spot_img

സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്ന വില്ലനെ തിരിച്ചറിയൂ

സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഇന്ത്യയിലെ സ്ത്രീകളില്‍ സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്നതും ഇതാണ്. വര്‍ഷം മൂന്ന് ലക്ഷത്തിലധികം സ്ത്രീകള്‍ ഈ രോഗം മൂലം മരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത് കൂടാതെ അഞ്ച് ലക്ഷത്തോളം പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. കൃത്യമായ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ രോഗം തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാത്രമല്ല കുത്തിവെപ്പിലൂടെ പ്രതിരോധിക്കാനും കഴിയും.

ഹ്യൂമന്‍ പാപ്പിലോമ (എച്ച്പിവി) വൈറസ് ആണ് പ്രധാനമായും സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഇത് പടരുന്നത്. എച്ച്പിവി 16, എച്ച്പിവി 18 എന്നീ വൈറസ് മൂലമാണ് എഴുപത് ശതമാനം സെര്‍വിക്കല്‍ ക്യാന്‍സറും ഉണ്ടാകുന്നത്.

അമ്പത് വയസായ സ്ത്രീകളില്‍ 80 ശതമാനം പേര്‍ക്കും ഈ വൈറസ് ബാധ എല്‍ക്കാനുള്ള സാധ്യതയുണ്ട്. ഗര്‍ഭാശയത്തിന് അടുത്തുള്ള മൂത്രാശയം, മലദ്വാരം  എന്നീ അവയവങ്ങളിലേക്കും ഇത് പടരാനുള്ള സാധ്യത കുറവല്ല.

ലക്ഷണങ്ങള്‍

ആര്‍ത്തവത്തിന്‍റെ ക്രമം തെറ്റുക, ആര്‍ത്തവം ഇല്ലാത്തപ്പോഴും രക്തസ്രാവം ഉണ്ടാവുക എന്നിവയാണ് സെര്‍വിക്കല്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ഇത് കൂടാതെ വെള്ളപോക്ക്,  വയറുവേദന, കാലില്‍ നീര് വക്കുക, ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവമുണ്ടാകുക, ശരീരഭാരം കുറയുക, നടുവേദന എന്നിവയാണ് മറ്റ് ചില ലക്ഷണങ്ങള്‍. ആര്‍ത്തവം നിലച്ചതിന് ശേഷവും രക്തസ്രാവം ഉണ്ടാവുന്നതും സെര്‍വിക്കല്‍ ക്യാന്‍സറിന്‍റെ ലക്ഷണമാണ്.

കാരണങ്ങള്‍

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് പ്രധാനമായും വൈറസ് ബാധയുടെ കാരണം. ചെറു പ്രായത്തിലേയുള്ള ലൈംഗിക ബന്ധവും ഗര്‍ഭധാരണവും അസുഖം വരാനുള്ള സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നു.

പ്രധാനമായും രണ്ടോ അതിലധികമോ ലൈംഗിക പങ്കാളികളുള്ള പുരുഷന്മാരുടെ ഭാര്യമാരിലാണ് സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കൂടുതല്‍. മൂന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യത വീണ്ടും കൂടുന്നു. പുരുഷന്മാരിലുണ്ടാകുന്ന അണുബാധ അയാളുടെ എല്ലാ പങ്കാളികളിലേക്കും പടരുന്നു.

അടിക്കടിയുള്ള പ്രസവങ്ങള്‍ രോഗബാധ എല്‍ക്കാനുള്ള സാധ്യത കൂട്ടുന്നു. ലൈംഗിക ശുചിത്വം പാലിക്കാത്തതാണ് ഇതിന്‍റെ മറ്റൊരു പ്രധാന കാരണം.

രോഗനിര്‍ണയം

പ്രധാനമായും നാല് പരിശോധനകളിലൂടെയാണ് രോഗം തിരിച്ചറിയാന്‍ സാധിക്കുക. പാപ് സ്മിയര്‍ ടെസ്റ്റ്‌, എല്‍.ബി.സി, എച്ച്.പി.വി. ടെസ്റ്റ്‌, വി.ഐ.എ. എന്നിവയാണവ. പാപ്സ്മിയര്‍ ആണ് ഇക്കൂട്ടത്തില്‍ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധന.

സെര്‍വിക്കല്‍ ക്യാന്‍സര്‍ തുടങ്ങുന്നതിന് പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഗര്‍ഭാശയ മുഖത്ത് കോശ മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങും. പാപ്സ്മിയര്‍ പരിശോധനയിലൂടെ ഈ മാറ്റങ്ങള്‍ തിരിച്ചറിയാനാകും. മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും നിര്‍ബന്ധമായും പാപ്സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.

ഗൈനക്കോളജിസ്റ്റുകളുള്ള കേരളത്തിലെ പല ആശുപത്രികളിലും പാപ്സ്മിയര്‍ ടെസ്റ്റ്‌ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. താരതമ്യേന ചെലവ് കുറഞ്ഞ പരിശോധനയാണിത്.

ചികിത്സ

ഒന്ന് മുതല്‍ നാല് വരെയുള്ള ഘട്ടങ്ങളില്‍ പെടുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയാണ് പ്രധാനമായും നല്‍കി വരുന്ന ചികിത്സ. ഗര്‍ഭാശയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യും. ചിലപ്പോള്‍ ഗര്‍ഭാശയം പൂര്‍ണമായും നീക്കം ചെയ്യേണ്ടി വരും. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, പെറ്റ് സ്കാന്‍ എന്നിവയിലൂടെ രോഗം എത്ര മാത്രം വ്യാപിച്ചിട്ടുണ്ടെന്ന് മനസിലാക്കാം.

റേഡിയേഷനാണ് മറ്റൊരു ചികിത്സ. രോഗബാധിതമായ കോശങ്ങളില്‍ കൂടുതല്‍ അളവില്‍ റേഡിയേഷന്‍ നല്‍കാനുള്ള ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. അടുത്തുള്ള കോശങ്ങളെ ബാധിക്കാത്ത വിധത്തിലാകും ചികിത്സ.

ചെറിയ പ്രായത്തിലേ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ എടുക്കുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഒന്‍പത് മുതല്‍ പതിമൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത്. രോഗത്തെ തുടച്ചു നീക്കാനായി ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന ഈ കുത്തിവെപ്പ് തീര്‍ച്ചയായും എടുക്കേണ്ടതുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.