spot_img

കൊതുകുകള്‍ പെരുകുവാന്‍ സാദ്ധ്യത : സാംക്രമിക രോഗങ്ങളെ തടുക്കാനായി ഒരുങ്ങാം

സംസ്ഥാനത്ത് കൊതുകുകള്‍ പെരുകുവാന്‍ സാധ്യതയെന്ന്‌ സര്‍വേ. ഇവയുടെ വ്യാപനം വഴി സാംക്രമിക രോഗങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്,

ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യുണിറ്റ്, എറണാകുളം കോര്‍പ്പറേഷന്‍ പ്രദേശത്ത് കൊതുക് നിയന്ത്രണ പരിപാടികളുടെ ഭാഗമായി വാത്തുരുത്തി, സെന്റ്‌റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് റോഡ്, കോന്തുരുത്തി ബാവ റോഡ്, ഹനുമാന്‍ ടെമ്പിള്‍ റോഡ്, ശ്രേയസ് റോഡ്, ബിനീഷ് റോഡ്, മങ്കഴ റോഡ്, അശോക റോഡ് തുടങ്ങിയ 60 സ്ഥലങ്ങളില്‍ ഈഡിസ് കൊതുകുകളുടെ സാന്ദ്രത സര്‍വ്വെ നടത്തിയിരുന്നു. ഇതിലാണ് ഇക്കാര്യം
കണ്ടെത്തിയത്. കോര്‍പ്പറേഷന്‍ പരിധിയില്‍ ഡിവിഷന്‍ 62 ലെ എറണാകുളം സൗത്തില്‍ ജസ്റ്റിസ് കോശി അവന്യൂ റോഡ്, ഡിവിഷന്‍ 29 ലെ വെല്ലിംഗ്ടണ്‍ ഐലന്റ, കെ പി കെ മേനോന്‍ റോഡ് എന്നിവിടങ്ങളില്‍ ഈഡിസ് ലാര്‍വയുടെ സാന്ദ്രത യഥാക്രമം 10 ഉം 15 മായി കാണപ്പെട്ടു. ഈഡിസ് ലാര്‍വയുടെ സാന്ദ്രത 10 ന് മുകളില്‍ രേഖപ്പെടുത്തുന്ന പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

മന്തുരോഗം പരത്തുന്ന ക്യൂലക്ക്‌സ് ഇനത്തില്‍ പെട്ട കൊതുകുകളുടെ സാന്ദ്രത കോര്‍പറേഷന്‍ പ്രദേശത്ത് 115 ആണെന്നും സര്‍വേയില്‍ രേഖപ്പെടുത്തി. 50 ന് മുകളില്‍ ക്യൂലക്‌സ് കൊതുകിന്റെ സാന്ദ്രത വരുന്നത് രോഗം പരത്തുവാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.

ഡിവിഷന്‍ 31 -വടുതല വെസ്റ്റില്‍ മങ്കഴ റോഡ്, ഡിവിഷന്‍ 28 -അമരാവതി ഹനുമാന്‍ ടെമ്പിള്‍ റോഡ് എന്നിവ നേരത്തെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങളാണ്.

ഡിവിഷന്‍ 63 ഗാന്ധി നഗറില്‍ ഹോമിയോ ആശുപത്രിക്ക് സമീപം നടത്തിയ സര്‍വേയില്‍ മലമ്പനി പരത്താന്‍ കഴിവുള്ള അനോഫിലിസ് ഇനത്തില്‍ പെട്ട കൊതുകുകളുടെ ലാര്‍വയുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി.

കോര്‍പറേഷന് പുറത്തുള്ള പ്രദേശങ്ങളില്‍ നടത്തുന്ന സര്‍വേയുടെ ഭാഗമായി ആവോലി ഗ്രാമ പഞ്ചായത്തില്‍ ആനിക്കാട് പ്രദേശത്ത് നടത്തിയ സര്‍വേയില്‍ ജപ്പാന്‍ ജ്വരം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം കാണപ്പെട്ടതായും സര്‍വേക്ക് നേതൃത്വം നല്‍കുന്ന ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ സീനിയര്‍ ബയോളജിസ്റ്റ് വ്യക്തമാക്കി

ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം കൊതുകിന്റെ പ്രജനനത്തിനു അനുകൂലമായതിനാല്‍ കൊതുകിന്റെ സാന്ദ്രത പൊതുവില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യം ഏറിയും കുറഞ്ഞും എല്ലായിടങ്ങളിലും കാണപ്പെടുന്നുണ്ട്. ആയതിനാല്‍, വീടുകളുടെയും, കടകളുടെയും പരിസരങ്ങളില്‍ കൊതുക് മുട്ടയിട്ടു പെരുകുവാന്‍ സാദ്ധ്യതയുള്ള വെള്ളക്കെട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വേനല്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണ്ടതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.