spot_img

മാനിക്യൂര്‍ ചെയ്ത യുവതിയുടെ വിരല്‍ നീരുവെച്ച് ഗുരുതരാവസ്ഥയിലായി

ബ്യൂട്ടിപാര്‍ലറില്‍ പോയി മാനിക്യൂര്‍ ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ വിരല്‍ നീരുവെച്ച് ഗുരുതരാവസ്ഥയിലായി. ഓസ്ട്രേലിയയിലെ ഒരു പാര്‍ലറില്‍ നിന്ന് മാനിക്യൂര്‍ ചെയ്ത യുവതിക്കാണ് ഈ അവസ്ഥ ഉണ്ടായതെന്ന് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈകളില്‍ നടത്തുന്ന സൗന്ദര്യ വര്‍ധന ചികിത്സയാണ് മാനിക്യൂര്‍. വിരലുകള്‍ വൃത്തിയാക്കി കൈകളിലെ ചര്‍മ്മം മൃദുവാക്കി കൈവിരലിന് ചുറ്റുമുള്ള ക്യൂട്ടിക്കിള്‍സ് നീക്കം ചെയ്ത് നഖങ്ങള്‍ സുന്ദരമാക്കുന്ന രീതിയാണ് മാനിക്യൂര്‍. പാര്‍ലറില്‍ നിന്ന് മാനിക്യൂര്‍ ചെയ്തതിന് ശേഷം യുവതിയുടെ വിരലുകള്‍ക്ക് കഠിനമായ വേദന വരുകയും നീരുവച്ച് വീര്‍ക്കുകയുമായിരുന്നു.

Soon the swelling had increased and her finger turned black

തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തി ചികിത്സ തേടി. ഡോക്ടര്‍മാര്‍ ആദ്യം ആന്റിബയോട്ടിക് നല്‍കി. ആന്റിബയോട്ടിക്സ് കഴിച്ചിട്ടും കൈകളിലെ നീരും വേദനയും മാറാത്തതിനെ തുടര്‍ന്ന് വിരലില്‍ ബാധിച്ച അണുബാധ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അപ്പോഴേക്കും വിരലുകള്‍ കറുത്തിരുണ്ട് നീരായി. നീരുവച്ച ഭാഗത്തുനിന്ന് സ്രവം ഒഴുകാനും തുടങ്ങി. പിന്നീട് ശസ്ത്രക്രിയയിലൂടെ യുവതിയുടെ കൈകളില്‍ ബാധിച്ച അണുബാധ നീക്കം ചെയ്യുകയായിരുന്നു.

The woman needed surgery to remove the infection

മാനിക്യൂര്‍ ചെയ്യാനായി ഉപയോഗിച്ച ഉപകരണങ്ങള്‍ കൃത്യമായി വൃത്തിയാക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് അണുബാധ ഉണ്ടായതെന്ന് യുവതി പറയുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.