spot_img

പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍

നമ്മുടെ നാട്ടിൻ പുറങ്ങളിലെ പറമ്പുകളിലും വീടുകളിലും സർവസാധാരണമായി കാണാറുള്ള ഒരു ഫലമാണ് പപ്പായ. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെ പപ്പായയുടെ ഗുണങ്ങളെ ആരും ഗൗനിക്കാറില്ല. എന്നാൽ നിറയെ പോഷകങ്ങളും മിനറൽസും വിറ്റമിനുകളും അടങ്ങിയതാണ് മുറ്റത്ത് ആരും ശ്രദ്ധിക്കാതെ നിൽക്കുന്ന ഈ ഫലം. ഫൈബർ, ബീറ്റാ കരോട്ടിൻ ആന്റിയോക്‌സിഡന്റുകൾ എന്നിവ നിറഞ്ഞ പപ്പായ പച്ചയ്ക്കും പഴുപ്പിച്ചും കഴിയ്ക്കാവുന്നതാണ്. മാലാഖമാരുടെ ആഹാരം എന്നാണ് വിദേശികൾ പപ്പായയെ വിശേഷിപ്പിക്കുന്നത്. ആരോഗ്യത്തിന് പുറമേ, സൗന്ദര്യ വർധനയ്ക്കും പപ്പായ ഉപയോഗിക്കുന്നവർ നിരവധിയാണ്.  കാൻസർ തടയാനും ദഹനപ്രക്രീയ സുഗമമാക്കാനും ഹ്യദയാരോഗ്യത്തിനുമെല്ലാം പപ്പായ ഉത്തമമാണ്. 

കരോട്ടിനോയിഡ്‌സ് സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു

പപ്പായ കരോട്ടിനോയിഡ്‌സിന്റെ കലവറയാണ്. ക്യാരറ്റ്, പപ്പായ, തക്കാളി, മുന്തിരി എന്നിവയ്ക്ക് നിറം നൽകുന്നതിനൊപ്പം പല രോഗങ്ങളും തടയാൻ ഈ ഘടകം സഹായിക്കുന്നു. പ്രധാനമായും കാൻസർ രോഗങ്ങൾ, കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. കണ്ണിന് നല്ല കാഴ്ചയും ആരോഗ്യവും പ്രദാനം ചെയ്യുന്നതിൽ കരോട്ടിനോയിഡ്‌സ് ഏറെ പ്രാധാന്യം വഹിക്കുന്നുണ്ട്. 

മലബന്ധം ഒഴിവാക്കുന്നു

ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാക്കി, ഭക്ഷണം ക്യത്യമായി ദഹിപ്പിക്കാനും അതുവഴി മലബന്ധം ഒഴിവാക്കാനും പപ്പായ സഹായിക്കുന്നു. വയറു വ്യത്തിയാക്കാൻ സഹായിക്കുന്ന പല ഘടകങ്ങളും ഈ ഫലത്തിൽ അടങ്ങിയിരിക്കുന്നു. ഫൈബറിന്റെ കലവറയായതിനാൽ ഭക്ഷണം വേഗം ദഹിക്കാനും സഹായിക്കുന്നു. മലബന്ധം ഉള്ളവർക്ക് പപ്പായ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

കരളിനെ സംരക്ഷിക്കുന്നു

കരളിന്റെ സംരക്ഷണത്തിനും ആരോഗ്യത്തിനും പപ്പായ ഉത്തമമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശരീരത്തിലെ ടോക്‌സിനുകളിൽ നിന്നും കരളിനെ സംരക്ഷിക്കുകയും കരൾ വീക്കം, മറ്റ് കരൾ രോഗങ്ങൾ എന്നിവ തടയുകയും ചെയ്യുന്നു. ഭക്ഷണത്തോടൊപ്പം നിത്യവും പപ്പായ ഉൾപ്പെടുത്തുന്നത് ആരോഗ്യവും സൗന്ദര്യവും വർധിക്കാൻ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കാൻസറിനെ തടയുന്നു

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റമിനുകളും മറ്റ് പോഷകങ്ങളും കാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുന്നതിന് സഹായകരമാണ്. കാൻസർ കോശങ്ങൾ ഉണ്ടാകുന്നത് തടയുന്നു. 2011 നടത്തിയ പഠനത്തിൽ പപ്പായ സ്ഥിരമായി കഴിയ്ക്കുന്നവരിൽ കാൻസർ കോശങ്ങൾ വളരാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാഴ്ച ശക്തി വർധിപ്പിക്കുന്നു

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ എ കണ്ണുകളുടെ കാഴ്ച വർധിപ്പിക്കുന്നു. വിറ്റമിനൊപ്പം കരോട്ടിനോയിഡ്‌സും കണ്ണിന്റെ പൂർണ സംരക്ഷണം ഏറ്റെടുക്കുന്നു. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ച വൈകല്യങ്ങൾ എന്നിവ ഒഴിവാക്കാനും പപ്പായയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിരമായി നിശ്ചിത അളവിൽ പപ്പായ കഴിയ്ക്കുന്നവരിൽ കാഴ്ച ശക്തി വർധിക്കുന്നതായും കാഴ്ച വൈകല്യങ്ങൾ കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.