spot_img

മുളപ്പിച്ച പയറിന്റെ ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കുന്നവർ എപ്പോഴും ആഹാര കാര്യത്തിലും വളരെയേറെ ശ്രദ്ധാലുക്കളാണ്. നല്ല ഭക്ഷണം ക്യത്യമായ അളവിൽ കഴിച്ചാൽ തന്നെ പല രോഗങ്ങളേയും ചെറുത്തു തോൽപ്പിക്കാം. അത്തരത്തിൽ പോഷകഗുണങ്ങൾ ഏറെ അടങ്ങിയ ഒന്നാണ് മുളപ്പിച്ച പയർവർഗങ്ങൾ. വിറ്റമിൻ സി, ആന്റിയോക്‌സിഡന്റ്, എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ കാൻസറിനെ പോലും പ്രതിരോധിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

മുളപ്പിച്ച പയർ വർഗങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ സി ശരീരത്തിലെ ശ്വേത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഇൻഫെക്ഷൻ തുടങ്ങിയവ വരാതിരിക്കാനും സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും രോഗങ്ങൾ വരാതിരിക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. വിറ്റമിൻ സി പോലെ തന്നെ വിറ്റമിൻ എയുടെ കലവറയാണ് മുളപ്പിച്ച പയറുവർഗങ്ങൾ. 

മെറ്റബോളിസം വർധിപ്പിക്കുന്നു

ശരീരത്തിന് അത്യാവശ്യമായ എൻസൈമുകൾ ധാരാളം അടങ്ങിയതാണ് മുളപ്പിച്ച പയറുവർഗങ്ങൾ. എൻസൈമുകളിൽ നിന്നും ശരീരത്തിന്റെ മെറ്റബോളിസം വർധിക്കുകയും കൂടുതൽ ആരോഗ്യം ലഭിക്കുകയും ചെയ്യും. കോശങ്ങളുടെ നിർമാണം, മസിലിന്റെയും പേശികളുടെയും വളർച്ച വികാസം എന്നിവയ്ക്കും ഇവ സഹായകരമാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയതിനാൽ മാംസത്തിന് പകരമായു മുളപ്പിച്ച പയറുവർഗങ്ങൾ കഴിക്കാവുന്നതാണ്. മാംസത്തെക്കാൾ ഏറെ ഗുണകരവുമാണ് ഇവ.

ദഹനപ്രക്രീയ സുഗമമാക്കുന്നു

എൻസൈമുകൾ ധാരാളം അടങ്ങിയതിന് പുറമേ, ശരീരത്തിലെ ദഹനപ്രക്രീയ ക്യത്യമായി നടക്കാനും മുളപ്പിച്ച പയറുവർഗങ്ങൾ സഹായകരമാണ്. ശരീരത്തിലേക്ക് എത്തുന്ന ആഹാരങ്ങളിൽ നിന്നും ആരോഗ്യത്തിന് ആവശ്യം വേണ്ടുന്ന പോഷകങ്ങളും മറ്റും വലിച്ചെടുക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നതിൽ എൻസൈമുകൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഡയറിയ, മലബന്ധം തുടങ്ങിയ രോഗങ്ങൾ തടയാൻ മുളപ്പിച്ച പയറുവർഗങ്ങൾ കഴിയ്ക്കുന്നത് ഉത്തമമാണ്. 

പൊണ്ണത്തടി കുറയ്ക്കുന്നു

അമിത വണ്ണം മൂലം കഷ്ടത അുഭവിക്കുന്നവർക്കുള്ള ഒരു ഔഷധം തന്നെയാണ് മുളപ്പിച്ച പയറുവർഗങ്ങൾ. കലോറിയുടെ അളവ് വളരെ കുറവും അതേ സമയം, വിറ്റമിനുകളും മിനറൽസും ധാരാളം ഇവയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഭക്ഷണത്തോടൊപ്പം മുളപ്പിച്ച പയറുവർഗങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. വിശപ്പ് തോന്നിപ്പിക്കുന്ന ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കാനും ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈബർ സഹായിക്കുന്നു. ആരോഗ്യദായകമായ ഇത്തരം ഭക്ഷണങ്ങൾ ദിവസേന ഉൾപ്പെടുത്തി അമിതവണ്ണത്തിന് ശാശ്വത പരിഹാരം കാണാനാകും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.