spot_img

സൂപ്പർ വുമൺ സിൻഡ്രോം

ഈ അടുത്തകാലത്ത് നമ്മൾ പുതിയ അസുഖങ്ങളെ കുറിച്ചു കേട്ടു തുടങ്ങിയത്. പുതിയ വൈറസുകളെ കുറിച്ചു കേട്ടു തുടങ്ങി നിപ്പ വൈറസ്, കൊറൊണ ഇപ്പോൾ ഞാൻ പറയാൻ പോകുന്ന അവസ്ഥ ഒരു പക്ഷെ നിങ്ങൾ കേട്ടിട്ടുണ്ടാവില്ല ഒരു പക്ഷെ കേട്ടതായിരിക്കും സൂപ്പർ വുമൺ സിൻഡ്രോം. മാർച്ച്‌ 8 വേൾഡ് വിമൻസ് ഡേ ആയി ആചരിക്കുകയാണ്. ആ അവസരത്തിൽ ചര്ചചെയണ്ട വിഷമാണിത്.

ലക്ഷണങ്ങൾ എന്തൊക്കെ?

നോക്കാംക്ഷോഭം,അസ്വസ്ഥത നമുക്ക് സന്തോഷമില്ലാത്ത അവസ്ഥ,എന്തൊ ഒരു പ്രശ്നം ഉണ്ട് എന്ന ഒരു തോന്നലുണ്ടാ..?, ഹാപ്പി എല്ലാത്തിരിക്കുക ,ഉറക്കത്തിൽ ചില പ്രശ്നങ്ങലുണ്ടാകുക, ഉറക്കകൂടുതലുണ്ടാക്കുക, ഇല്ലെങ്കിൽ തീരെ ഉറക്കമില്ലാത്ത അവസ്ഥ,പിന്നേ ശരീരത്തിനൊക്കെ വേദന തോന്നുന്നതായിട്ട് ഫീൽ ചെ യുക ,ചിലപ്പോൾ ഉണ്ടാകില്ല എന്നാലും എനിക്ക് വെയ്യ ക്ഷീണം ഉണ്ട് എപ്പോഴും തോന്നൽ ഉണ്ടാക, പിന്നെ കൂടുതൽ ആവേശം, എന്തെങ്കിലും നടക്കാൻ പോകുന്ന നെഗറ്റീവായ കാര്യങ്ങളെ കുറിച്ചു ചിന്തിക്കുക,ഇല്ലങ്കിൽ എന്ത് പുതിയ കാര്യങ്ങൾ ചെയ്യാൻ പോകുമ്പോഴും എന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ ശരിയാകുമോ എന്നീ നെഗറ്റീവ് ചിന്തകൾ, ഇതൊക്കെയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. ഇത് സാധാരണയായിട്ടു സ്ത്രീകളിലാണ് ഉണ്ടാകുന്നത്.

കാരങ്ങൾ എന്തൊക്കെ?

ഇന്നത്തെ സ്ത്രീകൾ പണ്ടത്തെപോലെയല്ല എല്ലാവരും പ്രൊഫഷണലുകൾ ആണ്. പഠിക്കുന്നവരാണ് ഒപ്പം തെന്നെ വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നവരാണ്. ഒരേ സമയം ഒരുപോലെ പ്രദാനമായിട്ടുള്ള മൂന്നും നാലും ജോലികൾ ചെയ്യുന്നവരായിരിക്കും. പിന്നെ അവരുടെ ഉള്ളിൽ വേറൊരു ചിന്തയും കൂടി ഉണ്ടായിരിക്കും പെർഫെക്ഷൻസ്. അതായത്, എല്ലാം പെർഫെക്ട് ആയിട്ട് തെന്നെ ചെയ്യണം. അപ്പൊ ഒരു വ്യക്തിക്ക് പ്രധാനമായിട്ടുള്ള മൂന്നോ നാലോ കാര്യങ്ങൾ ചെയ്യുന്ന സമയത്ത് ചിലപ്പോൾ നൂറു ശതമാനം ചെയ്യാൻ പറ്റിക്കോണമെന്നില്ല. അല്ലെങ്കിൽ തെന്നെ ഈ പരിപൂർണ്ണത എന്ന് പറയുന്നതു തന്നെ വെത്യസ്തമായിരിക്കും . ഞാൻ ഉദ്ദേശിക്കുന്ന പരിപൂർണ്ണത ആവില്ല നിങ്ങളുടേത്. ഞാൻ പൂർണമായി എന്ന് വിചാരിക്കുന്ന ഒരു പോയിന്റ് ആയിരിക്കില്ല നിങ്ങൾ വിചാരിക്കുന്നത്. അപ്പൊ ഇവർക്ക് എല്ലാം ശെരിയയായിട്ട് തെന്നെ ചെയ്യണം. അപ്പൊ എവിടെയെങ്കിലും ചെറിയ തെറ്റുകൾ ഉണ്ടാകുമ്പോൾ അത് സ്വന്തം കുറ്റപ്പെടുത്തുക, ഇല്ലെങ്കിൽ ചെറിയ തെറ്റുകൾ ഉണ്ടാകുമ്പോൾ തളർന്നു പോകുക. അപ്പൊ ഒരുപാട് കാര്യങ്ങൾ ഒരുമിച്ചു ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണിത്.

കേട്ടതായിരിക്കും സൂപ്പർ വുമൺ സിൻഡ്രോംഎങ്ങിനെ മറികടക്കാം

ആദ്യമായിട്ട് ഇതു തോന്നുന്ന ആൾകൾക്ക് മനസ്സിലാകും ഇത് എന്നെകൊണ്ട് കൈകാര്യം ചെയ്യാൻ പറ്റുമോ അതിനായിട്ട് സൈക്കോളജിസ്റ്റിനെ കാണേണ്ട ആവശ്യം ഉണ്ടോ. അപ്പൊ അത് അവർ തന്നെ തീരുമാനമെടുക്കുക. ഒരിക്കലും മടിച്ചു മാറി നിൽക്കേണ്ട ആവശ്യം ഇല്ല. ശരിയായ തീരുമാനം എടുക്കുക. ഇതല്ലാതെ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും. പരിപൂർണ്ണത എന്ന വാക്കിനെ ആദ്യം മാറ്റി വെക്കുക. മറ്റൊന്ന് എല്ലാവരും എന്നെ കുറിച്ച് നല്ലതു തന്നെ പറയണം,ഒരാൾ ഒരു ജോലി ചെയ്യുന്ന സമയത്തു അതെത്ര നന്നായി ചെയ്താലും അവർ പറയും നിങ്ങൾ ചെയ്തത് ശരിയായില്ല. അതായത് ഒരു ഓഫീസിലെ വർക്ക്‌ ആണ് അത് ഇനി എങ്ങനെ ചെയ്താലും ബോസ്സ് പറയും ചെയ്തത് ശരിയായിട്ടില്ല എന്നത്, ഒരു പക്ഷെ വീട്ടിലെ കാര്യങ്ങൾ എത്ര നന്നാക്കി ചെയ്താലും അത് ശരിയായിട്ടില്ല എന്നത് വീട്ടിൽ നിന്നും കേൾകാം. ബാക്കിയുള്ളവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ അത് നമ്മളെ ബാധിക്കുന്നില്ല. നമ്മൾ നമ്മളുടെ നൂറു ശതമാനം ചെയ്യുക അതിന്റെ ഫലം എന്തോ ആയിക്കോട്ടെ എന്ന ഒരു തോന്നൽ ഉണ്ടായി കഴിഞ്ഞാൽ തെന്നെ ഒരു വിധത്തിൽ നമ്മളുടെ മനസിന്നെ കൂൾ ആക്കി വെക്കാൻ സാധിക്കും. അടുത്തതായിട്ട് ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുന്ന സമയത്തു ഇന്ന് ഈ ജോലി ചെയ്തു തീർക്കാം ഇല്ലെങ്കിൽ ആ ജോലി ചെയ്തു തീർക്കാം എന്ന് തീരുമാനിക്കുമ്പോൾ ആദ്യം തെന്നെ നടക്കുന്നതാണോ നമുക്ക് ചെയ്യാൻ പറ്റുമോ ,ഒരുപാട് നമ്മൾ റിസ്ക് എടുക്കേണ്ടി വരുമോ, എന്നതിനെ കുറിച്ചു ചിന്തിക്കുകയും നമുക്ക് പറ്റുന്ന രീതിയിലുള്ള റിയലിസ്റ്റിക്ക് ഗോളുകൾ മാത്രം തീരുമാനിക്കുക എന്നുള്ളതാണ്.

നമ്മുടെ മാത്രമായ സമയം കണ്ടെത്തുക

പലർക്കും വേണ്ടി ഓടികൊണ്ടിരിക്കായിരിക്കും. നേരത്തെ പറഞ്ഞ പോലെ ഒരുപാട് ജോലികൾ നമ്മൾ ഒരേ സമയത്തു ചെയ്തുകൊണ്ടിരിക്കായിരി ക്കും. പക്ഷെ നമ്മൾ ചിലപ്പോൾ നമ്മുടെ വീട്ടുകാർക്ക് വേണ്ടി വർക്ക്‌ ചെയ്യുന്നുണ്ടാവും നമ്മളുടെ ഓഫീസിലെ ജോലികൾ ചെയ്യുന്നുണ്ടാവും ബാക്കി പുറത്ത് ആളുകൾക്കു വേണ്ടി പലതും ചെയ്യുന്നുണ്ടാവും പക്ഷെ ഒന്ന് ചിന്തിച്ചു നോക്കു നമ്മുക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നുള്ളത്. അപ്പൊ ഒരു ദിവസത്തിൽ അര മണിക്കൂർ എങ്കിലും നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾക്ക് വേണ്ടി മാറ്റി വെക്കുക. നേരത്തെ പറഞ്ഞ കാര്യങ്ങൾശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായിട്ടും സൂപ്പർ വിമൻസ് സിൻഡ്രോം എന്ന് പറഞ്ഞിട്ടുള്ള ആ അവസ്ഥയിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയുക തന്നെ ചെയ്യും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.