spot_img

സമൂഹമാധ്യമങ്ങളില്‍ സജീവം; വ്യക്തി ജീവതത്തില്‍ പിന്നോട്ട്, ജാഗ്രത

സമൂഹമാധ്യമങ്ങളില്‍ സജീവമായി മാറുന്നവരില്‍ പലരും വ്യക്തി ജീവതത്തില്‍ പിന്നോട്ട് പോകുന്നു. ദിനം പ്രതി രണ്ടോ അതില്‍ അധികമോ പോസ്റ്റുകള്‍ ഇടുന്ന വ്യക്തികളിലാണിത് കാണപ്പെടുന്നത്. ഇവര്‍ തങ്ങളുടെ പോസ്റ്റുകളും അതിന്റെ മറുപടിയും റീച്ചും വര്‍ധിപ്പിക്കാനായി അതിയായി ആഗ്രഹിക്കുന്നു.

ഇത്തരം ആളുകളുടെ സമൂഹിക, ദാമ്പത്യ തൊഴില്‍ മേഖലയിലെ ജീവിതം പിന്നോട്ടാണ് പോകുന്നത്.
വ്യക്തിത്വത്തില്‍ മാറ്റം

സാധാരണ ജീവിതത്തില്‍ നമ്മള്‍ മടിക്കുന്ന പല കാര്യങ്ങളും സൈബര്‍ ലോകത്ത് ചെയ്യുന്നതിന് സാധിക്കും. സമൂഹമാധ്യമങ്ങളില്‍ സജീവമായി മാറുന്നവരില്‍ ഒരു സൈബര്‍ വ്യക്തിത്വം ഉണ്ടാകും. ഇത് പരിശോധിക്കാന്‍ മനഃശാസ്ത്രജന്മാര്‍ക്ക് പോലും ദുഷ്‌കരമാണ്.

മനോഹരമായ ഒരു പ്രൊഫൈല്‍ ചിത്രം മാത്രം കൊണ്ട് പലരും ആളുകളെ കബളിപ്പിക്കുന്നുണ്ട്. ഈ വ്യക്തിയുടെ വിവരങ്ങള്‍ ശരിയാണോ എന്നൊന്നും മിക്കവരും അന്വേഷിക്കുന്നത് പോലുമില്ല.

ആള്‍മാറാട്ടം

യഥാര്‍ത്ഥ ലോകത്ത് ആള്‍മാറാട്ടം കുറ്റകൃത്യമാണെന്ന് അറിയാവുന്നര്‍ പോലും സൈബര്‍ ലോകത്ത് മറ്റൊരു വ്യക്തിയായി വേഷം കെട്ടുന്നു. ഫെയ്ക്ക് ഐഡി ഉണ്ടാക്കി സ്വന്തം വ്യക്ത്വം ഇവര്‍ മറച്ച് പിടിക്കുന്നു. ഇത് കുറ്റവാസനയുടെ തെളിവാണ്. ഇത്തരക്കാര്‍ ജാഗ്രത പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാത്ത പക്ഷം വലിയ അപകടങ്ങളിലേക്കും കുരുക്കിലും ചാടും. സൈബര്‍ ലോകത്തെ ആള്‍മാറാട്ടം ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇത് നിയമവിരുദ്ധവും സാമൂഹിക വിപത്തവുമാണ്. വ്യക്തത്വ വൈക്യലത്തിന് ഇത് നിദാനമായി മാറും.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും സൈബര്‍ ലോകവും

ലോകത്തെ നടുക്കിയ തീവ്രവാദ ആക്രമണമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവം. ഇതിന് കാരണമായി അക്രമ വാസനയുള്ള ആളുകളുടെ കൂടിചേരിലാണ്. വിവിധ രാജ്യങ്ങളില്‍ ഉള്ള ആക്രമവാസനയുള്ളവരെ കൂട്ടിച്ചേര്‍ത്ത് സൈബര്‍ ലോകത്തെ ബന്ധങ്ങളുടെ വിപത്താണ് അനേകരുടെ ജീവന്‍ നഷ്ടമായ വേള്‍ഡ് ട്രേഡ്് സെന്റര്‍ ആക്രമണം. മയക്കുമരുന്ന്, വേശ്യാവൃത്തി, ആയുധവ്യാപാരം തുടങ്ങിയ വന്‍കിട കുറ്റകൃത്യങ്ങളും സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്.
പോണ്‍ വീഡിയോകളും വേശ്യാവൃത്തിയും

പോണ്‍ വീഡിയോകളെ പലരും നിസാരമായി എടുക്കുന്നു. ഇത്തരം വീഡിയോ കാണുന്നവരില്‍ ആസക്തി ഉണ്ടാകും. അവര്‍ ഇതിന് അടിമപ്പെടും. ഫലമായി ദാമ്പത്യജീവിതത്തിലും ലൈംഗിക ജീവിതത്തിലും തകര്‍ച്ചകള്‍ നേരിടുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതു മാത്രമല്ല പോണ്‍ ഉപേക്ഷിക്കണമെന്ന് പറയാന്‍ കാരണം. ഇത് മനുഷ്യക്കടത്തിനെയും വേശ്യാവൃത്തിയെയും പരോഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അശ്ശീല വീഡിയോ കാണുന്നവരില്‍ ചിലര്‍ക്ക് അവഹിത ബന്ധങ്ങളില്‍ താത്പര്യം തോന്നും. ഇവര്‍ ഇതിനായി ശ്രമിക്കും. ഇതോടെ വേശ്യാവൃത്തി വ്യാപിക്കുന്നതിനുള്ള പരോഷ സഹായം ലഭിക്കും. ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം ഉള്ളത് അശ്ശീല സെറ്റുകളാണ്. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് ഇവയുടെ പ്രവര്‍ത്തനം. പോണ്‍ വീഡിയോയില്‍ കാണുന്ന പോലെയുള്ള പങ്കാളികളുമായി ലൈംഗിക ബന്ധത്തിന് അവസരം തേടുന്നവരെ സഹായിക്കാന്‍ രഹസ്യമായി മാഫിയകള്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് മനുഷ്യകടത്തുമായി ബന്ധപ്പെടുന്നുണ്ട്. ഒരാള്‍ പോണ്‍ വീഡിയോ കാണുമ്പോള്‍ അയാളുടെ താത്പര്യം ഇവര്‍ പഠനവിധേയമാക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. അതായത് പോണ്‍ വീഡിയോ കാണുന്നവര്‍ മനുഷ്യക്കടത്തിനെയും വേശ്യാവൃത്തിയെയും പരോഷമായി സഹായിക്കുന്നു.

സൈബര്‍ സ്റ്റാകിങ്

ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ബോധപൂര്‍വം ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വിഭാഗത്തെയോ അപമാനിക്കുവാനായി നടത്തുന്ന നുണപ്രതാരണമാണ് സൈബര്‍ സ്റ്റാകിങ്. ഇതിലൂടെ പ്രധാനമായി വ്യക്തിഹത്യ നടത്തുക, വ്യക്തികളുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കുക, ഒരാളുടെ വിവരങ്ങള്‍ ചോര്‍ത്തി അയാള്‍ക്കെതിരേ ഉപയോഗിക്കുക എന്നിവ കണ്ടുവരുന്നുണ്ട്. ആളുകളെ വരുതിയില്‍ നിര്‍ത്തുക, അസൂയ, പരാജയത്തിലുള്ള മനോവിഷമം എന്നിവയാണ് ഇതിന് കാരണമായി മാറുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വീടിനുള്ളിലെ അപകടത്തെ തടയാം

സൈബര്‍ ലോകത്ത് സജീവമാകുന്നതിന് നിയന്ത്രണങ്ങള്‍ വേണം. മായിക ലോകത്തിന് അടിമപ്പെട്ട് വ്യക്തി ജീവിതം തകര്‍ക്കരുത്. ആവശ്യമുള്ള കാര്യങ്ങളില്‍ മാത്രം സൈബര്‍ ലോകത്ത് പ്രതികരിക്കുന്നതാണ് നല്ലത്. നമ്മുടെ അനുദിന ജീവിതത്തില്‍ ഇടപഴകുന്നവരുമായി ശരിയായ ആശയവിനിമയം നടത്തണം. ദിനംപ്രതി സാമൂഹിക കാര്യങ്ങളില്‍ സജീവമായി ഇടപഴകുന്നുവെന്ന കാര്യം ഉറപ്പാക്കണം. അങ്ങനെ ജാഗ്രത പാലിച്ചാല്‍ വീടിനുള്ളിലെ ഈ അപകടത്തെ തടയാം

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.