spot_img

വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

വെളുത്തുള്ളിയെ അത്ഭുത മരുന്നായാണ് കണക്കാക്കുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് നടന്ന നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒഴിഞ്ഞ വയറില്‍ വെളുത്തുള്ളി കഴിക്കുന്നത് ശക്തമായ ആന്റിബയോട്ടിക് ഗുണങ്ങള്‍ നല്‍കുന്നുവെന്നാണ്. അണുബാധകളെ പെട്ടെന്ന് തുരത്താന്‍ കഴിവുള്ള അലിസിന്‍ എന്ന ഘടകം വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഫംഗല്‍ അണുബാധകളെ തടയാനുള്ള കഴിവും ഇതിനുണ്ട്. വളരെ മൂല്യവത്തായ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഒഴിഞ്ഞ വയറില്‍ വെളുത്തുള്ളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

  1. ബാക്ടീരിയക്കും വിഷാംശങ്ങള്‍ക്കുമെതിരെ പൊരുതുന്നു

പ്രഭാത ഭക്ഷണത്തിനു മുമ്പ് വെളുത്തുള്ളി കഴിക്കുന്നത് വയറ്റില്‍ ബാക്ടീരിയകള്‍ക്കും വിഷാംശങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് ശക്തമായ ആന്റി ഓക്്‌സിഡന്റായും ആന്റിബയോട്ടിക്കായും പ്രവര്‍ത്തിച്ച് വയറ്റില്‍ പ്രകൃതിദത്തമായ ഫില്‍റ്ററിന്റെ ജോലി ചെയ്യുന്നു. 

  1. കൊളസ്‌ട്രോള്‍ തോത് കുറക്കുന്നു

ടോട്ടല്‍ കൊളസ്‌ട്രോളിന്റെ നിരക്ക് കുറക്കാന്‍ വെളുത്തുള്ളി ഫലപ്രദമാണ് എന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ഹ്രസ്വകാലത്തേക്കാണെങ്കിലും വിപണിയിലെ പല മരുന്നുകളേക്കാളും ഫലവത്താണ്.

  1. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

വെളുത്തുള്ളി രക്താതിസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ കുറക്കുന്നു. ഇത് രക്തചചംക്രമണത്തെ വര്‍ധിപ്പിക്കുന്നതിനാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയും തടയുന്നു. 

  1. വയറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു

നല്ല വിശപ്പുണ്ടാക്കുന്നതിനും നല്ല രീതിയില്‍ ദഹനം നടക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകളും അസ്വാഭാവികതകളും കുറക്കുന്നതിനും വെളുത്തുള്ളി ഉത്തമ മാര്‍ഗമാണ്. വയറിളക്കം, സമ്മര്‍ദ്ദ സമയത്ത് വയര്‍ ആവശ്യത്തിലധികം ആസിഡ് ഉല്‍പ്പാദിപ്പിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഉത്തമമാണ്.

  1. വിഷാംശങ്ങളെ ഇല്ലാതാക്കാന്‍

ആയുര്‍വേദം പോലെയുള്ള ചികിത്സാരീതികളില്‍ ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെയും വിഷാംശങ്ങളെയും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കുന്നു.

മറ്റുപയോഗങ്ങള്‍

  1. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് നാഡീപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.
  2. ക്ഷയരോഗത്തെ സുഖപ്പെടുത്താന്‍ പലരീതിയില്‍ വെളുത്തുള്ളി സഹായിക്കുന്നു.
  3. ഇത് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനാല്‍ പരിസ്ഥിതിയിലുള്ള പല അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു.
  4. ഇതില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
  5. രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു.

 

 

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.