spot_img

വിഷാദത്തെ മാറ്റി നിര്‍ത്താനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ട്

വിഷാദത്തെ മാറ്റി നിര്‍ത്താനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ടിന് സാധിക്കുമെന്ന് പഠനം. അമേരിക്കയിലെ ലൊസാഞ്ചലസ്, കലിഫോര്‍ണിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. വാള്‍നട്ട് കഴിക്കാത്തവരുമായി താരത്മ്യം ചെയ്തപ്പോള്‍ വിഷാദ സാധ്യത 26 ശതമാനമാണ് വാള്‍നട്ട് കഴിക്കുന്നവരില്‍ കുറഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതേസമയം മറ്റ് നട്‌സുകള്‍ കഴിക്കുന്നവര്‍ക്ക് വിഷാദ സാധ്യത എട്ടു ശതമാനം കുറവാണ്.

ഊര്‍ജം കൂടുന്നതിനും വാള്‍നട്ട് ശീലമാക്കുന്നതിലൂടെ സാധിക്കും. തത്ഫലമായി ഏകാഗ്രത വര്‍ധിക്കും. ഈ പഠനം ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നിലൂടെ വിഷാദത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവ വിഷാദ രോഗികളില്‍ കാണപ്പെടുന്നു. ചില രോഗികളില്‍ വിഷാദത്തെക്കാള്‍ കൂടുതലതായി ശാരീരികരോഗത്തിന്റെ ലക്ഷണമായിരിക്കും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും മരുന്നുകളെ ആശ്രയിച്ചും മറികടക്കാവുന്ന രേഗമാണിത്.

വിഷാദമെന്നത് എല്ലാ മനുഷ്യരിലുമുണ്ടാകുന്ന ഒരു മാനസികാവസ്ഥയാണ്. നഷ്ടങ്ങളും അനിഷ്ടങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോള്‍ നാമോരോരുത്തരും അനുഭവിക്കുന്ന മാനസികാവസ്ഥ.എന്നാല്‍ സാധാരണ ഗതിയില്‍ ഈ വിഷാദം ഏറെ നാള്‍ നിലനില്‍ക്കുകയില്ല. കുറച്ചു സമയത്തേക്കോ ദിവസങ്ങളിലേക്കോ മാത്രം ഒതുങ്ങുന്ന ഈയവസ്ഥ ഒരു രോഗമെന്ന നിലയിലെത്തണമെങ്കില്‍ വിഷാദത്തിന്റെ ഒരുകൂട്ടം ലക്ഷണങ്ങള്‍ തീവ്രതയോടെ രണ്ടാഴ്ചയോ അതിലധികമോ നീണ്ടുനില്‍ക്കുകയും ദൈനംദിന ജീവിതത്തെയതു ബാധിക്കുകയും വേണം.

രോഗം എന്നതിനേക്കാള്‍ രോഗാവസ്ഥ (എന്ന പ്രയോഗമാണ് ശരി.മുകളില്‍പ്പറഞ്ഞ രോഗലക്ഷണങ്ങളുടെ തോതനുസരിച്ച് ലഘുവായത് (mild), മിതമായത്(moderate), തീവ്രമായത്(severe) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇതില്‍ തീവ്ര വിഷാദത്തോടൊപ്പം സൈക്കോട്ടിക് ലക്ഷണങ്ങളും വരാം. സാധാരണ ഗതിയില്‍ 6 മുതല്‍11 മാസം വരെ നീണ്ടു നില്‍ക്കാവുന്ന ഈയവസ്ഥ വലിയൊരു ശതമാനത്തിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. റിക്കറണ്ട് ഡിപ്രസ്സിവ് ഡിസോര്‍ഡര്‍ എന്നാണിതറിയപ്പെടുന്നത്. വിഷാദവും ഉന്മാദവും മാറിമാറി വരുന്ന രോഗാവസ്ഥയായ ബൈപോളാര്‍ ഡിസോര്‍ഡറില്‍ കാണപ്പെടുന്ന വിഷാദത്തിന്റെ എപിസോഡുകളാണ് ബൈപോളാര്‍ ഡിപ്രഷന്‍. രണ്ടു വര്‍ഷത്തിലേറെ നീണ്ടു നില്‍ക്കുന്ന, വിഷാദ രോഗ ലക്ഷണങ്ങളെല്ലാം തികച്ചില്ലാത്ത അവസ്ഥയ്ക്ക് ഡിസ്‌തൈമിയ എന്നു പറയും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.