spot_img

ഹൈപ്പോ തൈറോയിഡിസം ഉള്ളവര്‍ ഉപേക്ഷിക്കേണ്ട ഭക്ഷണങ്ങള്‍

നിങ്ങള്‍ ഹൈപ്പോതൈറോയിഡിസം ഉള്ളവരോ ബാധിക്കപ്പെടാന്‍ സാധ്യതയുള്ളവരോ ആണെങ്കില്‍ നിങ്ങളുടെ ഭക്ഷണകാര്യത്തില്‍ ഒരു ജാഗ്രതയുണ്ടായിരിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് നിങ്ങളുടെ അവസ്ഥയെ സഹായിക്കാനും കൂടുതല്‍ മോശമാക്കാനും കഴിയും. അതുകൊണ്ട് എന്തു കഴിക്കണം, എന്ത് കഴിക്കാതിരിക്കണം എന്ന തീരുമാനത്തിന് നിങ്ങളുടെ ആരോഗ്യാവസ്ഥയെ ബാധിക്കാന്‍ കഴിയും.

ഹൈപ്പോതൈറോയിഡിസം ഉണ്ടാകുമ്പോള്‍ നിങ്ങളുടെ തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാതെ വരുന്നതിനാല്‍ ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്നു. ഭാരം കൂടുന്നതും പെട്ടെന്ന് ക്ഷീണമുണ്ടാകുന്നതും വരണ്ട ചര്‍മവും തണുപ്പ് തോന്നുന്നതും മറവിയും വിഷാദം അനുഭവപ്പെടുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. 

നിങ്ങളുടെ ഹൈപ്പോതൈറോയിഡിസത്തിന്റെ കാരണം കൃത്യമായി മനസ്സിലാക്കി അയണ്‍ ലഭ്യതക്കുറവ് പോലെയുള്ള മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തുക. ശേഷം അതിനനുസരിച്ചുള്ള ഡയറ്റ് പ്ലാന്‍ ഉണ്ടാക്കുക.  ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

  1. സോയ / സോയ ഭക്ഷണങ്ങള്‍ 

തൈറോക്‌സിന്‍ വലിച്ചെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്നതിനാല്‍ സോയയും സോയ ഭക്ഷണങ്ങളും  ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ക്ക് നല്ലതല്ല. ടോഫു, തെംപെ, സോയ മില്‍ക്ക്, സോയ പാലില്‍ നിന്നുള്ള മറ്റുല്‍പ്പന്നങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്ന് ഒഴിവാക്കണം. എന്നിട്ടും സോയ ഭക്ഷണം കഴിക്കുകയാണെങ്കില്‍ ചുരുങ്ങിയത് ഭക്ഷണത്തിനും മരുന്നുനിമിടയില്‍ പരമാവധി സമയത്തെ അകലം പാലിക്കുകയെങ്കിലും ചെയ്യുക. 

  1. ചീര, കടുക് ഇല

ചീര, കാബേജ്, കടുകില എന്നിവ ശരീരത്തിലെത്തുന്ന അയഡിനെ ഉപയോഗിക്കാനുള്ള അതിന്റെ ശേഷിയെ തടസ്സപ്പെടുത്തുന്ന ഗോയിട്രജന്‍സ് ആണ്. ഈ ഇലകള്‍ പാകം ചെയ്യാതെ കഴിക്കുമ്പോഴാണ് ഈ പ്രശ്‌നങ്ങളുള്ളത്. ഇവ പാകം ചെയ്തു കഴിക്കുന്നത് അത്ര അപകടമല്ല. എന്നുകരുതി അമിതമായി കഴിക്കരുത്. മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ. 

  1. കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി

വളരെ ആരോഗ്യകരമായ പച്ചക്കറികളാണെങ്കിലും കാബേജിന്റെ വിഭാഗത്തില്‍പ്പെട്ട ഇവ ഹൈപ്പോതൈറിയിഡിസം ഉള്ളവര്‍ക്ക് അനുയോജ്യമല്ല. കോളിഫ്‌ളവര്‍, കാബേജ്, ബ്രോക്കോളി എന്നിവ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഇവ പച്ചയായി കഴിക്കുന്നതാണ് കൂടുതല്‍ അപകടകരം. ഇവയില്‍ത്തന്നെ കാബേജാണ് പ്രധാനമായും ഒഴിവാക്കേണ്ടത്.

  1. കാപ്പി, ഗ്രീന്‍ ടീ

കാപ്പിയും ഗ്രീന്‍ ടീയും ഹൈപ്പോതൈറിയിഡിസം ഉള്ളവര്‍ക്ക് ഒട്ടുംതന്നെ നല്ലതല്ല. ഒരു ദിവസം ഒരു കപ്പ് കാപ്പിയൊക്കെ ആവാം. മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ കൂടിയ അളവില്‍ ഗ്രീന്‍ ടീ സത്ത ശരീരത്തിലെത്തിയത് തൈറോയിഡ് ഹോര്‍മോണുകളായ ടി3, ടി4 എന്നിവ കുറയുന്നതിനും ടിഎസ്എച്ച് കൂടുന്നതിനും കാരണമായി. 

  1. പശയുള്ള ധാന്യങ്ങള്‍ 

മുഴു ധാന്യങ്ങള്‍ ആരോഗ്യകരമാണെങ്കിലും പശയുള്ള ധാന്യങ്ങള്‍ ഹൈപ്പോതൈറിയിഡിസം ഉള്ളവര്‍ ഉപേക്ഷിക്കേണ്ടതാണ്. മഫിന്‍, കപ്പ്‌കേക്ക്, കുക്കീ, ബ്രെഡ് എന്നിവ ഒഴിവാക്കിയില്ലെങ്കില്‍ രോഗാവസ്ഥ വഷളാകും. പ്രത്യേകിച്ച് അവ നല്ല രീതിയില്‍ സംസ്‌ക്കരിച്ചതാണെങ്കില്‍ .

  1. സംസ്‌ക്കരിച്ച ഭക്ഷണ വസ്തുക്കള്‍

സംസ്‌ക്കരിച്ച ഭക്ഷണങ്ങളായ, പ്രത്യേകിച്ചും റെഡി ടു ഈറ്റ് സ്‌നാകുകളും പൊട്ടറ്റോ ചിപ്‌സ്, കുക്കീസ്, ക്രാക്കേഴ്‌സ് തുടങ്ങിയവ പരമാവധി ഒഴിവാക്കണം. ഇവ സ്ഥിരമായി കഴിക്കുന്നത് ധാതുക്കളും അയഡിനും അമിതമായി ശരീരത്തിലെത്തുന്നതിന് കാരണമാകുന്നു. അയഡിന്‍ കുറവു പോലെ തന്നെ അയഡിന്‍ കൂടുന്നതും ഗുരുതര പ്രശ്‌നമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.