spot_img

ആഹാര വ്യതിയാനങ്ങൾ/തീറ്റ രോഗങ്ങൾ | Eating Disorders

 

നമ്മൾ എല്ലാവരും ഭക്ഷണം കഴിക്കുന്ന ആളുകളാണല്ലോ പലരും ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്. യഥാർത്ഥത്തിൽ നമ്മൾ ജീവിക്കാൻ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുക എന്നതിന് eating എന്നാണല്ലോ പറയുന്നത് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട Disorder നെ Eating Disorder എന്ന് വിളിക്കുന്നു. പല രാജ്യങ്ങളും ഈ eating disorder നെ കുറിച്ച് ആളുകളുടെ ഇടയിലേക്ക് ഒരു അവബോധം കൊടുക്കാൻ വേണ്ടി ഒരു ആഴ്ച ആചരിക്കുന്നുണ്ട്.
ഭക്ഷണ രീതിയിൽ അപാകതയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്.അവൻ വാരിവലിച്ച് വിഴുങ്ങുന്നതാണ്, അല്ലെങ്കിൽ അവൻ ഒന്നും കഴിക്കാത്തവനാണ് എന്നിങ്ങനെ ഒരാളുടെ ശീലമായിട്ടാണ് നമ്മൾ കരുതാറുള്ളത്. പക്ഷേ ഇതൊരു Behavior പ്രശ്നം മാത്രമല്ല Disease or disorder ആണ്.
അതിനെ കുറിച്ച് അവബോധം ഉണ്ടാക്കാൻ വേണ്ടി പല രാജ്യങ്ങളിലും National eating disorder awareness week. ആചരിക്കുന്നുണ്ട് ഫെബ്രുവരി അവസാന ആഴ്ച മുതൽ മാർച്ച് ആദ്യം വരെയുള്ള ആ ഒരു ആഴ്ച്ചയാണത്. എന്തൊക്കെയാണ് eating disorder?

മൂന്ന് eating disorder കളാണ് ഉള്ളത്.
1.” അനറെക്സിയ നെർവോസ” – Anorexia Nervosa
2. “ബുളീമിയ നെർവോസ” – Bulimia Nervosa
3. “ബിഞ്ച് ഈറ്റിംഗ്” – Binge Eating
ഇവ മൂന്നും തലച്ചോറിന്റെയും ഞരമ്പുകളുടെയും സംവേദമായി ബന്ധപ്പെട്ടുള്ള ചികിത്സ ആവശ്യമായുള്ള രോഗം തന്നെയാണ്.
സൈക്യാർട്ടിസ്റ്റിനേയോ സൈക്കോളജിസ്റ്റിനേയോ കണ്ട് തെറാപ്പിയോ അല്ലെങ്കിൽ മരുന്നുകൾ എടുക്കേണ്ടവയോ വേണം. ഇതിൽ പ്രധാനപ്പെട്ടതാണ് “അനെ റെക്സിയ നെർവോസയും ബുളീമിയ നെർവോസയും” അനറെക്സിയ നെർവോസ – മെലിഞ്ഞ് ഉണങ്ങിയ ആൾ പോലും ഭയങ്കര ഡയറ്റിംഗ് ആയിരിക്കും അവന്റ ഉയരത്തിനനുസരിച്ച് ഭാരമുണ്ടാവില്ല എന്നാലും അവൻ കഴിക്കില്ല അവനു തോന്നുകയാണ് ഭാരം കൂടുതലാണെന്ന് ; തടി കൂടുതൽ ആണെന്ന് ഫാറ്റ് കൂടുന്നുണ്ടോ എന്നുള്ള തോന്നൽ കാരണം അവൻ ഭക്ഷണം കഴിക്കില്ല അഥവാ കഴിച്ചാൽ തന്നെ വിരലിട്ട് ശർദിക്കുകയാണ് അങ്ങനെ മെലിഞ്ഞ് ഉണങ്ങുന്ന അവസ്ഥ. അതിലൂടെ പോഷകാഹാരക്കുറവ് മറ്റ് രോഗങ്ങൾ വരുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്നുണ്ട്. അതെ അനെറെക്സിയ നെർ വോസ ഒരു രോഗമാണ് ; ചികിത്സിക്കേണ്ടതാണ്.
രണ്ടാമത്തെത് “ബുളിമിയ നെർവോസ” ഇത് അനെ റെക്സിയ നെർ വോസയുടെ നേരെ opposite ആണ് . വാരിവലിച്ച് തിന്നുന്ന ശീലം
പക്ഷേ ഒരു പാട് വാരിവലിച്ച് കഴിക്കുമ്പോഴും അതിന് Compensatory behavior ഉണ്ടാവും; വായിൽ വിരലിട്ട് ശർദ്ദിക്കുന്നു അല്ലെങ്കിൽ വയർ ഇളക്കാനുള്ള മരുന്ന് കഴിക്കുക.
3. Binge eating: ഈ രോഗത്തിലും ബുളീമിയ പോലെ തന്നെ അമിതമായി കഴിക്കും പക്ഷേ ഒറ്റ വിത്യാസം;
compensate ചെയ്യാനുള്ള act ഉണ്ടാവുകയില്ല.
തടി കൂടി വരുന്നു കൊളസ്ട്രോൾ ;അറ്റാക്ക് എന്നീ അസുഖങ്ങൾ ഉണ്ടാകുന്നു.
ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ സഹോദരനോ കൂട്ടുകാർക്കോ ആർക്കെങ്കിലും ഉണ്ടെങ്കൽ doctor നെ കാണുക അല്ലെങ്കിൽ ഒരു സൈക്യാർട്ടിസ്റ്റിനെ കാണുക കാരണം ഇത് ജനിതകമായി വരാൻ സാധ്യതയുണ്ട് മറ്റു രോഗലക്ഷണമായി വരാൻ സാധ്യതയുണ്ട് ചില depressive illness ഉള്ള ആളുകൾക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട് അങ്ങനെ ഒരു പാട് മാനസികമായി പ്രശ്നങ്ങൾ ബന്ധപ്പെട്ട് ഈ eating disorder ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കുകയും നിങ്ങൾ ശ്രദ്ധിക്കുകയും ചെയ്യണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.