spot_img

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാം

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ചരിത്രവുമില്ല. അതൊക്കെയും ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചു പോന്ന ഒരു സമൂഹമായിരുന്നു അന്നും ഇന്നും നമ്മുടേത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 25 ലോകമെമ്പാടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിച്ചു വരുന്നു.

1870 ല്‍ അലബാമ എന്ന രാജ്യത്താണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ആദ്യം ഒരു നിയമം കൊണ്ടുവന്നത്. ഭാര്യ പതിവ്രതയല്ല എന്ന് ഭര്‍ത്താവിന് സംശയം തോന്നിയാല്‍ അവളെ ശാരീരികമായി ഉപദ്രവിക്കാനുള്ള അവകാശം പുരുഷനുണ്ടായിരുന്നു. ഇതിനെതിരായ നിയമമാണ് അലബാമ നടപ്പാക്കിയത്. പിന്നീട് ഇത്തരം നിയമങ്ങളും നടപടികളും എല്ലാ രാജ്യത്തും അവതരിപ്പിക്കപ്പെട്ടു. നമ്മുടെ രാജ്യത്തും ധാരാളം നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീകളുടെ അവകാശ സംരക്ഷണങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളുന്നു.

എന്നാല്‍ എങ്ങനെയാണ് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവുന്നത്. സ്ത്രീയായാലും പുരുഷനായാലും ട്രാന്‍സ് ജെന്‍ഡര്‍ ആയാലും സമൂഹത്തില്‍ തുല്യാവകാശവും പരിഗണനയും ഇല്ലാതെ വരുമ്പോഴാണ് അവര്‍ക്ക് സമൂഹത്തില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നു വരെ പീഡനങ്ങളേല്‍ക്കുന്ന അവസ്ഥയാണിന്ന് സ്ത്രീകള്‍ക്ക്.

സതി എന്ന ദുരാചാരം സമൂഹത്തില്‍ എല്ലാവരാലും അംഗീകരിക്കപ്പെടുകയും എല്ലാ വിഭാഗം സ്ത്രീകളും ഇത് പിന്തുടരുകയും ചെയ്തിരുന്നു. സ്ത്രീധനം അന്നും ഇന്നും നിരവധി സ്ത്രീകളുടെ ജീവനും ജീവിതവും നശിപ്പിക്കുന്ന ഒന്നാണ്. സ്ത്രീധനം ലഭിക്കുന്നതിനനുസരിച്ചാണ് സ്ത്രീകളെ പുരുഷന്മാര്‍ പരിഗണിക്കുന്നതു പോലും. മൂന്നിലൊരാള്‍ അല്ലെങ്കില്‍ അഞ്ചിലൊരാള്‍ ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ നേരിടുന്നവരാണ്.

പലരും ധരിച്ചുവെച്ചിരിക്കുന്നത് ശാരീരികമായ അതിക്രമം മാത്രമാണ് ഈ വിഭാഗത്തില്‍പ്പെടുന്നതെന്നാണ്. എന്നാല്‍ ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ പീഡനവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍പ്പെടുന്നു. സ്ത്രീകളുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും അടിച്ചമര്‍ത്തുന്നതു മുതല്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുന്നതു വരെ എല്ലാം അതിക്രമം തന്നെയാണ്. യുദ്ധകാലങ്ങളില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ അനുവാദം കൊടുക്കുമായിരുന്നു. ദുരഭിമാനക്കൊല എന്ന മറ്റൊരു വിഭാഗവുമുണ്ട്. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത, ജാതീയമായോ മതപരമായോ തങ്ങളേക്കാള്‍ താഴെ നില്‍ക്കുന്നവരുമായി മകള്‍ക്ക് ബന്ധമുണ്ടെന്നറിയുമ്പോള്‍ മകളെത്തന്നെ ഇല്ലാതാക്കുന്ന ഇത്തരം കൊലപാതകങ്ങള്‍ ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു.

1990 കള്‍ക്കിപ്പുറമാണ് ഇതിനു മാറ്റം വരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇടപെടലുകളുണ്ടാകുന്നത്. നവംബര്‍ 25 അന്താരാഷ്ട്ര തലത്തില്‍ ആചരിക്കുന്നത് ഇതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഇതിനെതിരായ പ്രതിരോധം തീര്‍ക്കാനും ശക്തമായി പോരാടാന്‍ സ്ത്രീകളെ പ്രചോദിപ്പിക്കാനും ഉദ്ദേശിച്ചാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.