spot_img

തക്കാളി കൂടുതലായി കഴിക്കുന്നത് ക്യാന്‍സറിനെയും പ്രമേഹത്തെയും തടയുമെന്ന് പഠനം

തക്കാളി കൂടുതലായി കഴിക്കുന്നത് ലിവര്‍ ക്യാന്‍സറിനെ തടയുന്നതിന് സഹായിക്കും. പലപ്പോഴും ലിവര്‍ ക്യാന്‍സറിന് കാരണമാകുന്നത് ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണത്തിന്റെ സ്ഥിരമായ ഉപഭോഗമാണ്.

എലികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ശക്തമായ ആന്റി ഓക്‌സിഡന്റ് , അര്‍ബുദത്തെ പ്രതിരോധിക്കുന്ന ലൈക്കോപിണന്‍ (lycopene) ഘടകങ്ങള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ വീക്കം, കരളിലെ അര്‍ബുദം എന്നിവ വരുന്നത് തടയും.

തക്കാളി അടങ്ങിയ ഭക്ഷണങ്ങള്‍, തക്കാളി ഉല്‍പ്പന്നങ്ങള്‍, ജ്യൂസ് തുടങ്ങിയവ എല്ലാം ലൈക്കോപിണന്റെ മികച്ച ഉറവിടമാണ്. അമേരിക്കയിലെ ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ (Tufts University) പ്രൊഫസറായ ക്യാങ്ഗ് ഡോംഗ് വാങാണ് ഇക്കാര്യം പറഞ്ഞത്.

ശുദ്ധീകരിക്കപ്പെട്ട ലൈക്കോപിനെക്കാള്‍ കരള്‍ അര്‍ബുദത്തെ തടയുന്നതിന് അതേ അളവ് തക്കാളി പൊടി കൂടുതല്‍ ഫലപ്രദമാണെന്ന് തങ്ങള്‍ കണ്ടെത്തിയെന്ന് വാങ് പറഞ്ഞു.

വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ഫോളേറ്റ്, ധാതുക്കള്‍, ഫിനളിക് സംയുക്തങ്ങള്‍ തുടങ്ങിയവയും തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. ഇവയും പോഷക സമൃദ്ധമാണ്.

മൈക്രോ ബയോട്ടയുടെ വൈവിധ്യവും അളവും വര്‍ധിപ്പിക്കുന്നതിന് എലികളുടെ തക്കാളി പൗഡര്‍ തീറ്റയിലൂടെ സാധ്യമായിട്ടുണ്ട്. ഇത് കരള്‍ വീക്കവുമായി ബന്ധപ്പെട്ട ചില ബാക്ടീരിയകളുടെ വളര്‍ച്ചയെ തടഞ്ഞു നിര്‍ത്തിയെന്ന് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു.

പഠനത്തിനായി ചില എലികള്‍ക്ക് തക്കാളി അടങ്ങിയ ഭക്ഷണം നല്‍കി. മറ്റുള്ളവയ്ക്ക് തക്കാളി അടങ്ങാത്ത ഭക്ഷണവും നല്‍കി.

കവ, തണ്ണിമത്തന്‍, ഗ്രേപ്ഫ്രൂട്ട്, പപ്പായ, മധുരമുള്ള ചുവന്ന കുരുമുളക് എന്നിവയിലെ ലൈക്കോപിനെ അടങ്ങിയിട്ടുണ്ട്. തക്കാളിയെ അപക്ഷേിച്ച് ഇവയില്‍ ലൈക്കോപിന്റെ തോത് ഇവയില്‍ കുറവാണ്.

പ്രോസ്റ്റേറ്റ്, ശ്വാസകോശ, ബ്രെസ്റ്റ് , വന്‍കുടല്‍ എന്നിവടങ്ങളില്‍ ബാധിക്കുന്ന ക്യാന്‍സറുകളും കാര്‍ഡിയോവാസ്‌കുലര്‍, ഓസ്റ്റിയോപൊറോസിസ്, ഡയബറ്റിസ് എന്നിവയും തടയുന്നതിന് കൂടുതല്‍ തക്കാളി കഴിക്കുന്നതിലൂടെ സാധിക്കുന്നമെന്ന് പഠനം പറയുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.