spot_img

റാസ്‌ബെറീസ് ശരീരത്തിനും മനസ്സിനും നല്‍കുന്ന ഗുണങ്ങള്‍ 

കളര്‍ഫുളും ടേസ്റ്റിയും ജ്യൂസിയുമായ റാസ്‌ബെറീസ് ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തമായ ഫ്രൂട്ടാണ്. കറുപ്പു നിറത്തിലും ചുവപ്പു നിറത്തിലുമുള്ള റാസ്‌ബെറീസ് ഉണ്ട്. പലവിധ രോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയുന്ന പോഷകഗുണങ്ങള്‍ ഈ ചെറിയ പഴത്തിലുണ്ട്.

ഒരു കപ്പ് ഉണക്ക റാസ്‌ബെറിയില്‍ (123 ഗ്രാം) 63 കലോറി മാത്രമേയുള്ളൂ. വിറ്റാമിന്‍ സി, മാംഗനീസ്, വിറ്റാമിന്‍ കെ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കോപ്പര്‍ എന്നിവയും 8 ഗ്രാം ഫൈബറും 14.7 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ് റാസ്‌ബെറീസ്. 

ഫ്രഷ് റാസ്‌ബെറീസിലുള്ള അത്രതന്നെ പോഷകങ്ങള്‍ ഉണക്കയിലുമുണ്ട്. റാസ്‌ബെറീസ് പ്രഭാതഭക്ഷണത്തിന്റെ കൂടെയോ തൈരില്‍ ചേര്‍ത്തോ വെള്ളത്തിലിട്ട് ഫ്രഷ് പോലെയോ കഴിക്കാം.

റാസ്‌ബെറീസ് ആരോഗ്യത്തിനു നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

  1. തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കുന്നു

ദിവസവും റാസ്‌ബെറീസ് കഴിക്കുന്നത് സമ്പൂര്‍ണ്ണ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും നാഡീസംരക്ഷണത്തിന് ഇത് ഫലം ചെയ്യുന്നു. അള്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നതിന് തലച്ചോറില്‍ നടക്കുന്ന ന്യൂറോ ഇന്‍ഫ്‌ളമേറ്ററി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ന്യൂറോ ടോക്‌സിനുകള്‍ കൊണ്ടുണ്ടാകുന്ന അപകങ്ങളില്‍ നിന്ന് നാഡികളെ സംരക്ഷിക്കാന്‍ റാസ്‌ബെറീസില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകള്‍ക്ക് കഴിയുന്നു. ഇത് ഓര്‍മയും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നു. 

  1. അര്‍ബുദത്തിനും വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ക്കുമെതിരെ പോരാടുന്നു

വിവിധ തരത്തിലുള്ള അര്‍ബുദങ്ങളോട് പോരാടാനാവശ്യമായ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് റാസ്‌ബെറീസ്. ആന്റി ഓക്‌സിഡന്റുകള്‍ സമൃദ്ധമായുള്ള വിറ്റാമിന്‍ സി റാസ്‌ബെറീസില്‍ ധാരാളമുണ്ട്. കാന്‍സര്‍ അനുബന്ധ മരണങ്ങളില്‍ എട്ടാമത്തെ കാരണമായ അന്നനാള കാന്‍സറിനെ ചെറുക്കാനുള്ള കഴിവ് വിറ്റാമിന്‍ സിയ്ക്കുണ്ട്. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, സ്‌കിന്‍ കാന്‍സര്‍ എന്നിവയെ ചെറുക്കുന്ന ഫൈറ്റോകെമിക്കലായ ഇലാജിക് ആസിഡും റാസ്‌ബെറീസില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

  1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

റാസ്‌ബെറീസ് പ്രഭാത ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ നല്ലതാണ്. കാരണം റാസ്‌ബെറീസില്‍ കലോറി കുറവും പോളിഫെനോല്‍സ് ധാരാളവുമുണ്ട്. രക്തത്തിലെ പഞ്ചസാര കുറക്കാന്‍ പൊതുവെ നിര്‍ദ്ദേശിക്കുന്ന ഒന്നാണ് പോളിഫെനോല്‍സ്. ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് പ്രയോജനപ്രദമായ ഡയറ്ററി ഫൈബറും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

  1. പ്രായമാകുന്നത് പതുക്കെയാക്കുന്നു

ആരാണ് ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാന്‍ ആഗ്രഹിക്കാത്തത്. സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മത്തെ പെട്ടെന്ന് ചുളിവും തൂങ്ങലുമുള്ളതാക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ക്ക് ചര്‍മത്തെ യുവത്വമുള്ളതാക്കി നിര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. റാസ്‌ബെറീസിലുള്ള ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ സി, ഇലാജിക് ആസിഡ് എന്നിവ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രസ്സ് കുറച്ച് പ്രായമാകുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നു. റാസ്‌ബെറീസിന് ചുവന്ന നിറം നല്‍കുന്ന ഘടകമായ അന്തോസിയാനിന്‍സിലും ആന്റി ഓക്‌സിഡന്റുകളും ആന്റിമൈക്രോബിയല്‍ ഘടകങ്ങളുമുണ്ട്. 

  1. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു

റാസ്‌ബെറീസില്‍ അടങ്ങിയിരിക്കുന്ന സെക്‌സാന്തിന്‍ എന്ന ആന്റിഓക്‌സിഡന്റ് കണ്ണുകള്‍ക്കുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും അള്‍ട്രാ വയലറ്റ് റേഡിയേഷനില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു. 

  1. ഗട്ടിനും നല്ലത്

ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഒരു പ്രധാന വഴി നിങ്ങളുടെ ഗട്ടിനെ അനുകൂലമാക്കി നിര്‍ത്തുക എന്നതാണ്. ഇതിന് ഭക്ഷണത്തില്‍ ധാരാളം ഫൈബര്‍ ഉള്‍പ്പെടുത്തണം. റാസ്‌ബെറീസില്‍ അലിയുന്ന ഫൈബര്‍ ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനപ്രക്രിയയ്ക്ക് ആവശ്യത്തിന് സമയം നല്‍കുന്നു. അതിലൂടെ ഭക്ഷണത്തിലെ മുഴുവന്‍ പോഷകങ്ങളും വലിച്ചെടുക്കാന്‍ കഴിയുന്നു. വന്‍കുടലിലെയും മലാശയത്തിലെയും കാന്‍സറിനെ തടയാന്‍ ഇത് വളരെ ഉപകാരപ്രദമാണ്. ഡയറ്ററി ഫൈബര്‍ മലബന്ധം തടയുകയും വയറിനെ ആയാസരഹിതമാക്കി നിര്‍ത്തുകയും ചെയ്യുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.