spot_img

പ്രമേഹ ബോധവല്‍ക്കരണത്തിനായി നവംബര്‍ 14; ലോക പ്രമേഹ ദിനം

നവംബര്‍ 14 ലോക പ്രമേഹ ദിനമായി ആചരിക്കുകയാണ്. പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ഫെഡ്രിക് വിച്ചിന്റെ ജന്മദിനമാണ് പ്രമേഹദിനമായി ആചരിക്കുന്നത്. എല്ലാവര്‍ഷവും ഒരു പ്രത്യേക വിഷയത്തിന് മുന്‍തൂക്കം നല്‍കിയാണ് ഈ ദിനം ആചരിക്കാറുള്ളത്. കുടുംബവും പ്രമേഹവും എന്നതാണ് ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്ന വിഷയം. പ്രമേഹ രോഗം ഒരു വ്യക്തയുടെ ജീവിതത്തിലും കുടുംബത്തിലും എത്രമാത്രം മാറ്റങ്ങള്‍ സ്യഷ്ടിക്കുന്നുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വര്‍ധിക്കുന്നതാണ് പ്രമേഹരോഗം. മൂന്ന് തരത്തിലുള്ള പ്രമേഹങ്ങളാണ് പ്രധാനമായും ഉള്ളത്. ടെപ്പ് 1 ഡയബറ്റിസ്, ടൈപ്പ് 2 ഡയബറ്റിസ്, ഗര്‍ഭാവസ്ഥയിലുള്ള ഡയബറ്റിസ്.

കേരളത്തില്‍ പ്രമേഹം വര്‍ധിച്ചു വരികയാണ്. ഭക്ഷണത്തിലും ജീവിതശൈലിയിലും വന്നിട്ടുള്ള മാറ്റങ്ങളാണ് ഇവയുടെ പ്രധാനകാണം. പ്രമേഹത്തെ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കും. അതിന് പല രീതികളുണ്ട്. പ്രമേഹം കണ്ടത്തിയവര്‍ക്ക് ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. 80-90 ശതമാനം വരെയും പ്രമേഹത്തെ തടഞ്ഞു നിര്‍ത്താന്‍ ഇത്തരം മാറ്റങ്ങള്‍ മൂലം സാധിക്കും. പ്രമേഹത്തെ ഒരിക്കലും പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. പലവിധ മരുന്നുകളും ചികിത്സകളും ഇന്ന് ഇത്തരം പൊള്ളയായ അവകാശ വാദങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യമേഖലയെ സംബന്ധിച്ച് സാക്ഷര കേരളം ഇന്നും അജ്ഞരാണ്. പ്രമേഹത്തെ കുറിച്ച് സാമാന്യ ബോധം പോലുമില്ലാതെ നിരവധി ആളുകളുണ്ട്. പ്രമേഹത്തിന്റെ പ്രാധാന്യം, അതിന്റെ സങ്കീര്‍ണത, ചികിത്സ എന്നിവയെ സംബന്ധിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രമേഹദിനം ആചരിക്കുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.