spot_img

ഭാരം കുറക്കാൻ കാർബോഹൈഡ്രേറ്റ് കുറഞ്ഞ പഴങ്ങൾ

ഭാരം കുറക്കാൻ ഏറ്റവും നല്ല വഴി കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറക്കുകയാണ്. ഷുഗർ, അന്നജം, ഫൈബർ എന്നിവയാണ് പ്രധാനമായും കാർബോഹൈഡ്രേറ്റ്. കാർബ്‌സ് കുറക്കുന്ന ഡയറ്റിൽ പക്ഷേ പ്രോട്ടീനും ഫാറ്റും ആവശ്യത്തിന് കഴിക്കണം.

കാർബ്‌സ് കുറക്കുന്ന ഡയറ്റിൽ ഫ്രൂട്ട്‌സ് കഴിക്കാമോ ?

ഫ്രൂട്ട്‌സിൽ ലളിതമായ കാർബ്‌സാണ് അടങ്ങിയിരിക്കുന്നത്. ഇവ എളുപ്പത്തിൽ ദഹിക്കുന്നതുമാണ്. കൂടാതെ ഫ്രൂട്ട്‌സിൽ ധാരാളം വെള്ളവും ഫൈബറും അടങ്ങിയിരിക്കുന്നു. പച്ചക്കറികളിലെയും പഴങ്ങളിലെയും ഫൈബർ കലോറിയായി മാറ്റപ്പെടുമെങ്കിലും അവ വിഘടിക്കുന്നവയും ശരീരത്തിന് ഗുണപ്രദവുമാണ്. എന്നാൽ ഫ്രൂട്ട്‌സ് ജ്യൂസ് നല്ലതല്ല. ഭാരം കുറക്കാനോ ഇൻസുലിൻ തോത് കുറക്കാനോ ഉദ്ദേശിച്ചുള്ള ഡയറ്റിലാണെങ്കിൽ കാർബ്‌സ് കുറഞ്ഞ ഫ്രൂട്ട്‌സ് കഴിക്കുന്നതാണ് നല്ലത്.

എന്താണ് കാർബ്‌സ് കുറഞ്ഞ ഫ്രൂട്ട്‌സുകൾ ?

മിക്ക ബെറീസിലും കാർബ്‌സ് കുറവാണ്. കാർബ്‌സ് കുറയ്ക്കുന്ന ഡയറ്റുകൾക്ക് ബെറീസ് അനുയോജ്യമാണ്. പ്ലംസ്, നാരങ്ങ, പീച്ച്, ചെറി, ഓറഞ്ച്, മധുരമുള്ള മത്തങ്ങ എന്നിവയിൽ കാർബ്‌സ് കുറവാണ്. മാമ്പഴം, ആപ്പിൾ, പഴം, മുന്തിരി, പിയർ, കിവി, പൈനാപ്പിൾ എന്നിവയിൽ കാർബ്‌സ് പൊതുവെ കൂടുതലാണ്.

ഭാരം കുറക്കാനുള്ള ഡയറ്റുകളിൽ ദിവസേന ഉപയോഗിക്കാവുന്ന കാർബോഹൈഡ്രേറ്റിന്റെ അളവ് പലപ്പോഴും 20-30 ഗ്രാം വരെയാണ്. അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാനുള്ള ഡയറ്റാണെങ്കിൽ കാർബ്‌സ് 15 ഗ്രാം വരെയേ ആകാവൂ.

100 ഗ്രാം ഫ്രൂട്ട്‌സിൽ എത്ര ഗ്രാം കാർബ്‌സ് ഉണ്ടെന്നറിയാൻ താഴെ കാണുന്ന ലിസ്റ്റ് നോക്കുക.

  • തണ്ണിമത്തൻ – 5.5
  • മധുരമുള്ള മത്തങ്ങ – 6.5
  • സ്‌ട്രോബറി – 7.5
  • അവോകാഡോ – 6.5
  • പ്ലംസ് – 7.5
  • റാസ്‌ബെറി – 7.5
  • ക്ലെമെന്റിൻ – 9
  • മുന്തിരി – 10.5
  • ചെറി – 11
  • പൈനാപ്പിൾ – 11
  • കിവി – 11
  • ബ്ലൂ ബെറീസ് – 11
  • ആപ്പിൾ – 12.5
  • ഓറഞ്ച് – 15.5
  • നെക്ടാരിൻ – 15
  • ടാഞ്ചറിൻ : 12

ഭാരം കുറക്കാനായാലും മറ്റെന്തെങ്കിലും ലക്ഷ്യത്തിനു വേണ്ടിയുള്ള ഡയറ്റാണെങ്കിലും കാർബ്‌സ് കുറഞ്ഞ ഫ്രൂട്ട്‌സ് മികച്ചതും ആരോഗ്യകരവുമാണ്. അവ ശരീരത്തിനാവശ്യമായ പോഷകങ്ങളും ഫൈബറും നൽകുമ്പോഴും രക്തത്തിൽ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിർത്തുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.