ടൈപ്പ് 2 പ്രമേഹം രാജ്യത്ത് ദിനംപ്രതി നിരവധി ആളുകളെയാണ് പിടികൂടുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ടൈപ്പ് 2 പ്രമേഹം ബാധിച്ചവരില്‍ 46 ശതമാനം പേരും 40 വയസിന് താഴെ പ്രായമുള്ളവരാണ്. അമിത ഭാരം, കുടുംബ പാരമ്പര്യം എന്നിവയ്ക്ക് പുറമെ പാരിസ്ഥിതിക കാരണങ്ങളാലും പ്രമേഹം വരാം.
ഒരുപാട് കാര്യങ്ങള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അതേ സമയം ചില പാനീയങ്ങള്‍ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ കോഫി കുടിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണെങ്കില്‍ അത് നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കോഫി മാത്രമല്ല മറ്റ് പാനീയങ്ങള്‍ക്കും ഈ രീതിയിലുള്ള ഗുണങ്ങളുണ്ട്.
കോഫി
ടൈപ്പ് 2 ഡയബറ്റീസും കാപ്പിയുടെ ഉപയോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിലാണ് പ്രമേഹ സാധ്യത കുറയ്ക്കാന്‍ കോഫിക്ക് സാധിക്കുമെന്ന് തെളിഞ്ഞത്. കോഫിക്ക് ആന്റി ഓക്സിഡന്റുകളുടെ ഫലമുണ്ടാകാന്‍ കഴിയും. ഇതിലൂടെ ശരീരത്തിന്റെ തെര്‍മോജനിക് പ്രഭാവമുണ്ടാകും. അങ്ങനെ പ്രമേഹ സാധ്യത കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
വെള്ളം
ശരീരഭാരം കുറയ്ക്കാന്‍ വെള്ളം സഹായിക്കും. പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് ശരീരഭാരം. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനം നടത്തുന്നതിന് അത്യാവശ്യമായ ധാതുക്കളും വിറ്റാമിനുകളും വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗങ്ങള്‍ തടയാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും.
പാവയ്ക്ക ജ്യൂസ്
പാവയ്ക്ക ജ്യൂസിനും പ്രമേഹ ബാധയെ ചെറുത്ത് നിര്‍ത്തുന്നതിന് സാധിക്കും. ഇത് കയ്പേറിയ രുചി കാരണം പലരും അവഗണിക്കുകയാണ്. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഡയബെറ്റിസ് തടുക്കാനും ഇതിന് സാധിക്കും. ഒരു ദിവസം ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചാല്‍ മതിയാകുമെന്ന് ഗവേഷകര്‍ പറയുന്നു. സന്തുഷ്ടവും ആരോഗ്യ പൂര്‍ണ്ണവും പ്രമേഹ രഹിതവുമായ ഒരു ജീവിതത്തിന് ഇത് സഹായകരമാകും.