ഇന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെടുന്നത് ന്യുമോണിയ മൂലമാണ്. മീസല്‍സ്, മലേറി, എയ്ഡ്സ് എന്നീ മുന്ന് രോഗങ്ങളുടെയും മരണ നിരക്കിനേക്കളും ഒരുപാട് കൂടുതലാണ് ന്യൂമോണിയ മൂലമുണ്ടാകുന്ന മരണ നിരക്ക്. ഓരോ 20 സെക്കന്‍ഡിലും 1 കുട്ടി വീതം ന്യുമോണിയ കാരണം മരണപ്പെടുന്നു. പലര്‍ക്കും ഈ രോഗത്തിന്റെ ഭീകരതയെ കുറിച്ച് അറിയില്ല. ഈ രോഗത്തെ കുറിച്ച് അറിയാനും ഇതിനെതിരെ പൊരുതാനുമായി ലോകാരോഗ്യ സംഘടന നവംബര്‍ 12 ലോക ന്യുമോണിയ ഡേ ആയി ആചരിക്കുന്നത്.
എന്താണ് ന്യുമോണിയ
ശ്വസനേന്ദ്രിയത്തിലെ വായു അറകളിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നുണ്ടാകുന്ന വീക്കവും പഴുപ്പും ന്യുമോണിയ എന്ന അവസ്ഥയിലെത്തിക്കുന്നു. ചുമ, നെഞ്ചു വേദന, ശ്വാസം മുട്ടല്‍, പനി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ഈ രോഗ ലക്ഷണങ്ങള്‍ ഒരാളില്‍ കാണുകയാണെങ്കില്‍ പ്രത്യേകിച്ചും 5 വയസിന് താഴെയുള്ളവര്‍ക്ക് കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ ഉടനടി സമീപിക്കുക. വൈറസ്, ബാക്ടീരിയ, മറ്റ് മൈക്രോ ഓര്‍ഗാനിസംസ് എന്നിവയെല്ലാം ന്യൂമോണിയയ്ക്ക് കാരണമാകാറുണ്ട്.
കൂടുതലായും പോഷകാഹാര കുറവുള്ള, രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിലാണ് ഈ രോഗം കണ്ടു വരാറുള്ളത്. വ്യക്കരോഗികള്‍, കരള്‍ രോഗികള്‍, പ്രമേഹം എന്നിവയുള്ളവരും ഏറെ ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്കും രോഗം വരാനുള്ള സാധ്യത ഏറെയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ അകറ്റി നിര്‍ത്താവുന്ന രോഗം തന്നെയാണ് ന്യുമോണിയ. ചെറുപ്പം മുതല്‍ എടുക്കേണ്ട വാക്സിനേഷനുകള്‍ മുടക്കാതെ കുട്ടികള്‍ക്ക് എടുക്കണം. ന്യുമോണിയെ വരാതിരിക്കാനും അഥവാ വന്നാല്‍ തന്നെ രോഗത്തിന്റെ കാഠിന്യം ലഘൂകരിക്കാനും വാക്സിനുകള്‍ സഹായിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പരിസരം ശുചിയാക്കുക എന്നിവ വഴിയും ന്യുമോണയയെ തടയാന്‍ സാധിക്കും. രോഗികളെ പരിചരിക്കുന്നവര്‍ കൈകള്‍ വ്യത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗികള്‍ മാസ്‌ക് ധരിക്കുന്നതും മറ്റുള്ളവരിലേക്ക് രോഗാണുക്കള്‍ എത്തുന്നത് തടയുന്നു.
ആറു മാസത്തിന് താഴെയുള്ള കുട്ടികള്‍ക്ക് അമ്മമാര്‍ മുലപ്പാല്‍ മാത്രം നല്‍കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ന്യുമോണിയ വരാതിരിക്കാനുള്ള സാധ്യത ഏറെയാണ്. ന്യുമോണിയ വന്നാല്‍ നെഞ്ചില്‍ പഴുപ്പ് വരുന്ന സാഹചര്യം ഉണ്ടാകും. അതുപോലെ ARDS, ശരീരംം മുഴുവന്‍ പഴുപ്പ് വ്യാപിക്കുന്ന അവസ്ഥ എന്നിങ്ങനെയെല്ലാം ന്യുമോണിയ ബാധ മുലം ഉണ്ടാകുന്നു. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ക്യത്യമായ രോഗം തിരിച്ചറിഞ്ഞ് മെഡിക്കല്‍ സഹായം തേടിയാല്‍ പൂര്‍ണമായും ഭേതമാക്കാവുന്ന രോഗം തന്നെയാണിത്. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ മടിച്ച് നില്‍ക്കാതെ ഡോക്ടറെ കാണുകയാണ് വേണ്ടത്.