1500 വര്‍ഷമായി ഇന്ത്യയിലും മെഡിറ്ററേനിയനിലുമായി കണ്ടുവരുന്ന ചെടിയാണ് ലാവെന്‍ഡര്‍. വളര്‍ത്തിയെടുക്കാന്‍ വളരെ എളുപ്പമുള്ള ഈ ചെടി പുരാതനകാലത്തെ ചികിത്സാരീതികളില്‍ ഉപയോഗിച്ചിരുന്നു.
- വിഷാദത്തിനും ഉല്‍ക്കണ്ഠയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നു
അരോമാതെറാപ്പിയിലും മറ്റും ഉപയോഗിക്കുന്ന ലാവെന്‍ഡര്‍ ഓയില്‍ ശരീരത്തിന്റെ സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ തോത് കുറക്കുന്നതിനാല്‍ വിഷാദവും ഉല്‍ക്കണ്ഠയും കുറയുന്നു. മറ്റൊരു പഠനത്തില്‍ മിതമായ രീതിയില്‍ വിഷാദമുള്ളവര്‍ക്ക് ദിവസവും 60 തുള്ളി ലാവെന്‍ഡര്‍ സത്ത നല്കിയപ്പോള് മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തി.
കൂടാതെ മറ്റൊരു പഠനത്തില്‍ ലാവെന്‍ഡര്‍ പൂവിന്റെ സത്തയില്‍ നിന്നുള്ള ഓയിലിന്റെ ഗന്ധം പ്രസവത്തിനു ശേഷം തുടര്‍ച്ചയായ നാലാഴ്ച ശ്വസിച്ചാല്‍ സ്ത്രീകളിലെ വിഷാദവും സമ്മര്‍ദ്ദവും കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
- പ്രമേഹം മാനേജ് ചെയ്യാന്‍ സഹായിക്കുന്നു
ലാവെന്‍ഡര്‍ ഓയില്‍ പ്രമേഹ ലക്ഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനം പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഭാരം കൂടുന്നത്, കരളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് തുടങ്ങിയ പ്രശ്നങ്ങള്‍ക്കെതിരെ ഇത് പ്രവര്‍ത്തിക്കുന്നു. ലാവെന്‍ഡര്‍ ഓയില്‍ ചികിത്സയ്ക്ക് പകരമായല്ല, ചികിത്സയില്‍ സപ്ലിമെന്റായാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
- തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സപ്പോര്‍ട്ട് ചെയ്യുന്നു
ലാവെന്‍ഡര്‍ ഓയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതപ്പെടുത്തുകയും പ്രായാധിക്യം കൊണ്ട് തലച്ചോറിനുണ്ടാകുന്ന അള്‍ഷിമേഴ്സ് പോലെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ലാവെന്‍ഡര്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ മറവി (ഡിമെന്‍ഷ്യ) രോഗമുണ്ടാകുന്നത് വൈകിക്കുകയും നാഡീപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- വേദന കുറക്കാന്‍ സഹായിക്കുന്നു
വേദന കുറക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത അനാള്‍ജെസിക് ഘടകങ്ങള്‍ ലാവെന്‍ഡര്‍ ഓയിലിലുണ്ട്. ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിച്ചുള്ള അരോമാതെറാപ്പിക്ക് ആര്‍ത്തവസംബന്ധമായ വേദനകളെയും മറ്റും നിയന്ത്രിക്കാന്‍ കഴിയും.
- മുറിവുകളും വ്രണങ്ങളും സുഖപ്പെടുത്താന്‍
മുറിവുകള്‍ ഉണക്കാന്‍ ലാവെന്‍ഡര്‍ ഓയില്‍ നല്ലതാണ്. 14 ദിവസം (ഇടവിട്ട ദിവസങ്ങളില്‍) ലാവെന്‍ഡര്‍ ഓയില്‍ മുറിവില്‍ പുരട്ടിയാല്‍ മുറിവുണങ്ങുന്നു.
- മുടി വളരുന്നതിന്
ലാവെന്‍ഡര്‍ ഓയില്‍ തലയില്‍ പുരട്ടുന്നത് മുടി വളരുന്നതിന് സഹായിക്കുന്നു. പുതിയ മുടി വളരാനും അവ ആരോഗ്യത്തോടെയിരിക്കാനും ഇത് നല്ലതാണെന്ന് എലികളില്‍ നടത്തിയ പഠനം തെളിയിക്കുന്നു.
- ചര്‍മത്തിന്റെ ആരോഗ്യത്തിന്
നേര്‍പ്പിച്ച ലാവെന്‍ഡര്‍ ഓയില്‍ പുരട്ടുന്നത് ചര്‍മത്തിന്റെ ആരോഗ്യം തിരിച്ചുകൊണ്ടുവരുന്നു. ഫംഗല്‍-ബാക്ടീരിയ അണുബാധകളെ തടയുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ കലകളും പാടുകളും ഇല്ലാതാക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
- ഉറക്കമില്ലായ്മ തടയുന്നു
ലാവെന്‍ഡര്‍ പൂ മൊട്ടുകളുടെ മണം (വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം നേര്‍പ്പിച്ചത്) ശ്വസിക്കുന്നത് ഉറക്കമില്ലായ്മക്കെതിരെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.