spot_img

ഹൃദയാരോഗ വില്ലന്‍  കൊറോണറി ആര്‍ട്ടെറി ഡിസീസിന്റെ ലക്ഷണങ്ങളും ചികിത്സയും

ഹൃദ്രോഗം സമൂഹത്തില്‍ സാധാരണമാകുകയാണ്. 2020 ഓടെ ലോകത്തില്‍  ഏറ്റവുമധികം ആളുകള്‍ മരിക്കുക ഹൃദ്രോഗം മൂലമായിരിക്കുമെന്നാണ് സൂചന. പ്രതിവര്‍ഷം 86 ലക്ഷം സ്ത്രീകള്‍ ഹൃദ്രോഗം മൂലം മരിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പകര്‍ച്ചാ വ്യാധി കണക്കെ ഹൃദ്രോഗം സമൂഹത്തില്‍  പടര്‍ന്നു പിടിക്കുന്നുവെന്ന സൂചനയാണ് വിവരങ്ങള്‍ നല്‍കുന്നത്.

അതിറോ സ്‌ക്‌ളീറോസിസും കൊറോണറി ആര്‍ട്ടെറി ഡിസീസും

ഹൃദയാരോഗ്യത്തെ തകര്‍ക്കുന്ന വില്ലന്‍ രോഗങ്ങളാണ് അതിറോ സ്‌ക്‌ളീറോസിസും കൊറോണറി ആര്‍ട്ടെറി ഡിസീസും. 

ധമനികളുടെ കാഠിന്യം കൂടുന്ന അവസ്ഥയാണ് അതിറോസ്‌ക്‌ളീറോസിസ്. രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍(കൊഴുപ്പ് ) ധമനികളി  (ആര്‍ട്ടെറി) അടിഞ്ഞുകൂടുകയും ക്രമേണ ധമനികളുടെ വ്യാപ്തി കുറയുകയും ചെയ്യുന്നു. ഇത് രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളുടെ കട്ടി കൂടുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് അതിറോസ്‌ക്‌ളീറോസിസ്. 

ഇത്തരത്തില്‍  ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന ഹൃദയ ധമനി(കൊറോണറി ആര്‍ട്ടെറി)കളുടെ കാഠിന്യം കൂടുന്ന അവസ്ഥയാണ് കൊറോണറി ആര്‍ട്ടെറി ഡിസീസ്. ഇത് ഹൃദയാഘാതത്തിന് കാരണമാകും.

രോഗ കാരണങ്ങള്‍

പാരമ്പര്യം, പ്രായം, ലിംഗം തുടങ്ങിയ സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ട് കൊറോണറി ആര്‍ട്ടെറി ഡിസീസ് ഉണ്ടാകാം. എന്നാ  ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉള്ള ക്രമക്കേടുകളാണ് ഇന്നത്തെ സമൂഹത്തി രോഗം സാര്‍വ്വത്രികമാകാന്‍ കാരണം. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തി  കൊളസ്‌ട്രോള്‍ കൊഴുപ്പ് എന്നിവയുടെ അളവ് കൂടുന്നത്, അനിയന്ത്രിതമായ പ്രമേഹം, പൊണ്ണത്തടി, വ്യായാമക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവ കൊറോണറി ആര്‍ട്ടെറി ഡിസീസിന് കാരണമാകുന്ന ജീവിതശൈലിയിലെ പാകപ്പിഴകളാണ്.

കൊറോണറി ആര്‍ട്ടെറി ഡീസീസിന്റെ പ്രധാന ലക്ഷണങ്ങള്‍

നെഞ്ചുവേദന

ഹൃദയധമനികള്‍ക്ക് ആവശ്യത്തിന് രക്തവും ഓക്‌സിജനും കിട്ടാതെ വരുമ്പോഴാണ് വേദന അനുഭവപ്പെടുക. നെഞ്ചിന്റെ ഇടത് വശത്തും കഴുത്തിലും ഇടത് കൈയിലുമാണ് സാധാരണയായി വേദന അനുഭവപ്പെടുക. എന്നാ  ചിലരി നെഞ്ചിന്റെ വലതുവശത്തും അടിവയറ്റിലും വേദന അനുഭവപ്പെടാം. ചിലരി വേദനയ്ക്ക് പകരം സമ്മര്‍ദ്ദമോ, ഭാരമോ പോലുള്ള അസ്വസ്ഥതകളാകും അനുഭവപ്പെടുക. 

വേദനയോടൊപ്പം ടെന്‍ഷനും മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകാം. ഗുളിക കഴിക്കുന്നതും വിശ്രമിക്കുന്നതും വേദനയ്ക്ക് ആശ്വാസം ന കും. എന്നാ  രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വേദന അടിക്കടി ഉണ്ടാകുകയും ഗുളിക കഴിച്ചാലും മാറാതെ വരികയും ചെയ്യും.

ഹൃദയാഘാതം അക്യൂട്ട് മയോകാര്‍ഡിയ  ഇന്‍ഫ്രാക്ഷന്‍

അപ്രതീക്ഷിതമായി രക്തത്തിന്റെ ഒഴുക്ക് തടയപ്പെടുകയും ഹൃദയത്തിന്റെ ചില ഭാഗങ്ങളിലേക്ക് രക്തം എത്താതെ ഹൃദയപേശികള്‍ നശിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെടുക. കഠിനമായ നെഞ്ചുവേദനയാണ് ലക്ഷണം. ശ്വാസതടസവും ശരീരം വിയര്‍ക്കുന്നതും ലക്ഷണങ്ങളാണ്. ഹൃദയാഘാതത്തിന് മുന്നോടിയായി മറ്റ് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകുകയില്ല. 

ശ്വാസോച്ഛാസം കുറയുക (ഡിസ്‌പോണിയ)

ചില രോഗികള്‍ക്ക്, പ്രത്യേകിച്ച് പ്രമേഹരോഗികളായവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു കൊള്ളണമില്ല. രോഗം തിരിച്ചറിയാതെ ഹൃദയപേശികളി  ഭൂരിഭാഗവും നശിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്ന ഗുരുതരമായ അവസ്ഥയിലേക്കാണ് രോഗികളെത്തുക. കായികമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ശ്വാസോച്ഛാസം കുറഞ്ഞുവരുന്നതാണ് ഇതിന്റെ ലക്ഷണം.

സ്‌ട്രോക്ക്

തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളി  ബ്ലോക്ക് ഉണ്ടായാ അത് സ്‌ട്രോക്കിന് കാരണമാകും. ഇത് മൂലം തലചുറ്റലും ബോധക്ഷയവും ഉണ്ടായേക്കും.

കാലുകളിലേക്ക് രക്തം എത്തിക്കുന്ന ധമനികളിലാണ് ബ്ലോക്ക് ഉണ്ടായതെങ്കി  നടക്കുമ്പോള്‍ കാലുകളി കഠിനമായ വേദനയും ചിലപ്പോള്‍ വിരലുകളിലും പാദങ്ങളിലും വ്രണവും ഉണ്ടാകും.

രോഗനിര്‍ണ്ണയം

ഇലക്ട്രോ കാര്‍ഡിയോഗ്രാം(ഇസിജി)

നെഞ്ചുവേദന വരുമ്പോള്‍ ആദ്യം പരിശോധിക്കുക ഇസിജിയാണ്.അടുത്തിടെ ഉണ്ടായതും മുമ്പ് ഉണ്ടായതുമായ ഹൃദയാഘാതങ്ങള്‍ കണ്ടെത്താന്‍ ഇസിജിയിലൂടെ കഴിയും. എന്നാ  വേദന അനുഭവപ്പെട്ടതിന് ശേഷം എടുക്കുന്ന സാധാരണ ഇസിജി കൊറോണറി ആര്‍ട്ടെറി ഡിസീസിന്റെ സൂചന ന കിക്കൊള്ളണമെന്നില്ല.

ട്രെഡ് മി  പരിശോധന (ടിഎംടി)

വ്യായാമത്തിനിടെ രോഗിയുടെ ഇസിജി പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ് മില്ലിലൂടെ രോഗിയെ നടത്തിക്കുമ്പോള്‍ ഇസിജിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പരിശോധിക്കുന്നു. കൊറോണറി ആര്‍ട്ടെറി ഡിസീസ് ഈ പരിശോധനയിലൂടെ അറിയാം. എന്നാ  കൃത്യമായി ഏത് ഭാഗത്താണ് പ്രശ്‌നം എന്ന് തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ കഴിഞ്ഞെന്ന് വരില്ല.

താലിയം സ്‌കാന്‍

ടിഎംടിയുടേതിന് സമാനമായ പരിശോധനയാണിത്. പക്ഷേ കായികമായി രോഗിയുടെ ഹൃദയധമനിയിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂട്ടുന്നതിന് പകരം റേഡിയോ ആക്ടീവ് ആയിട്ടുള്ള പദാര്‍ത്ഥം രോഗിയുടെ രക്തത്തി  കുത്തിവെക്കുന്നു. ശരീരത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറ രക്തചംക്രമണത്തിലെ വ്യതിയാനങ്ങള്‍ പകര്‍ത്തുന്നു.

ആന്‍ജിയോഗ്രാഫി

കനം കുറഞ്ഞ നീളമുള്ള ട്യൂബ്(കത്തീറ്റര്‍) കൈമുട്ടിലൂടെയോ അരക്കെട്ടിലൂടെയോ കയറ്റി രോഗിയുടെ ഹൃദയ ധമനിയിലേക്ക് എത്തിക്കുന്നു. ഈ കത്തീറ്റര്‍ വഴി ഹൃദയധമനികളുടെ ഫോട്ടോഗ്രാഫുകള്‍ എടുക്കുന്നു. ബ്ലോക്ക് കൃത്യമായി എവിടെയാണെന്നും ബ്ലോക്കിന്റെ തീവ്രതയും ഈ പരിശോധനയിലൂടെ അറിയാം. ശരീരത്തിനുള്ളിലേക്ക് കത്തീറ്റര്‍ കയറ്റുന്നതി  അപകടം ഇല്ല.

ചികിത്സ

ഘട്ടങ്ങളായാണ് കൊറോണറി ആര്‍ട്ടെറി ഡിസീസ് ചികിത്സിക്കുന്നത്.

കൊറോണറി ആര്‍ട്ടെറി ഡിസീസിന്റെ ലക്ഷണങ്ങള്‍ക്കാണ് ആദ്യം ചികിത്സ വേണ്ടത്. മരുന്നുകളിലൂടെയും ജീവിതശൈലിയി  മാറ്റങ്ങള്‍ വരുത്തിയും രോഗത്തെ നേരിടുന്നു. ഹൃദയത്തിന്റെ ജോലിഭാരം കുറയ്ക്കുക എന്നതാണ് ചികിത്സയിലെ മറ്റൊരു ഘട്ടം. രോഗത്തിന് കാരണമാകുന്ന പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, രക്താതിസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍് ചികിത്സിച്ച് ഭേദമാക്കുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം. 

ഹൃദയപേശികളിലേക്ക് കൂടുത  രക്തം എത്തിക്കുന്നതിനായി ആന്‍ജിയോപ്ലാസ്റ്റി, കൊറോണറി ആര്‍ട്ടെറി ബൈപ്പാസ്, ട്രാന്‍സ് മയോകാര്‍ഡിയ  റിവാസ്‌കുലറൈസേഷന്‍(ടിഎംആര്‍) തുടങ്ങിയ ശസ്ത്രക്രിയകള്‍ ചെയ്യുക എന്നതാണ് അവസാന ഘട്ടം.

ചില മുന്‍കരുതലുകള്‍

പാരമ്പര്യം, പ്രായം എന്നിവ മൂലം കൊറോണറി ആര്‍ട്ടെറി ഡിസീസ് ഉണ്ടാകുന്നത് നമുക്ക് തടയാന്‍ കഴിയില്ല. എന്നാ  ജീവിതശൈലിയിലെ താളപ്പിഴകള്‍ മൂലം രോഗം വരാതിരിക്കാന്‍ നമുക്ക് ഏറെ ചെയ്യാനുണ്ട്. ബൈപ്പാസ് സര്‍ജറി പാലുള്ള ശസ്ത്രക്രിയകള്‍ ചെയ്തതു കൊണ്ട് രോഗം പൂര്‍ണമായും ഭേദമായെന്ന് കരുതാനാകില്ല. സര്‍ജറിക്ക് ശേഷവും രോഗം പിന്നീട് വരാതെ കരുതലോടെ വേണം ജീവിക്കാന്‍.

പുകവലി ഉപേക്ഷിക്കുക, കൃത്യമായ വ്യായാമം, ശരീരഭാരം കൃത്യമായി കാത്തുസൂക്ഷിക്കുക, കൊളസ്‌ട്രോള്‍, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, മാനസിക സമ്മര്‍ദ്ദം, കൊഴുപ്പ് കൂടിയതും കലോറി കൂടിയതുമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങി ജീവിതശൈലിയി  അ പം കരുതലോടു കൂടിയ മാറ്റങ്ങള്‍ വരുത്തിയാ കൊറോണറി ആര്‍ട്ടെറി ഡിസീസിനെ അകറ്റി നിര്‍ത്താം.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.