spot_img

ആശങ്കകള്‍ വേണ്ട; വാക്‌സിനേഷന്‍ തന്നെയാണ് രോഗ പ്രതിരോധത്തിനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം

രോഗ പ്രതിരോധ വാക്‌സിനേഷൻ വർഷങ്ങളായി ജനങ്ങളിൽ ഏറെ സ്വീകര്യമായതും അതേ സമയം ചുരുക്കം ചിലരിലെങ്കിലും ആശങ്കയുണ്ടാക്കുന്നതുമായ സംവിധാനമാണ്. സർക്കാർ തലത്തിൽ കാര്യക്ഷമമായി വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്ന രീതിയുണ്ട്. വാക്‌സിനേഷനു വേണ്ട മരുന്നുകൾ നിർമിച്ച് നൽകുന്ന കമ്പനികൾ മുതൽ വാക്‌സിൻ കുഞ്ഞുങ്ങൾക്ക് നൽകുന്നതു വരെയുള്ള എല്ലാ മേഖലകളും നൂറു ശതമാനവും ശീതികരണ സംവിധാനം ഉപയോഗപ്പെടുത്തിയാണ് കൈകാര്യം ചെയ്യുന്നത്. ഇത്രയും ശ്രദ്ധ നൽകുന്നതിനാലാണ് വാക്‌സിനേഷൻ രംഗത്ത് മികച്ച റിസൾട്ട് ലഭിക്കുന്നത്. 

ആശുപത്രികൾക്ക് പുറമേ സ്‌കൂളുകൾ അങ്കനവാടികൾ എന്നിവ കേന്ദ്രീകരിച്ചും വിദഗ്ധ ഡോക്ടർമാരുടെ നേതത്വത്തിൽ വാക്‌സിനേഷൻ നടത്തി വരാറുണ്ട്. നിരവധി പ്രതിസന്ധികൾക്ക് നടുവിലൂടെയാണ് വാക്‌സിനേഷൻ അതിജീവിച്ച് പോരുന്നത്. രോഗം വന്നിട്ട് ചികിത്സിച്ചാൽ പോരേ എന്തിനാണ് മുൻകൂട്ടി വാക്‌സിനേഷൻ നടത്തുന്നത് എന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. ചിക്കൻ പോക്‌സ്, റൂബെല്ല, മീസിൽസ് എന്നീ രോഗങ്ങൾ വന്നതിന് ശേഷം പ്രതിരോധ ശേഷി കൂടുന്നതായി കാണാറുണ്ട്. അതേ സമയം, മറ്റു ചില രോഗങ്ങൾ പിടിപെടുന്നതിന് മുൻപേ രോഗപ്രതിരോധ ശേഷി നൽകുന്ന മരുന്നുകൾ കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധ ശേഷി വർധിപ്പിച്ച് രോഗങ്ങൾ അപകടകരമാംവിധം ശരീരത്തെ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. ഇവ സാധാരണയായി റുട്ടീൻ വാക്‌സിനേഷൻ എന്നറിയപ്പെടുന്നു. പോളിയോ, ഡിപിടി എന്നിവയെല്ലാം ഈ ഗണത്തിൽപ്പെടുന്നവയാണ്. 

അതേ സമയം ശരീരത്തിൽ ബാധിച്ച രോഗാണുവിനെ ഇല്ലാതാക്കാനും വാക്‌സിനേഷൻ ചെയ്യാറുണ്ട്. രോഗം വന്നതിന് ശേഷമാണ് ഇവ ശരീരത്തിൽ പ്രയോഗിക്കുക. പാമ്പ് കടിയേറ്റാൽ നൽകുന്ന മരുന്ന്, പേവിഷ ബാധയ്ക്ക് നൽകുന്ന മരുന്ന് എന്നിവയെല്ലാം ഈ ഗണത്തിൽപ്പെടുന്നു. പാസീവ് ഇമ്യൂണൈസേഷൻ എന്നാണ് ഇതിനെ പറയുക. ഇത്തരത്തിൽ ക്യത്യമായി രീതിയിൽ വാക്‌സിനേഷൻ നടത്തി രാജ്യത്ത് മികച്ച ഫലം സ്യഷ്ടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ 94 ശതമാനത്തിനും ക്യത്യമായി വാക്‌സിനേഷൻ നൽകുന്നുണ്ടെന്നാണ് കണക്കുകൾ. 

വാക്‌സിനേഷനെ സംബന്ധിച്ച് ഇപ്പോഴും ആശങ്കകൾ നിറഞ്ഞു നിൽക്കുകയാണ്. അതിൽ ഏറ്റവും പ്രധാനം ഇംഗ്ലീഷ് മരുന്നുകളെ കുറിച്ചുള്ള അറിവില്ലായ്മയാണ്. വാക്‌സിനേഷൻ മരുന്നുകൾ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമോ, ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ എന്നൊക്കെയാണ് ആളുകളുടെ ആശങ്കകൾ. ഇവയിൽ അധികവും ജനങ്ങളുടെ അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്നതാണ്. ഇത് പരിഹരിച്ച് നൽകാൻ ബോധവത്കരണ ക്ലാസുകൾ, യോഗങ്ങൾ എന്നിവയിലൂടെ ആരോഗ്യ വകുപ്പ് പരമാവധി ശ്രമിക്കാറുണ്ട്. 

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രോഗങ്ങൾ തടയുന്നതിനും വേണ്ടി സർക്കാർ ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നാണ് വാക്‌സിനേഷൻ ഊർജിതമാക്കുക എന്ന ക്യാമ്പെയ്ൻ. സമ്പൂർണ വാക്‌സിനേഷനാണ് ലക്ഷ്യമിടുന്നത്. അതിനായുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. മൊത്തം ജനസംഖ്യയുടെ 80 ശതമാനമെങ്കിലും വാക്‌സിനേഷൻ എടുത്താൽ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം നേടാൻ സാധിക്കുമെങ്കിലും 100 ശതമാനത്തിലേക്ക് എത്തിയാൽ വൈകി വരുന്ന ഡിഫ്തീരിയ പോലുള്ള രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് ഉണ്ടാകും. അതിനാൽ സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് ഒരുമിച്ച് ചുവടു വെക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.