spot_img

ബ്രൊക്കോളി ശീലമാക്കൂ, രോഗങ്ങളെ ചെറുക്കു…

ബ്രൊക്കോളിയില്‍ ഏകദേശം എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി9, സി, ഇ, കെ, ഫൈബര്‍, ഹൃദയാരോഗ്യത്തിനുള്ള പൊട്ടാസ്യം, എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യവും മഗ്നീഷ്യവും അങ്ങനെ നിരവധി പോഷകങ്ങളടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി.

ഇത്രയും പോഷകങ്ങളടങ്ങിയ ബ്രൊക്കോളി എങ്ങനെ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നു നോക്കാം.

  1. അര്‍ബുദത്തെ ചെറുക്കുന്നു

ആന്റി – കാന്‍സര്‍ ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ് ബ്രൊക്കോളി. കാബേജിന്റെ ഇനത്തില്‍പ്പെട്ട പച്ചക്കറികളില്‍ സള്‍ഫറാഫെയ്ന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ പ്രതിരോധിക്കുന്നു. ബ്രൊക്കോളി ഇതളുകളില്‍ ഈ സള്‍ഫറാഫെയ്ന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മറ്റു പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നതില്‍ നിന്നു ലഭിക്കുന്ന കാന്‍സര്‍ പ്രതിരോധം കാബേജിനങ്ങള്‍ അല്‍പം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. കാബേജിനങ്ങള്‍ ധാരാളമായി കഴിക്കുന്ന പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യതയും കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.

  1. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഇരുണ്ട പച്ചനിറത്തില്‍ ഇലകളുള്ള ബ്രൊക്കോളിയില്‍ ഹൃദയാരോഗ്യം നിലനിര്‍ത്തുന്ന ഫൊലേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗങ്ങള്‍ കുറക്കുന്നതിന് ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതപ്പെടുത്തുന്ന പോളിഫെനോലും ബ്രൊക്കോളിയില്‍ ധാരാളമായുണ്ട്.

  1. രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുന്നു

കാത്സ്യം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. കാത്സ്യം സമ്പുഷ്ടമായ ബ്രൊക്കോളിയ്ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നു. ബ്രൊക്കോളിയിലെ ക്രോമിയമാണ് പ്രമേഹം നിയന്ത്രിക്കുന്നത്.

 

  1. ദഹനത്തെ സഹായിക്കുന്നു

ബ്രൊക്കോളിയിലെ ഫൈബര്‍ ഘടകമാണ് ദഹനത്തിനു സഹായിക്കുന്നത്. ഡയറ്ററി ഫൈബര്‍ കൂടുതല്‍ കഴിക്കുമ്പോള്‍ അത് വയറ്റിലെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

  1. കണ്ണിന്റെ ആരോഗ്യത്തിന്

പ്രായമാകുന്തോറും കാഴ്ചയ്ക്ക് തകരാറുകളുണ്ടാകും. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള ലുട്ടീന്‍, സെക്‌സാന്തിന്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡയറ്ററി ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്‌ളമേറ്ററികളും പ്രായമാകുന്നതിനെ തുടര്‍ന്ന് കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. കൂടാതെ സാധാരണ കാഴ്ചയെ സഹായിക്കുന്ന വിറ്റാമിന്‍ ബി2 ഉം ബ്രൊക്കോളിയിലുണ്ട്.

  1. കൊളസ്‌ട്രോള്‍ കുറക്കുന്നു

ബ്രൊക്കോളി എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ആറു ശതമാനം വരെ കുറക്കുന്നു.

  1. വിഷാദത്തിനെതിരെ പൊരുതുന്നു

ഇന്‍ഫ്‌ളമേഷനുമായി ബന്ധപ്പെട്ട വിഷാദത്തെ ബ്രൊക്കോളി ചെറുക്കുന്നത് അതിലടങ്ങിയിരിക്കുന്ന സള്‍ഫറാഫെയ്ന്‍ എന്ന ഘടകത്തിന്റെ സഹായത്താലാണ്.

 

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.