spot_img

കൊറോണ: ചില കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ പറയണം

WhatsApp Image 2020-03-16 at 12.24.26 PM.jpeg Dr. Mohamad Ismail K

 

കൊറോണ പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉത്തമമാണെന്ന് ആയുഷ് മന്ത്രാലയം പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ കൂടി ബോധ്യം വന്നുവെന്ന് കേരളത്തിൻറെ ആരോഗ്യമന്ത്രി.

കേന്ദ്ര ആയുഷ് മന്ത്രാലയം കൊണ്ടു നടക്കുന്നവർ ഇത് മാത്രമല്ല പറഞ്ഞിരിക്കുന്നത്. ഗോമൂത്രവും ചാണകസ്നാനവും കൊറോണ പ്രതിരോധത്തിന് ഉത്തമമാണെന്നും പറഞ്ഞിട്ടുണ്ട്.

ലക്ഷക്കണക്കിന് മോഡേൺ മെഡിസിൻ ഡോക്ടർമാരും നേഴ്സുമാരും മറ്റു health staffകളും ജീവൻ പണയം വെച്ച് പണിയെടുത്തതിൻറെ പുറത്താണ് ലോകത്തെല്ലായിടത്തെയും പോലെ കേരളത്തിലും കൊറോണയോടുള്ള പോരാട്ടം നടക്കുന്നത്. ആ മനുഷ്യരുടെ ത്യാഗത്തെയാണ് ആരോഗ്യമന്ത്രി അപമാനിച്ചത്.

WHOയുടെ കണക്കിൽ ലോകത്ത് മോഡേൺ മെഡിസിൻ കഴിഞ്ഞാൽ ഏറ്റവും മികച്ച് നിൽക്കുന്നത് അക്യുപഞ്ചറാണ്. ആ അക്യുപഞ്ചറിൻറെ ഈറ്റില്ലമായ ചൈന ആ മേഖലയിൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്താൻ കൊടുത്ത പിന്തുണയാണതിൻറെ കാരണം. ആ ചൈന പോലും കൊറോണ ഇത്ര വലിയ നഷ്ടങ്ങൾ വരുത്തിയിട്ടും അക്യുപഞ്ചർ കൊറോണക്ക് പ്രയോഗിക്കാമെന്നൊരിക്കലും പറഞ്ഞിട്ടില്ല. അതിൻറെ പേരാണ് Scientific temper.

ഈ പറഞ്ഞ ഹോമിയോ കൊറോണ ബാധിച്ച എല്ലാ ലോകരാജ്യങ്ങളിലുണ്ടായിട്ടും അവരാരും ഇത് പൊലെ ശാസ്ത്ര വിരുദ്ധ നിലപാടെടുത്തിട്ടില്ല. അവിടുത്തെ ഹോമിയോക്കാർ നമ്മുടെ നാട്ടിലെയത്ര മിടുക്കൻമാരെല്ലെന്നാണോ?

ഇത് വരെയുള്ളതും ഭാവിയിൽ വരാൻ പോകുന്നതുമായ ഏത് രോഗത്തിനും മരുന്ന് റെഡിയെന്ന അവകാശവാദം എപ്പോഴുമുന്നയിക്കുന്ന ഹോമിയോയെക്കുറിച്ച് കൂടുതൽ അറിയാൻ പൊതുസമൂഹം ഈ അവസരത്തിൽ തയ്യാറാവണം.

ആദ്യമായി നമുക്ക് Wikipedia എന്ത് പറയുന്നെന്ന് നോക്കാം. ഹോമിയോയെക്കുറിച്ച ഒന്നാമത്തെ വാചകം തന്നെ അതൊരു കപടശാസ്ത്രമാണെന്നാണ്(pseudoscience). Wikipediaയിൽ ഈ വാദത്തെ സപ്പോർട്ട് ചെയ്ത് മുന്നൂറ്റിചില്ലാനം റഫറൻസുകളും കൊടുത്തിട്ടുണ്ട്. 300 പ്രാവശ്യം Wikipedia ഇവരെ തെറിവിളിച്ചു എന്നല്ല ഇതിനർത്ഥം. ലോകത്തിലെ ഏറ്റവും വികസിത രാഷ്ട്രങ്ങൾ ഔദ്യോഗിക പഠനം നടത്തി പച്ചക്ക് ഇതൊരു കപടശാസ്ത്രമാണെന്ന് കണ്ടെത്തിയതിൻറെ തെളിവുകളാണ് മിക്കതും.

ഈ സംഗതിയാണ് നമ്മുടെ മിടുക്കരായ വിദ്യാർത്ഥികൾ കഷ്ടപ്പെട്ട് entrance എഴുതി അഞ്ചരവർഷം പഠിച്ച് പുറത്തിറങ്ങുന്നതിലൂടെ സർക്കാറിനാൽ വഞ്ചിതരാകുന്നത്.

രോഗിയുടെ മുടി അകലത്തുള്ള ഹോമിയോ ഡോക്ടർ ഒരു മരുന്ന് കുപ്പിയിലിട്ട് വെച്ചാൽ ചികിത്സിക്കാമെന്ന tele homeopathy എന്ന അന്ധവിശ്വാസം മാർക്കറ്റ് ചെയ്യുന്നയാൾ ദേശീയനേത്യത്വത്തിലുള്ള സംഘടനയാണ് ഹോമിയോക്കാരുടേത്. രോഗം മാറിയില്ലെന്ന് ഫോൺ വിളിച്ചറിയിച്ചാൽ മൂപ്പര് മുടി വേറെ മരുന്നിലിട്ട് കുലുക്കും.

USAയിൽ ഹോമിയോമരുന്നുകൾ medicine എന്ന അവകാശവാദത്തോടെ വിൽക്കാൻ പാടില്ല. ബ്രിട്ടൻറെ സമ്പൂർണ ആരോഗ്യസംവിധാനമായ NHS ഹോമിയോക്കുള്ള ഫണ്ടിങ്ങ് നിർത്തി വെച്ച് ഔദ്യോഗിക ചികിത്സകളിൽ നിന്നൊഴിവാക്കിയിട്ട് വർഷങ്ങളായി. ഒരുപാട് വികസിത രാജ്യങ്ങൾ നടത്തിയ ഔദ്യോഗിക പഠനങ്ങൾ ഹോമിയോ ഫലപ്രദമല്ലെന്ന് ആണയിട്ടു പറഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ ചെറുപ്പകാലത്ത് പനി വന്നാൽ ഉമ്മമാർ മൊല്ലാക്കാൻറെ നൂൽ മന്ത്രിച്ചു കെട്ടുമായിരുന്നു. ഒരു മൂന്ന് ദിവസത്തെ ഉമ്മമാരുടെ ആധി അങ്ങനെ മാറിക്കിട്ടും. വൈറൽ പനി പോലുള്ള സാഹചര്യങ്ങളിൽ അനാവശ്യ മരുന്ന് കുടി ഒഴിവാക്കുകയും ചെയ്യാം. മൊല്ലാക്കാൻറെ ആ നൂലിൻറെ സ്ഥാനമാണ് സത്യം പറഞ്ഞാൽ ഇന്നത്തെ ഹോമിയോ മരുന്നിനുള്ളത്.

മോഡേൺ മെഡിസിനിൽ ഏതായാലും കൊറോണക്ക് മരുന്നില്ല എന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. മോഡേൺ മെഡിസിനിൽ ചികിത്സയില്ല എന്ന് ഏതായാലും മന്ത്രി പറഞ്ഞില്ല. മാത്രമല്ല ലോകം മുഴുവൻ ലക്ഷക്കണക്കായ കൊറോണ കേസുകൾ മോഡേൺ മെഡിസിൻ മാത്രമാണ് ചികിത്സിക്കുന്നതും. അത്ര ആർജവമുണ്ടെങ്കിൽ കുറച്ച് കൊറോണ കേസുകൾ ഹോമിയോക്കാർക്കും ചികിത്സിച്ച് കൂടേ?

Arsenicum album എന്ന മരുന്നാണ് ഹോമിയോക്കാർ കൊറോണ പ്രതിരോധത്തിന് എഴുന്നള്ളിച്ച് കൊണ്ടിവരുന്നത്. ഒന്നാം തരം വിഷമായ Arsenic നേർപ്പിച്ച് പച്ചവെള്ളമാക്കിയത്. ഈ നേർപ്പിക്കൽ പോലും മര്യാദക്ക് ചെയ്യാത്തത് കൊണ്ട് Arsenic poisoning നമ്മുടെ നാട്ടിലുണ്ടായ സംഭവം ശാസ്ത്ര രേഖകളിൽ കാണാം. കൂടാതെ കൊറോണ പോലുള്ള സാഹചര്യങ്ങളിൽ Arsenicum album ഫലപ്രദമാണെന്ന് ഇത് വരെ ഒരു പഠനങ്ങളും വന്നിട്ടില്ല. Arsenicum album കൊറോണ ആക്രമിക്കാനിടയുള്ള ശ്വാസകോശത്തിൻറെ ഉപരിതലത്തിൽ പ്രതിരോധം തീർക്കുമെന്ന നാടൻ ഹോമിയോക്കാരുടെ അവകാശവാദം മാത്രമാണ് ആരോഗ്യ മന്ത്രി മുഖവിലക്കെടുത്തത്. മോഡേൺ മെഡിസിനിൽ ഒരു മരുന്ന് മരുന്നായി അംഗീകരിക്കണമെങ്കിൽ safetyയുടെയും ഫലപ്രാപ്തിയുടെയും(efficiency)മനുഷ്യരിലും മൃഗങ്ങളിലും വർഷങ്ങളെടുത്തുള്ള ഏഴോളം safety trialലുകൾ വേണ്ട സ്ഥാനത്താണിത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.