spot_img

ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്നവരില്‍ വികാരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നതായി പഠനം

ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്നവരില്‍ വികാരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നതായി പഠനം. ഇത് അറിയാതെയാണ് പലരും ഗര്‍ഭ നിരോധന ഗുളിക കഴിക്കുന്നത്. മറ്റുള്ളവരുടെ വൈകാരിക പ്രകടനങ്ങളെ തിരിച്ചറിയുന്നതിനുള്ള കഴിവിനെ ഇത് തടസ്സപ്പെടുത്തും. അതിലുടെ വ്യക്തി ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

പഠനത്തില്‍ ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്ന ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് മറ്റുള്ളവരുടെ മുഖഭാവം ശ്രദ്ധിച്ച് വികാരങ്ങളെ മനസിലാക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തി. അതേസമയം ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കാത്തവര്‍ക്ക് ഈ പ്രശ്‌നമില്ല.

ലോകമെമ്പാടുമുള്ള 100 ദശ ലക്ഷത്തിലധികം സ്ത്രീകള്‍ ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്നതായിട്ടാണ് കരുതപ്പെടുന്നത്. പക്ഷേ ഇവരില്‍ മിക്കവര്‍ക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അറിയില്ല. വികാരത്തിലും പെരുമാറ്റത്തിലും ഇതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച്‌ ധാരണയില്ലെന്ന് ജര്‍മ്മനിയിലെ ഗ്രേറ്റ്‌സ്വാള്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അലക്‌സാണ്ടര്‍ ലിഷ്‌കെ പറഞ്ഞു.

ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ വൈകാരിക പ്രകടനങ്ങള്‍ മനസിലാക്കുന്നതിനുള്ള കഴിവ് നഷ്ടമാക്കുമെങ്കിലും ഉറ്റ ബന്ധമുള്ള വ്യക്തികളുമായി ബന്ധം നില നിര്‍ത്തുന്നതിന് ഒരു പരിധി വരെ ഇത് തടസമാക്കില്ലെന്നും ലിഷ്‌കെ പറഞ്ഞു.

ഗുളിക സ്ത്രീകളുടെ വൈകാരിക തലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയുവാന്‍ ഗവേഷകര്‍ പ്രത്യേക പഠനം നടത്തി. ഇതിനായി വികാരങ്ങളെ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റിനായി ആരോഗ്യമുള്ള സ്ത്രീകളുടെ രണ്ട് സമാന ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി. ഒന്നില്‍ ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്ന 42 പേരും മറ്റൊന്നില്‍ ഉപയോഗിക്കാത്ത 53 പേരുമാണ് ഉണ്ടായിരുന്നത്.

ന്യൂറോ സൈസണിലെ ഫ്രണ്ടിയേഴ്‌സില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു. ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്നവരില്‍ വികാരം തിരിച്ചറിയുന്നതില്‍ 10 ശതമാനം കൃത്യതയാണ് ഉള്ളതെന്ന്‌ ചൂണ്ടിക്കാട്ടുന്നു.

‘ഈസ്ട്രജന്‍ ആന്‍ഡ് പ്രോജസ്റ്ററോണ്‍ അളവുകളുടെ സൈക്ലിക് വ്യതിയാനങ്ങള്‍ സ്ത്രീകളില്‍ വികാരങ്ങളെ തിരിച്ചറിയല്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ കണക്ഷനുകളെ സ്വാധീനിക്കുന്നതായി കണ്ടെത്തി. ഗര്‍ഭ നിരോധന ഗുളികളുടെ ഉപയോഗം ഈസ്ട്രജന്‍ ആന്‍ഡ് പ്രോജസ്റ്ററോണിന്റെ അളവ് കുറയ്ക്കും. സ്ത്രീകളുടെ വികാരത്തെ തിരിച്ചറിയുന്നതിനുള്ള കഴിവിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.