spot_img

ഗ്ലോക്കോമയെ കുറിച്ച് അറിയേണ്ടതെല്ലാം

WhatsApp Image 2020-01-22 at 1.07.27 PM  Dr. K. Preetha MS, FICO – Senior Consultant Ophthalmologist & Phaco Surgeon

 

കണ്ണിന്റെ പ്രാധ്യാനത്തെ കുറിച്ച് പ്രത്യകം പറയേണ്ടതില്ലല്ലോ ആ കണ്ണിനെ വളരെയേറെ ബാധിക്കുന്ന ഒരു അസുഖമാണ് ഗ്ലോക്കോമ. ഗ്ലോക്കോമ എന്നത് കണ്ണിന്റെ ഞരമ്പിനെ ഒരു പ്രത്യേക രീതിയിൽ ക്ഷയം ബാധിക്കുന്ന ഒരു അസുഖങ്ങളുടെ കൂട്ടായ്മയാണ് .
ഒരുപാട് കാരണങ്ങളാൽ ഗ്ലോക്കോമ ഉണ്ടാവാൻ സാധ്യതയുണ്ട് ഉണ്ട്. പൊതുവെ സാദാരണയായിട്ടു കാണുന്നത് കണ്ണിന്റെ പ്രഷർ കൂടുകാ മൂലമാണ് ഗ്ലോക്കോമ അധികവും കാണാറുള്ളത്. കണ്ണിന്റെ പ്രഷർ കൂടി ഞരമ്പിന് സഹിക്കാതെ ആകുമ്പോൾ ഒരു പ്രത്യേക രീതിയിൽ ക്ഷയിക്കുന്നു ഇതിനെ കപ്പിംഗ് (cupping) എന്ന് പറയും. ഇത് മൂലം ചുറ്റു വട്ടത്തെ കാഴ്ചകൾ തുടക്കത്തിൽ മങ്ങുകയും ചികിത്സ ചെയ്തില്ലെങ്കിൽ കാഴ്ച കുറവ് കൂടി കൂടി പൂർണ്ണമായ അന്ധതയിലേക്ക് മാറിപ്പോവാറുണ്ട്. കഴിഞ്ഞ വർഷത്തെ World Health Organization ന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട് ലോകമെമ്പാടും75 കോടിയിലധികം ആളുകൾ ഗ്ലോക്കോമ കാരണം അന്ധരാണ് . ഇന്ത്യയിൽ തന്നെ തിമിരത്തിന് ശേഷം ഏറ്റവും അധികം അന്ധത ഉണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ. പലപ്പോഴും രോഗികൾ ചോദിക്കാറുള്ള ഒരു ചോദ്യം കണ്ണിന്റെ പ്രഷർ എന്താണ്? കണ്ണിന്റെ ഉള്ളിൽ ശരീരത്തിൽ രക്തമുള്ളത് പോലെ തന്നെ കണ്ണിൽ വേറെ ഒരു ദ്രാവകമുണ്ട് aqueous humor എന്നാണ് പറയാറുള്ളത്. ഈ ദ്രാവകം മൂലമാണ് കണ്ണിനു പ്രഷർ സംഭവിക്കുന്നത്. ഈ ദ്രാവകം കണ്ണിന്റെ ഒരു ഭാഗത്ത് ഉൽപാദിപ്പിക്ക പെടുന്നു കണ്ണിൽ മുഴുവൻ സഞ്ചരിച്ച ശേഷം വേറൊരു ഭാഗത്ത് കൂടെ പുറത്തേക്ക് പോകുന്നു. ഇതിന് സഞ്ചരിക്കാൻ വഴി മതിയാവാതെ ആകുന്നത് കണ്ണിന് ആഴം കുറയുമ്പോൾ ആണ്. അപ്പോൾ ഇത് കണ്ണിൽ കെട്ടി നിന്ന് പ്രഷർ കൂടും. ഈ തരം ഗ്ലോക്കോമ ക ളെ ankle gulsher glaucoma എന്ന് വിളിക്കാറുണ്ട്. ഇത്തരം ഗ്ലോക്കോമ ലേസർ ചെയ്ത് കഴിഞ്ഞാൽ ഒരു വിധം നല്ല രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതാണ്. ഇത് ഡ്രൈൻ ആയിട്ട് പോകുന്ന വഴിയിൽ സ്പോഞ്ച് പോലെത്തെ trabical measure ഉണ്ട് അതിൽ പോകുന്ന വഴിയിൽ തടസ്സം വന്ന് കഴിഞ്ഞാൽ വരുന്ന വേറൊരു തരം ഗ്ലോക്കോമയാണ് open anti glaucoma. ഇത് വളരെ അധികം കൂടുതലായിട്ട് നമ്മുടെ ജന സമൂഹത്തിൽ കാണാറുണ്ട്. കുട്ടികളിൽ ചിലപ്പോൾ ജനിക്കുമ്പോൾ തന്നെ ഈ drainage angle വികസനം ശരിയാവാണ്ട് ഇരിക്കുമ്പോൾ ഒരു പ്രത്യേകതരം ഗ്ലോക്കോമ രൂപപ്പെടുന്നു അതിനെ developmental glaucoma എന്ന് പറയും.
രോഗ ലക്ഷണങ്ങൾ.

ഗ്ലോക്കോമയുടെ രോഗ ലക്ഷണങ്ങൾ എന്തെന്നാൽ angle solution glaucoma യിൽ പലർക്കും തലവേദന, കണ്ണു വേദന പ്രത്യേകിച്ചും വൈകുന്നേരമാകുമ്പോൾ കണ്ണ് വേദനയെടു ക്കുക വെളിച്ചത്തിന്റെ ചുറ്റും മഴവില്ല് കാണുക, ഇടയ്ക്കിടക്ക് മൂന്നോ ആറോ മാസം കൂടുമ്പോൾ കണ്ണടയുടെ ഗ്ലാസിന്റെ പവർ പ്രത്യേകിച്ച് വായിക്കാനുള്ള പവർ മാറുക ഇതെല്ലാമാണ് രോഗലക്ഷണങ്ങൾ. അതികവും നമ്മൾ കാണാറുള്ളത് open anti glaucoma യാണ്. ഇത്നിർഭാഗ്യവശാൽ ഒരു ലക്ഷണവും ഇല്ലാണ്ടാണ് കുറേ കാലം വരെ നിൽക്കുക. അതികവും 90% ത്തിനേക്കാളും ഏറെ കേടുവരുമ്പോൾ രോഗികൾ നടുവശത്തെ കാഴ്ചക്കുറവ് എന്ന് പറഞ്ഞിട്ടാണ് ഡോക്ടറുടെ അടുത്ത് ബന്ധപ്പെടുന്നത്. അതികവും ഇത് ചികിത്സിക്കാൻ പറ്റാത്തതു കാരണം കൃത്യസമയത്ത് അറിയാൻ പറ്റാത്തതു കാരണവും അന്ധതയിലേക്ക് രോഗികൾ പോകുകയും ചെയ്യുന്നു.
ഗ്ലോക്കോമയുടെ ചികിത്സ
ഗ്ലോക്കോമയുടെ ചികിത്സയെ കുറിച്ച് പറയുകയാണെങ്കിൽ നമ്മൾ ഓർക്കേണ്ട ഒരു പ്രത്യക കാര്യമെന്താണെന്ന് വെച്ചാൽ ഇത് എത്രയും പെട്ടെന്ന് നമ്മൾ കണ്ടുപിടിക്കുന്നു അത്രേയും നല്ലതാണ്. കാരണം, ഗ്ലോക്കോമ കാരണം ഉണ്ടായ തകരാർ തിരിച്ചെടുക്കാൻ പറ്റില്ല. ഉള്ള കാഴ്ച്ച നില നിർത്താനെ പറ്റുള്ളൂ. പോയ കാഴ്ച്ച തിരിച്ചെടുക്കാൻ പറ്റാത്ത രോഗമാണ്. അതിന്റെ ചികിത്സ ലക്ഷ്യമെന്തെന്നാൽ ഉള്ള കാഴ്ച്ച നല്ല രീതിയിൽ നില നിർത്തികൊണ്ടു പോകുക തന്നെയാണ്. അതുകൊണ്ടു തന്നെ എത്രേയും പെട്ടെന്ന് ഗ്ലോക്കോമ നമ്മൾ ചികില്സിക്കുന്നുവോ അത്രയും നല്ലതാണു.
ആർക്കാണ് ഗ്ലോക്കോമ ബാധിക്കാനുള്ള സാധ്യതയുള്ളത് ?
40 വയസ്സിനു ശേഷം ഒരുവിധം എല്ലാവരും ഗ്ലോക്കോമയ്ക്ക് പ്രയാസത്തിലാണ്. 48 വയസ്സിനു ശേഷം എല്ലാ വർഷത്തിലും ഒരു പ്രാവശ്യമെങ്കിലും കണ്ണിന്റെ പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. കൂടാതെ വീട്ടിൽ ആർക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെങ്കിൽ കുടുംബക്കാർക്ക് ഗ്ലോക്കോമ വരാൻ സാധ്യത കൂടും. ഒരു വ്യക്തിക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ അവരുടെ മക്കൾക്ക് മാത്രമെല്ല മറിച്ച് അവരുടെ സഹോദരി സഹോദരന്മാർക്കും ഗ്ലോക്കോമയുടെ സാധ്യത വളരെ കൂടുതലായിരിക്കും. പ്രമേഹം ഉള്ളവർക്ക് ഒരു പ്രത്യേകതരം ഗ്ലോക്കോമ പലപ്പോഴും കാണാറുണ്ട്. അത് പോലെ ഹൃസ്വദൃഷ്ടി എല്ലെങ്കിൽ മയോപ്യ (myopia) ഉള്ളവരിലും ഗ്ലോക്കോമ കാണാറുണ്ട്. ചില തരം ട്യൂമറുകളിൽ കണ്ണിൽ ഗുരുതരമായി പരിക്ക് പറ്റിയ ആളുകളിൽ ഗ്ലോക്കോമയുടെ സാധ്യത കൂടുതലായിരിക്കും. വളരെ അപൂർവമായിട്ട് ചിലപ്പോൾ തിമിരം മൂത്ത് പൊട്ടിയിട്ടും കണ്ണിന്റെ പ്രഷർ കൂടി ഗ്ലോക്കോമ വരാറുണ്ട്. കൂടാതെ ചിലതരം മരുന്നുകൾ ഗ്ലോക്കോമ ഉണ്ടാക്കാറുണ്ട്. വാതത്തിന് ഉപയോഗിക്കുന്ന സ്റ്റെറോയ്ജ് പറയുന്ന ചിലതരം മരുന്നുകൾ കണ്ണിൽ പ്രഷർ കൂട്ടാൻ സാധ്യതയുണ്ട്. പലരും അലർജിക്ക് വേണ്ടീട്ട് over the counter Medicine എന്നുള്ള രീതിയിൽ സ്റ്റെറോയ്ഡ് Eye drops വാങ്ങിയിട്ട് ഡോക്ടറുടെ നിർദ്ധേശമില്ലാതെ ഉപയോഗിക്കാറുണ്ട്, അവരിലും ഗ്ലോക്കോമ കാണാനുള്ള സാധുത വളരെ കൂടുതലാണ്.
മുൻകരുതലുകൾ
ഗ്ലോക്കോമനെ കൈകാര്യം ചെയ്യാൻ ഏറ്റവും നല്ല വഴി എന്തെന്ന് വെച്ചാൽ മുൻകരുതലാണ്. മുൻകൂട്ടി തന്നെ ഇതിനെ എത്രയും പെട്ടെന്ന് ചികിൽസി ചികിൽസിച്ചാൽ അത്രേയും നല്ല രീതിയിൽ ഇതിനെ ചികിത്സിക്കാൻ പറ്റുന്നതാണ്. ഡോക്ടറുടെ അടുത്ത് നിങ്ങൾ പരിശോധിക്കാൻ പോകുമ്പോൾ ഗ്ലോക്കോമയെ സംബന്ധിച്ചെടുത്തോളം ഞരമ്പിന്റെ പരിശോധന മാത്രമെല്ല കണ്ണിന്റെ പ്രഷറിന്റെ പരിശോധന, കണ്ണിന്റെ ആഴത്തിന്റെ പരിശോധന, കൂടാതെ കണ്ണിന്റെ ചുറ്റുവട്ടത്തെ കാഴ്ചയുടെ പരിശോധന സാധാരണഗതിയിൽ നമ്മൾ കണ്ണട പരിശോധിക്കുമ്പോൾ നടുവശത്തെ കാഴ്ച മാത്രമേ പരിശോധിക്കാറുള്ളൂ. ഗ്ലോക്കോമേൽ ചുറ്റുവട്ടത്തെ കാഴ്ച്ചയുടെ പരിശോധനയും കൂടെ അനിവാര്യമാണ്. ഇപ്പൊ അടുത്തായിട്ട് ഇവന്റ് ഞരമ്പിന്റെ കാഴ്ച്ച ശക്തിയെ ബാധിക്കുന്നതിനേക്കാളും മുമ്പ് ഗ്ലോക്കോമ കണ്ടുപിടിക്കാനുള്ള കണ്ണിന്റെ ഞരമ്പിന്റെ ഘടനയുടെ പല സ്കാൻസും ലഭ്യമാണ്. 40 വയസ്സിനു ശേഷം എല്ലാവരും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും കണ്ണ് ഡോക്ടറിനെ കണ്ടിട്ട് കണ്ണിന്റെ മുഴുവൻ പരിശോധനയും നടത്തേണ്ടതാണ്. 18 മുതൽ 40 വയസ്സിനിടയിലുള്ള ആളുകൾ രണ്ടോ മൂന്നോ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും കണ്ണിന്റെ പരിശോധന നടത്തേണ്ടതാണ്. ഗ്ലോക്കോമ ഡൈഗ്നോസ് ചെയ്ത ആളുകൾ ഓർക്കേണ്ടത് എന്തെന്നാൽ അവരുടെ ചികിത്സ ജീവിതകാലം മുഴുവൻ നടക്കുന്ന ഒരു പ്രക്രിയയാണ്. anti-foshan glaucoma പലപ്പോഴും നമ്മൾക്ക് ലേസർ ചെയ്തിട്ട് ഒരു വിധം നല്ല രീതിയിൽ അതിനെ നിയന്ത്രണത്തിൽ വെക്കാൻ പറ്റുന്നതാണ്. open antiglaucoma യിൽ അധികവും തുള്ളി മരുന്ന് ഒഴിച്ചിട്ടാണ് ചികിത്സിക്കുക. എല്ലാ ദിവസവും തുള്ളി മരുന്ന് ഒഴിക്കണം എന്നുള്ളത് നിർബന്ധമാണ്. ഇത് രോഗികൾ പലപ്പോഴും തെറ്റിക്കുമ്പോഴാണ് ഗ്ലോക്കോമ കാരണം അന്ധത ആകാറുണ്ട്. മരുന്ന് ഒഴിച്ചിട്ട് ഒരു 10 മിനിറ്റ് കണ്ണടച്ചിരിക്കുന്നതും വളരെ നല്ല രീതിയിൽ മരുന്നിനെ ആഗിരണം ചെയ്യാൻ സഹായിക്കാറുണ്ട്. അതും നല്ലൊരു പ്രവണതയാണ്. ചുരുക്കി പറഞ്ഞാൽ ഗ്ലോക്കോമ വളരെ വളരെ പൊതുവായിട്ട് കാണപ്പെടുന്ന ഒരു അസുഖമാണ്. ലോകത്തിൽ കണ്ണടയുടെ ഉപയോഗവും തിമിരത്തിന് ശേഷം ഏറ്റവും അതികം വ്യാപകമായ അസുഖമാണ് ഗ്ലോക്കോമ. ഇതിനെകുറിച്ചുള്ള ബോധവൽക്കരണം ജനസമൂഹത്തിൽ ഉണ്ടാകുന്നത് വളരെ പ്രധാനമണ്. അത് കൊണ്ട് തന്നെ World Health Organization മാർച്ചിൽ ഒരാഴ്ച്ച മുഴുവൻ ഗ്ലോക്കോമ അവൈറനസ് വാരമായിട്ട് ആചരിക്കാറുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.