spot_img

ജിമ്മില്‍ പോകാന്‍ പുതിയ ഒരു കാരണം കൂടി; ഹൃദ്രോഗത്തെ ചെറുക്കാന്‍ പുഷ് അപ്പ്‌

സാധാരണ ആരോഗ്യവാനായ മധ്യവയ്‌സ്‌കന് 40 ലേറെ പുഷ്അപ്പുകള്‍ എടുക്കാന്‍ സാധിക്കും. ഇങ്ങനെ സാധിക്കുന്നവരില്‍ കാര്‍ഡിയോവസ്‌ക്കുലര്‍ രോഗ സാധ്യത 10 പുഷ്അപ്പില്‍ താഴെ മാത്രം എടുക്കുന്നവരെ അപക്ഷേിച്ച് കുറവായിരിക്കും. പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

JAMA Network Open ല്‍ നടത്തിയ പഠനത്തില്‍, 40 പുഷ്-അപ്പുകളില്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുന്ന പുരുഷന്‍മാര്‍ക്ക്, 10 പുഷ്അപ്പില്‍ താഴെ മാത്രം എടുക്കുന്നവരെ അപക്ഷേിച്ച് 96 ശതമാനം ഹൃദ്യരോഗത്തിന്റെ സാധ്യത കുറഞ്ഞിരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഇതിന് പുറമെ, കൂടുതല്‍ പുഷ് അപ് എടുക്കുന്നതിനുള്ള കഴിവ് ഹൃദയ സംബന്ധമായ അസുഖങ്ങളുമായി നേരിട്ട്‌ ബന്ധമുള്ളതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ട്രെഡ്മില്‍ വ്യായാമ പരിശോധനയിലൂടെ ഇത് കണക്കാക്കിയിരുന്നത്.

പഠനത്തിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 1,104 ആരോഗ്യവന്മാരായ പുരുഷന്മാരുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇവരുടെ ശരാശരി പ്രായം 39.6 ആണ്.

10 വര്‍ഷത്തെ പഠന കാലയളവിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. നിലവില്‍ പഠനം മധ്യവയ്‌സകരായ പുരുഷന്മാരില്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ മറ്റു പ്രായത്തിലുള്ള പുരുഷന്മാരെ സംബന്ധിച്ചോ സ്ത്രീകളുടെ കാര്യത്തിലോ ഈ ഗവേഷണഫലത്തെ ആശ്രയിക്കാന്‍ സാധിക്കില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.