spot_img

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കാമോ?

കാലങ്ങളായുള്ള തര്‍ക്ക വിഷയമാണ്‌ ഭക്ഷണത്തിനിടയിലെ വെള്ളം കുടി. ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിച്ചാല്‍ വന്‍ പ്രശ്നമാണെന്നാണ് പൊതുവേയുള്ള ധാരണ. ഈ വെള്ളം കുടി ദഹനത്തെ ബാധിക്കുമെന്നാണ് പറയുന്നത്. ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം മാത്രമേ വെള്ളം കുടിക്കാവൂ എന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് പാടേ തെറ്റാണെന്ന് മാത്രമല്ല വെള്ളം കുടി ദഹനത്തെ സഹായിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിച്ചാല്‍ അത് ദഹനത്തിന് സഹായിക്കുന്ന ആസിഡുകളെ നേര്‍പ്പിക്കും എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ക്ലിനിക്കല്‍ പരിശോധനയിലൂടെ വിദഗ്ധര്‍ കണ്ടു പിടിച്ചിട്ടുണ്ട്. വയറിലെ ആസിഡുകളെ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ദഹനം എന്ന പ്രക്രിയ ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കും. വ്യത്യസ്തമായ ശീലങ്ങള്‍ പുലര്‍ത്തുന്നവരുടെ തിരഞ്ഞെടുപ്പുകളും പലതായിരിക്കും. നിങ്ങളുടെ ദഹന വ്യവസ്ഥ എങ്ങനെയാണ് വെള്ളം കുടിയോട് പ്രതികരിക്കുന്നത് എന്നത് അനുസരിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

ആഹാരത്തിനിടയില്‍ വെള്ളം കുടിക്കുമ്പോള്‍ ചിലര്‍ക്ക് വയര്‍ ചീര്‍ക്കുന്നതായി തോന്നുമെന്ന് പറയുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല.

ദഹനത്തിന് യാതൊരു തടസവവും ഉണ്ടാക്കാത്ത ഈ വെള്ളം കുടി കൊണ്ട് ചില നേട്ടങ്ങളുണ്ട്. തടി കുറക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ആഹാരത്തിന് മുന്‍പോ ഇടയിലോ കാര്യമായി വെള്ളം കുടിക്കുക. ഇങ്ങനെ വെള്ളം കുടിക്കുന്നത് മൂലം വയറ് നിറഞ്ഞതായി തോന്നുകയും ഇതുവഴി വിശപ്പ് കുറയുകയും ചെയ്യും. തടി കുറക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് ഈ വിദ്യ.

ആഹാരത്തിനിടയില്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണ്ടു പിടുത്തം. വയറ്റിലേക്ക് എത്തുന്ന ഭക്ഷണത്തെ ദ്രാവക രൂപത്തിലാക്കാന്‍ വെള്ളം കുടി സഹായിക്കുന്നു. ഭക്ഷണത്തിലെ പോഷകങ്ങളെ എളുപ്പത്തില്‍ ആഗിരണം ചെയ്യാനും ഇതുവഴി സാധിക്കുന്നു. വയറിളക്കം തടയാനും ഇത് സഹായിക്കും. ഇതോടൊപ്പം മലശോധന എളുപ്പമാക്കാനും വെള്ളം കുടിക്ക് കഴിയും.

വെള്ളം കുടിക്കുന്നത് ദഹന നാളിയെ മയപ്പെടുത്താന്‍ നമ്മെ സഹായിക്കും. കൂടെ വിശപ്പിന്‍റെ സിഗ്നലുകളെ നിയന്ത്രിച്ച്‌ ശരീരഭാരം കുറക്കുകയും ചെയ്യും. ചുരുക്കത്തില്‍ കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. പ്രത്യേകം പരിണത ഫലങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഒരു തീരുമാനം.

ഈ വെള്ളം  കുടി നിങ്ങള്‍ക്ക് ഗുണം മാത്രമേ ചെയ്യുന്നുള്ളൂ എങ്കില്‍ എന്തിന് അതൊഴിവാക്കണം? ഇനി ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കാനാണ് നിങ്ങള്‍ക്ക് താല്പര്യമെങ്കില്‍ അങ്ങനെയുമാകാം. നിങ്ങളുടെ ദഹന വ്യവസ്ഥക്ക് ഇണങ്ങുന്ന തരത്തില്‍ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കുമല്ലോ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.