ഗര്‍ഭഛിദ്രം ഇന്ത്യയില്‍ അനുവദിനീയമല്ല. അടിയന്തര ഘട്ടങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് മാത്രമാണ് ഗര്‍ഭഛിദ്രം നടത്തപ്പെടുന്നത്. മറ്റ് രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭഛിദ്ര സംബന്ധിയായ പല നിയമങ്ങളും നിലവിലുണ്ട്. ഗര്‍ഭഛിദ്രം സംബന്ധിച്ച നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അബോര്‍ഷന്‍ ചെയ്യുന്നത് ജീവന് ആപത്താണെന്ന കാര്യം. അപൂര്‍വം ചില കേസുകളില്‍ ഒഴിച്ചാല്‍ അബോര്‍ഷന്‍ സ്ത്രീയുടെ ജീവന് ഭീഷണിയാകുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എങ്കിലും അബോര്‍ഷന്‍ നടത്തുന്നവരില്‍ അതിന്റെ ഫലമായി ചില ശാരീരിക അസ്വസ്ഥതകള്‍ കണ്ടു വരാറുണ്ട്.
ഗുളികകള്‍ കഴിച്ച് ഗര്‍ഭം അലസിപ്പിക്കുന്നത് പല ആളുകളും സ്വീകരിച്ചു പോരുന്ന ഒരു രീതിയാണ്. ഗര്‍ഭം ധരിച്ച് 9 ആഴ്ചയില്‍ താഴെയുള്ളവരാണ് ഈ രീതിയില്‍ അബോര്‍ഷന്‍ നടത്തുന്നത്. ഗുളിക കഴിയ്ക്കുന്നത് കൊണ്ട് വലിയ പ്രശ്നമുണ്ടാകില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. ശസ്ത്രക്രിയ വഴിയുള്ള ഗര്‍ഭഛിദ്രത്തിന് മറ്റുള്ളവയെ അപേക്ഷിച്ച് ദൂഷ്യഫലങ്ങള്‍ കൂടുതലായിരിക്കും.ഈ രീതി കൂടുതല്‍ വേദനാജനകവുമാണ്.
രക്തസ്രാവം
അബോര്‍ഷന്‍ നടത്തുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്ന കാര്യം അമിത രക്തസ്രാവമാണ്. മരുന്ന് കഴിച്ച് അബോര്‍ഷന്‍ ചെയ്യുന്നവരിലും രക്തസ്രാവം പതിവാണ്. ഇതിന്റെ ഫലമായി 3,4 മണിക്കൂര്‍ വരെ രക്തസ്രാവം ഉണ്ടായേക്കാം. ചിലപ്പോള്‍ 13 മുതല്‍ 17 ദിവസം വരെ ഇത് തുടരാനാണ് സാധ്യത. എന്നാല്‍ ചുരുക്കം ചില സ്ത്രീകളില്‍ ഈ ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുകയോ കൂടുകയോ ചെയ്യാറുണ്ട്. ചിലരില്‍ അമിത രക്തസ്രാവവും കണ്ടു വരാറുണ്ട്.
വേദന
അബോര്‍ഷന്‍ നടത്തുന്ന സ്ത്രീകളില്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന ഉണ്ടാകുന്നത് പോലെയുള്ള അമിത വേദന ഉണ്ടാകാം. ഗര്‍ഭിണിയായി 8-9 ആഴ്ചകളില്‍ ഗര്‍ഭഛിദ്രം നടത്തുന്നവരില്‍ വയറു വേദന വളരെ കൂടുതലായിരിക്കും. മൂന്ന് മണിക്കൂര്‍ മുതല്‍ 3 ദിവസം വരെ വേദനയുണ്ടായേക്കാം. ഈ സമയത്ത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വേദനസംഹാരികള്‍ കഴിയ്ക്കാവുന്നതാണ്. രക്തസ്രാവം വര്‍ധിപ്പിക്കുന്ന ആസ്പിരിന്‍ ഗുളികകള്‍ ഈ സമയത്ത് ഒഴിവാക്കുക.
ഛര്‍ദി, മയക്കം, ഡയേറിയ
അബോര്‍ഷന്‍ നടത്തുന്ന പല സ്ത്രീകളിലും ഛര്‍ദി, ഓക്കാനം, മനംപുരട്ടല്‍, തലചുറ്റല്‍, ഡയറിയ എന്നിവ കണ്ടുവരാറുണ്ട്. 7-9 ആഴ്ചകളില്‍ ഗര്‍ഭഛിദ്രം നടത്തുന്നവരില്‍ ഇത്തരം ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത അറുപത് മുതല്‍ 70 ശതമാനം വരെയാണ്. ഡയറിയ വളരെ ചുരുക്കമാണെങ്കിലും ചിലരില്‍ അബോര്‍ഷന്റെ പാര്‍ശ്വഫലമായി ഇതും കാണാറുണ്ട്.
തലവേദന, പനി, ശരീരം തണുക്കുന്ന അവസ്ഥ
ഏകദേശം 32 ശതമാനം സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ചെയ്യുന്നതിലൂടെ തലവേദന, പനി എന്നിവ കണ്ടുവരാറുണ്ട്. തലവേദന, ശരീരവേദന, ശരീരം തണുത്തിരിക്കുന്ന അവസ്ഥ എന്നിവയെല്ലാം ഒരു ദിവസത്തോളം നീണ്ടിരിക്കാന്‍ സാധ്യതയുണ്ട്. പതിനഞ്ച് ദിവസം വരെ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. അതില്‍ കൂടുതല്‍ കാലം അസ്വസ്ഥതകള്‍ തുടര്‍ന്നാല്‍ ക്യത്യമായ ചികിത്സ തേടേണ്ടത് ആവശ്യമാണ്.
Truly tons of good data!
[url=https://writingpaperforme.com/]how to write a reflective paper[/url] how to write an analytical paper [url=https://custompaperwritersservices.com/]how to write an apa paper[/url] cheap paper writers