spot_img

പ്രമേഹവും പാദരോഗങ്ങളും ലക്ഷണങ്ങളും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ദീര്‍ഘകാലം ശരീരത്തെ ആക്രമിക്കുന്ന ഒരു രോഗം കൂടിയാണിത്. കാലങ്ങളായി രക്തത്തില്‍  അധിക ഗ്ലൂക്കോസ് നിലനില്‍ക്കുന്നത് നാഡികളെ തകരാറിലാക്കുന്ന ന്യൂറോപതി ഉള്‍പ്പടെ പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പ്രമേഹം മൂലമുണ്ടാകുന്ന പല ശാരീരിക അവസ്ഥകളും ആദ്യഘട്ടത്തില്‍  തിരിച്ചറിയാതെ പോകും. 

പ്രമേഹരോഗികളുടെ കാല്‍പ്പാദങ്ങള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. പ്രമേഹരോഗിയുടെ ശരീരത്തിലെ ചെറിയ മുറിവുകളും പോറലുകളും പോലും കൈകാലുകള്‍ മുറിച്ചു കളയുന്ന അവസ്ഥയിലേക്ക് എത്തിക്കും.

സെന്‍സറി ഡയബറ്റിക് ന്യൂറോപതി

അനിയന്ത്രിതമായ പ്രമേഹം സെന്‍സറി ഡയബറ്റിക് ന്യൂറോപതി എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രമേഹം കാലിലെ നാഡികളെ നശിപ്പിക്കുന്നത് മൂലം കാല്‍പ്പാദങ്ങള്‍ക്ക് തണുപ്പ്, ചൂട്, വേദന എന്നിവ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണിത്. 

ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കും. കാലുകളില്‍ ഉണ്ടാകുന്ന ചെറിയൊരു പോറല്‍  പോലും അണുബാധയ്ക്ക് കാരണമാകും. ഇത് ഉണങ്ങാതെ വ്രണമായി മാറും. നാഡീ തകരാറുകള്‍ മൂലം കാലുകളിലെ പേശികള്‍ പ്രവര്‍ത്തിക്കാതെ വരിക, കാലില്‍  പ്രത്യേക ഭാഗങ്ങളി സമ്മര്‍ദ്ദം കൊടുക്കാന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ രോഗം മൂലം ഉണ്ടാകും.

പെരിഫറ  വാസ്‌കുലാര്‍ ഡിസീസ്

അധിക ഗ്ലൂക്കോസ് നില രക്തക്കുഴലുകളെ നശിപ്പിക്കുന്നതും പ്രമേഹരോഗികളില്‍  കാല്‍പ്പാദ രോഗങ്ങള്‍ക്കിും ഇടയാക്കുന്നു. പെരിഫറ വാസ്‌കുലാര്‍ ഡിസീസ് എന്ന ഈ അവസ്ഥ പാദങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിന് തടസമുണ്ടാക്കുന്നു. പാദങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുന്നത് മൂലം കാലിലെ ടിഷ്യൂകള്‍ നശിക്കുകയും മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍  സമയമെടുക്കുകയും ചെയ്യുന്നു. കാലുകളി അള്‍സര്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.

കാല്‍പ്പാദങ്ങളെ ആക്രമിക്കുന്ന മറ്റ് രോഗങ്ങളും പ്രമേഹത്തിന്റെ സാന്നിധ്യത്തി  മൂര്‍ച്ഛിക്കും

പാദരോഗ ലക്ഷണങ്ങള്‍

പാദങ്ങളില്‍  ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും അവഗണിക്കാതെ വേണ്ട പരിചരണം നല്‍കിയാല്‍  പ്രമേഹം കൊണ്ടുണ്ടാകുന്ന വലിയ അപകടങ്ങളില്‍ നിന്നും രക്ഷ നേടാം.

കാലുകളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറഞ്ഞാല്‍ വേദന, ചര്‍മ്മത്തിന് അസാധാരണമായ തിളക്കവും മൃദുത്വവും, കാലുകളിലെയോ പാദങ്ങളിലെയോ രോമം കൊഴിയുക, കാലിലെ നഖങ്ങളുടെ കട്ടി കൂടുക, പാദങ്ങള്‍ തണുത്ത് വിളറിയിരിക്കുക, കാലുകള്‍ക്ക് നിറംമാറ്റം ഉണ്ടാകുക, മുറിവുകള്‍ എന്നിവ അനുഭവപ്പെട്ടേക്കാം.

മറ്റ് പാദരോഗങ്ങള്‍ ഉണ്ടെങ്കില്‍  മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ദൃശ്യമാകും.

 

  • പാദങ്ങളില്‍ തരിപ്പ്, സൂചി കുത്തുന്നതു പോലെയുള്ള വേദന
  • മരവിപ്പ്
  • വേദന
  • പാദങ്ങള്‍ വിയര്‍ക്കാത്ത അവസ്ഥ
  • പാദങ്ങളില്‍  ചുവപ്പ് ദൃശ്യമാകുക, ചൂട് അനുഭവപ്പെടുക.

പാദപരിചരണത്തിനായി അല്‍പനേരം

കാലുകള്‍ക്ക് നിരന്തര പരിചരണം ആവശ്യമാണ്. നിങ്ങളൊരു പ്രമേഹരോഗിയാണെങ്കില്‍  പ്രത്യേകിച്ചും. സാധാരണ നിങ്ങള്‍ അവഗണിക്കുന്ന കാലുകളിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും പ്രമേഹരോഗികളില്‍  കടുത്ത പ്രത്യാഘാതം ഉണ്ടാക്കും.

ദിവസവും കാലുകളുടെ പരിചരണത്തിനായി കുറച്ച് സമയം കണ്ടെത്തുക. പാദങ്ങളില്‍  അസ്വാഭാവികതകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. പാദങ്ങളുടെ അടിവശം ദൃശ്യമല്ലെങ്കില്‍  കണ്ണാടി ഉപയോഗിക്കുക. ദിവസവും സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കാലുകള്‍ കഴുകുക. കാലുകളിലെ നനവ് പ്രത്യേകിച്ച് വിരലുകള്‍ക്കിടയില്‍ ഉള്ളത് തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുക. കാലുകളില്‍  മോയ്‌സുചൈറേസഷന്‍ ക്രീം പുരട്ടുക (വിരലുകള്‍ക്കിടയി പുരട്ടേണ്ടതില്ല).

മുറിവ് പറ്റിയാല്‍  അത് അവഗണിക്കാതെ മരുന്ന് വെക്കുകയോ ഡോക്ടറെ കാണുകയോ ചെയ്യുക. ആഴ്ചയില്‍  ഒരു തവണയെങ്കിലും നഖം വെട്ടുക. നഖങ്ങളുടെ അറ്റവും വശങ്ങളും വൃത്തിയാക്കാന്‍ കൂര്‍ത്ത അറ്റങ്ങളുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക.കാലുകളുടെ വലുപ്പത്തിനനുസരിച്ചുള്ള പാദുകങ്ങള്‍ ധരിക്കുക. തണുപ്പ് കൂടുന്ന അവസരങ്ങളില്‍   കാലുറകള്‍ ധരിക്കുക.

പുകവലിയും പ്രമേഹവും പരസ്പര വൈരികളാണ്. പ്രമേഹരോഗികളിലെ പുകവലി രക്തചംക്രമണത്തെയും പാദരോഗങ്ങളെയും ബാധിക്കും.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.