spot_img

മാതാപിതാക്കളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുടുംബ ജീവിതം തകര്‍ക്കുമെന്ന് പഠനം

മാതാപിതാക്കളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുടുംബ ജീവിതം തകര്‍ക്കുമെന്ന് പഠനം. സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.

ഈ സര്‍വേയില്‍ പങ്കെടുത്ത 2,000 കുട്ടികളില്‍ മൂന്നിലൊന്ന് പേരും തങ്ങളുടെ മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവരിലാണ് സര്‍വ്വേ നടത്തിയത്.

വിദ്യാര്‍ത്ഥികളുടെ അഭിപ്രായം:

82% പേരും ഭക്ഷണം കഴിക്കുമ്പോള്‍ മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 22 ശതമാനം പേരും അവരുടെ കുടുംബാംഗങ്ങളുടെ പരസ്പരമുള്ള ബന്ധത്തിന്‌ മൊബൈല്‍ ഉപയോഗം തടസ്സമായിയെന്ന് ചൂണ്ടിക്കാട്ടി

ഇതൊക്കെയാണെങ്കിലും ചെറിയപക്ഷം വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളുടെ മൊബൈല്‍ ഉപയോഗത്തെ പിന്തുണച്ചു. 10% വിദ്യാര്‍ത്ഥികള്‍ ഈ ഗണത്തില്‍പ്പെടുന്നു. ഇതില്‍ 43% പേര്‍ സ്വയം കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിച്ചതായി കരുതുന്നു.

37% പേര്‍ അവര്‍ ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഓണ്‍ലൈനിലാണെന്ന് പറഞ്ഞു. 5% പേര്‍ വാരാന്ത്യത്തില്‍ ഒരു ദിവസം 15 മണിക്കൂര്‍ വരെ ഓണ്‍ലൈനിലാണെന്ന്‌
വെളിപ്പെടുത്തി.

DAUK ഉം HMC യും കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേരും രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതു കാരണം സ്‌കൂളില്‍ ക്ഷീണിച്ചാണ് എത്തുന്നത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇത് വിഘാതമായി മാറുന്നതായിട്ടും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട് .

പുതിയ പഠന പ്രകാരം, ദിവസം മൂന്നു മുതല്‍ പത്തു മണിക്കൂര്‍ വരെ ഓണ്‍ലൈനിലാണെന്ന് 72 ശതമാനം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 11% പേരും വാരാന്ത്യത്തില്‍ 15 മണിക്കൂറോളം കുറഞ്ഞത് ഓണ്‍ലൈില്‍ ചെലവഴിക്കുന്നുണ്ട്.

കുട്ടികളുടെ ഏറ്റവും വലിയ ആശങ്ക, അവരുടെ ഓണ്‍ലൈന്‍ ഉപയോഗം ഉറക്കക്കുറവിന് കാരണമാകുന്നു എന്നതാണ്. 47% പേരും അത് ഒരു പ്രധാന ആശങ്കയായി കാണുന്നു.

എന്നാല്‍ മാതാപിതാക്കള്‍ക്കിടയില്‍, 10% പേര്‍ മാത്രമാണ് കുട്ടികളുടെ ഉറക്കമില്ലായ്മ ഗൗരവമായി കാണുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.