spot_img

മുഖക്കുരു: കാരണങ്ങളും ലക്ഷണങ്ങളും

നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലില്‍ ചര്‍മ്മത്തിന്റെ ഉപരിതലത്ത് രൂപപ്പെടുന്ന കുരുക്കളാണ് മുഖക്കുരു എന്ന പേരിലറിയപ്പെടുന്നത്. കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക്് കടക്കുമ്പോഴാണ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ കൂടുതലും ഉണ്ടാകുന്നത്. കൗമാരക്കാരില്‍ ഗ്രന്ഥികള്‍ ഉത്തേജിക്കപ്പെടാന്‍ തുടങ്ങുന്നതോടെയാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക.

ചര്‍മ്മത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന സെബം എന്ന വസ്തുവാണ് മുഖക്കുരു ഉണ്ടാക്കുന്നത്. ചര്‍മ്മത്തിലെ മൃതുകോശങ്ങളെ ചര്‍മ്മോപരിതലത്തിലെത്തിക്കുന്നത് സെബം ആണ്. മുഖം, കഴുത്ത്, തോള്‍, നെഞ്ച് തുടങ്ങിയ ശരീരഭാഗങ്ങളിലാണ് പെതുവെ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്.

മുഖക്കുരു ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍

മുഖക്കുരു രൂപപ്പെടുന്നതിനു മുന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. പ്രായപൂര്‍ത്തിയാവുന്നതോടെ ആന്‍ഡ്രിജന്‍ ഹോര്‍മോണ്‍ സെബേഷ്യസ് ഗ്രന്ഥികളില്‍ പ്രവര്‍ത്തിക്കുകയും സെബം ഉത്പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ജനിതക ഘടകങ്ങളും മുഖക്കുരുവിന് കാരണമാവാറുണ്ട്. ലിത്തിയം, ആന്‍ഡ്രൊജെന്‍ എന്നിവ അടങ്ങിയ മരുന്നുകളുടെ ഉപയോഗം, സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം, ഗര്‍ഭാവസ്ഥയിലുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവും മുഖക്കുരുവിന് കാരണമാകാം.

പലതരം മുഖക്കുരുകള്‍

പാപ്പുള്‍സ്: ചര്‍മ്മ സുഷിരത്തില്‍ പിങ്ക് നിറത്തില്‍ രൂപപ്പെടുന്ന വളരെ ചെറിയ മുഴകളാണ് പാപ്പുള്‍സ്

നൊഡൂള്‍സ്: വലിയ മുഖക്കുരുകളെയാണ് പൊതുവെ നൊഡൂള്‍സ് എന്നു പറയുന്നത്. വേദന അനുഭവപ്പെടുന്ന മുഖക്കുരുകളില്‍പ്പെട്ടതാണ് നൊഡൂള്‍സ്

സിസ്റ്റ്: വേദനയോടു കൂടിയതും പഴുപ്പ് രൂപപ്പെടുന്നതുമായ കുരുക്കളാണ് സിസ്റ്റ്.

ലക്ഷണങ്ങള്‍

വൈറ്റ്ഹെഡ്സ്- (മുഖക്കുരുവിന്റെ സുഷിരങ്ങള്‍ അടഞ്ഞു കിടക്കും)

ബ്ലാക്ഹെഡ്സ്- (മുഖക്കുരുവിന്റെ പുറത്തുള്ള സുഷിരം കറുപ്പ് നിറത്തില്‍ തുറന്നു കിടക്കും)

ചിട്ടയായ ആരോഗ്യശീലവും പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകളുടെ ഉപയോഗവും ഒരു പരിധിവരെ മുഖക്കുരു തടയാന്‍ സഹായിക്കുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.