spot_img

മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍വാഴ

മുടിയുടെയും തലയോട്ടിയുടെയും എല്ലാതരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കറ്റാര്‍വാഴ. ജീവകങ്ങളുടെയും ധാതുക്കളുടെയും അമിനോ ആസിഡുകളുടെയും കലവറയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ നീര് സ്ഥിരമായി തലയില്‍ പുരട്ടുന്നത് പെട്ടെന്ന് മുടി വളരുന്നതിന് സഹായിക്കും. ഈര്‍പ്പം നിലനിര്‍ത്താനും ശുദ്ധീകരണത്തിനും ഇത് നല്ലതാണ്.

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍

1. മുടിയുടെ വളര്‍ച്ചയ്ക്ക്
ജീവകങ്ങളും ധാതുക്കളും മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. നീളമുള്ള, ശക്തിയുള്ള മുടിയിഴകള്‍ വളരുന്നതിന് ഇവ രണ്ടും മുടിയുടെ വേരുകളില്‍ എത്തേണ്ടതുണ്ട്. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന വിറ്റാമിന്‍ സി കറ്റാര്‍വാഴയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. സിങ്ക്, ഇരുമ്പ്, കാത്സ്യം എന്നിവയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നവയാണ്. ഇവയും ധാരാളമായി കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്നു.

2. കെരാറ്റിന്‍ ഉല്‍പ്പാദിപ്പിക്കുന്നു
കെരാറ്റിന്‍ ഉല്‍പ്പാദനത്തിനു സഹായിക്കുന്ന മെതിയോനിനും ലൈസിനും ഉള്‍പ്പെടെ 20 അമിനോ ആസിഡുകള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യാവശ്യമായ പ്രോട്ടീനാണിത്.

3. താരന്‍ ഇല്ലാതാക്കാനും തലയോട്ടിയുടെ ആരോഗ്യത്തിനും
വരണ്ട ചര്‍മം ഇല്ലാതാക്കി മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ താരനെതിരെ വളരെ നല്ല പ്രതിരോധമാണ് കറ്റാര്‍വാഴ.

4. മുടി വൃത്തിയായിരിക്കുന്നതിന്
മിക്ക ഷാംപൂ, കണ്ടീഷണര്‍ ഉല്‍പ്പന്നങ്ങളിലും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. കറ്റാര്‍വാഴയില്‍ 99 ശതമാനവും ജലമായതിനാല്‍ ഈര്‍പ്പം നിലനിര്‍ത്താനും മുടി വൃത്തിയായിരിക്കാനും കറ്റാര്‍വാഴ നീര് നല്ലതാണ്. ഈ നീര് തലയോട്ടിയിലും മുടിയുടെ അറ്റത്തും മുടിയുടെ വേരുകളിലും തേച്ചുപിടിപ്പിക്കുന്നത് മുടി വളരാനും താരനകറ്റാനും മുടിയിഴകള്‍ക്ക് ശക്തി നല്‍കാനും നല്ലതാണ്.

മുടി കൊഴിച്ചിലിന് ചില കറ്റാര്‍വാഴ പ്രയോഗങ്ങള്‍

കറ്റാര്‍വാഴയും ഉള്ളിനീരും
മുടി വളര്‍ച്ചയ്ക്ക് പണ്ടു മുതലേ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിനീര്. മുടി കൊഴിച്ചില്‍ തടയാനും മുടി മൃദുവായതാവാനും ഇത് നല്ലതാണ്. കറ്റാര്‍വാഴ നീരും ഉള്ളിനീരും ഒരേ അളവിലെടുത്ത് മുടിയിലും തലയോട്ടിയിലും പുരട്ടാം.

കറ്റാര്‍വാഴയും തേനും
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി ഓക്സിഡന്റ് സ്വഭാവമുള്ള തേന്‍ മുടി കൊഴിച്ചിലിനും താരനും നല്ലതാണ്. രണ്ടും ചേര്‍ന്ന മിശ്രിതം ഒരു മണിക്കൂര്‍ മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിച്ച ശേഷം കഴുകിക്കളയുക.

കറ്റാര്‍വാഴയും ലന്തമര എണ്ണയും (Jojoba Oil)
കറ്റാര്‍വാഴയും ലന്തമര എണ്ണയും ചേര്‍ന്ന മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച ശേഷം ഈറന്‍ ടവ്വല്‍ കൊണ്ട് മുടി പൊതിഞ്ഞുവെക്കുക. 45 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് താരനും മുടി കൊഴിച്ചിലും തടഞ്ഞ് ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യുന്നു.

കറ്റാര്‍വാഴയും ഉലുവയും
ഒരു കപ്പ് ഉലുവ രാത്രി വെള്ളത്തിലിട്ട് കുതിരാന്‍ വെച്ച ശേഷം രാവിലെ അതെടുത്ത് അരച്ച് കറ്റാര്‍വാഴ നീരും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ വച്ച ശേഷം കഴുകിക്കളയുക. മുടി കൊഴിച്ചിലിനും താരനും നല്ല പ്രതിവിധിയാണിത്. കൂടാതെ മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താനും ഇത് നല്ലതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.