spot_img

കൊളസ്‌ട്രോൾ ഉം അമിത വണ്ണവും കുറക്കാം മരുന്നുകൾ ഇല്ലാതെ

ആപ്പിൾ സിഡാർ വിനഗർ:- ആപ്പിളിൽ നിന്നും എടുക്കുന്ന വിനാഗിരി അഥവാ സുർക്ക.
മലയാളികൾക്ക് സുർക്കയെ കുറിച്ച് ഒരുപാട് അറിയാം. സുർക്ക സാധാരണയായി ഉപയോഗിക്കുന്നത് ഒരു Preservative ആയിട്ടാണ്;അതായത് സാധനങ്ങൾ കേടാവാതിരിക്കാൻ വേണ്ടി സുർക്കയിൽ ഇട്ടു വെക്കാറുണ്ട്.
അതിനൊരു ആന്റീസെപ്റ്റിക്ക് ഫലം ഉണ്ട്. മുറിവുകൾ ഉണങ്ങാൻ വേണ്ടി, മുഖക്കുരു പോകാൻ വേണ്ടി സുർക്ക നേർപ്പിച്ച ലായനി ആയി ഉപയോഗിക്കാം.
ഡയബറ്റിസ് ഫൂട്ട് അൾസർ മാറാൻ വേണ്ടിയും ഉപയോഗിക്കാറുണ്ട്.
ആപ്പിൾ സിഡാർ വിനഗർ കൊളസ്‌ട്രോളിനെ കുറക്കും. രക്തത്തിലെ കൊളസ്‌ട്രോളും ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പും പ്രത്യേകിച്ച് കുടവയർ കുറക്കാൻ വേണ്ടിയും ഏറ്റവും പ്രധാനപ്പെട്ട Healthy drink ആണ് ആപ്പിൾ സിഡാർ വിനഗർ.
ടോട്ടൽ കൊളസ്‌ട്രോൾ ,ട്രൈഗ്ലിസറൈഡ്, LDL,എന്നിവ കുറക്കുന്നു.
പ്രമേഹവുമായി ബന്ധപ്പെട്ട കൺട്രോളും പ്രമേഹത്തിന്റെ HBA1C നോർമൽ ആവാനും പ്രമേഹത്തിന്റെ ബുദ്ധിമുട്ട് കുറക്കാനും ഏറെക്കുറെ ആപ്പിൾ സിഡാർ വിനഗർ ഉപയോഗ പ്രദമാണ്. ശരീരഭാരം കുറക്കാനും ഇത് സഹായിക്കുന്നു വെറും മൂന്ന് മാസം ഒന്നോ രണ്ടോ ടീസ്പൂൺ ആപ്പിൾ സിഡാർ വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചു നോക്കുക. ഒന്നര കിലോ മുതൽ മൂന്ന് കിലോ വരെ ഭാരം കുറക്കാൻ ഇത് സഹായിക്കുന്നു. മറ്റനേകം പ്രയോജനം പറയുന്നുണ്ട്. പലതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതാണ്. ഹാർട്ട് അറ്റാക്ക് വന്നവർക്ക് രക്തക്കുഴലിന്റെ ഉള്ളിൽ അടിഞ്ഞു കൂടിയ കൊളസ്‌ട്രോളിനെ അലിയിച്ചു കളഞ്ഞിട്ട് ബ്ലോക്ക് കുറക്കാൻ മറ്റു മരുന്നുകളുടെ കൂടെ ഇത് ഉപയോഗ പ്രദമാകും.
ഹെൽത്തി ഈറ്റിംങ് ഹാബിറ്റിലൂടെ കിട്ടുന്ന ഒരു ഗുണം മരുന്നുകളിലൂടെ കിട്ടുന്ന ഗുണത്തെക്കാൾ ഏറെ പതിന്മടങ്ങ് മെച്ചമാണെന്ന് പറയാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.