spot_img

യുവത്വം നിലനിര്‍ത്താം; ആഹാരത്തില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ..

എന്നും എപ്പോഴും യുവത്വവും പ്രസരിപ്പും സൗന്ദര്യവും നിറഞ്ഞ ജീവിതമാണ് പലരും കൊതിക്കുന്നത്. എന്നാൽ പലർക്കും അത് സാധിക്കുന്നില്ല. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും, മലിനീകരണവും, ഭക്ഷണശീലങ്ങളുമെല്ലാമാണ് ആളുകളെ പെട്ടെന്ന് തന്നെ വ്യദ്ധരാക്കുന്നത്. ഹ്യദയം, അസ്ഥി, മുടി, ചർമ്മം എന്നിവയുടെ ആരോഗ്യമെല്ലാം നിങ്ങളുടെ ആഹാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ക്യത്യമായ രീതിയിൽ പോഷകസമ്പുഷടമായ ആഹാരം കഴിയ്ക്കാത്തവർക്ക് തങ്ങളുടെ ശരീരത്തിൽ അതിന്റെ മാറ്റങ്ങൾ വ്യക്തമായി കാണാവുന്നതാണ്. ചിലപ്പോൾ എന്ത് ചെയ്താലും ആ പ്രശ്‌നങ്ങൾ മാറിയെന്ന് വരില്ല. ശരീരത്തിൽ പാടുകളും ചുളിവുകളും വന്നിട്ട് കഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് അവ വരാതെ സൂക്ഷിക്കുന്നതാണ്.

മാതള നാരങ്ങ

വലുപ്പം സൂചിപ്പിക്കുന്നതുപോലെ തന്നെ പോഷകങ്ങളുടെയും വിറ്റമിനുകളുടെയും കലവറയാണ് മാതളനാരങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റുകൾ, വിറ്റമിനുകൾ എന്നിവ സൂര്യരശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. മാതളത്തിൽ അടങ്ങിയിരിക്കുന്ന എലാജിക് ആസിഡ് ചർമ്മം സുന്ദരവും യുവത്വമുള്ളതുമായി നിലനിർത്താൻ സഹായിക്കും. മാതളജ്യൂസ് കഴഇയ്ക്കുന്നവരിൽ ഓർമ്മശക്തി വർധിക്കുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

എക്‌സട്രാ വിർജിൻ ഒലിവ് ഓയിൽ

ക്യത്യമായി ഡയറ്റ് നോക്കുന്ന ആരോഗ്യത്തിൽ ഏറെ ശ്രദ്ധ വെച്ചു പുലർത്തുന്നവരിൽ പലരും തങ്ങളുടെ ഡയറ്റിൽ എക്‌സട്രാ വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുന്നവരാണ്. യുവത്വം നിലനിർത്തി പ്രസരിപ്പോടെ ഇരിക്കാനും ഒലിവ് ഓയിൽ സഹായകരമാണ്. ഹൈപ്പർടെൻഷൻ, കൊറോണറി ആർതെ ഡിസീസ്, കാൻസർ എന്നിവയെയെല്ലാം തടയാൻ ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രി ഫാറ്റി ആസിഡിന് സാധിക്കുന്നു.

ബ്ലൂബെറി പഴങ്ങൾ

കേരളത്തിൽ ഒരു കാലത്ത് അത്ര സുപരിചിതമല്ലെങ്കിലും ഇന്ന് പല സൂപ്പർ മാർക്കറ്റുകളിൽ ബ്ലൂബെറി പഴങ്ങളും, ബ്ലൂബെറി എക്‌സട്രാക്റ്റുകളും ലഭ്യമാണ്. ആന്റിയോക്‌സിഡന്റുകളാൽ സമ്പന്നമായ ബ്ലൂബെറികൾ രക്തചംക്രമണം സുഗമമാക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. പ്രായം ആകുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നവർ, മുഖത്ത് ചുളിവുകളും പാടുകളും വരുന്നവർ ബ്ലൂബെറി ജ്യൂസ് നിത്യേന കഴിയ്ക്കുന്നത് പ്രകടമായ മാറ്റം കാണിക്കും. മുടി നരയ്ക്കുന്നത് കുറയ്ക്കാനും ബ്ലൂബെറികൾ ഉത്തമമാണ്. 

ഗ്രീൻ ടീ

ആരോഗ്യദായകമായ ഏറ്റവും നല്ല പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. പ്രധാനമായും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി ശരീരത്തിനുളളിലും പുറത്തും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സൺ ഡാമേജ് മൂലമുണ്ടാകുന്ന ഹൈപ്പർപിഗ്മെന്റേഷൻ പോലുള്ള തടയാൻ ഗ്രീൻ ടീ ഉപകാരപ്രദമാണ്. അമിതവണ്ണവും പൊണ്ണത്തടിയുമുള്ളവർ ഗ്രീൻ ടീ ശീലമാക്കുന്നത് ഉത്തമമാണ്. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനുളള ആന്റിയോക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. യുവി റേഡിയേഷൻ മൂലം ചർമ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹാരിക്കാനും ഗ്രീൻ ടീ ഉത്തമമാണ്.

ഇലക്കറികൾ

ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായി ഏറെ ഗുണങ്ങൾ സമ്മാനിക്കുന്നതാണ്. ചീര മുതൽ ബ്രക്കോളി വരെ പച്ച നിറമുള്ള ഇലക്കറികളെല്ലാം ശരീരത്തിനും ചർമ്മതിനും ആരോഗ്യം പ്രദാനം ചെയ്യുന്നതാണ്. പൊണ്ണത്തടിയും അമിതവണ്ണവും കുറച്ച് ശരീരത്തിനും ചർമ്മത്തിനും അഴകും ഭംഗിയും പ്രദാനം ചെയ്യുന്നതിൽ ഇലക്കറികൾ മുഖ്യപങ്ക് വഹിക്കുന്നു. വയസ് കൂടുംതോറും എല്ലുകളുടെ ബലം ക്ഷയിക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് എല്ലിന് ബലക്ഷമം മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കും. കണ്ണുകളുടെ കാഴ്ച വർധിപ്പിക്കുകയും ചർമ്മത്തിലെ ചുളിവുകളും പാടുകളും നീക്കം ചെയ്യാനും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക തന്നെ വേണം

നന്നായി വെള്ളം കുടിയ്ക്കുക

നന്നായി വെള്ളം കുടിയ്ക്കുന്നവർക്ക് സൗന്ദര്യം അൽപം കൂടുതലായിരിക്കും. ശരീരത്തിൽ നിർജലീകരണം ഉണ്ടാകുമ്പോഴാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. വെള്ളം കുടിയ്ക്കാതിരിക്കുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുപോലെ ചർമ്മത്തിനും ദോഷകരമാണ്. ചർമത്തിൽ വരണ്ട് പോകാനും വിണ്ടുകീറാനുമെല്ലാം സാധ്യതയുണ്ട്. ഇത് പെട്ടെന്ന് തന്നെ പ്രായം തോന്നിക്കും. ശരീരത്തിന് വെള്ളം എന്നത് അത്യന്താപേക്ഷിതമായ ഒന്നാണ്. അതിനാൽ മറ്റേത് പാനിയത്തേക്കാളും ഉപരി വെളളത്തിന് പ്രാധാന്യം നൽകുക. ധാരളം വെള്ളം കുടിയ്ക്കുക. മനസും മുഖവും പ്രകാശിക്കട്ടെ…

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.