യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ ലോകപ്രസിദ്ധമാണ്. പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാന്‍ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുമുണ്ട്.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മോദി കഴിഞ്ഞ ദിവസങ്ങളായി ട്വിറ്ററിലൂടെ തന്റെ യോഗാ ടിപ്സ് പങ്കുവെയ്ക്കുകയും ചെയ്തു. അനിമേറ്റഡ് യോഗാ വീഡിയോകളായാണ് മോദി ഇവ പങ്കുവെച്ചത്.
‘ജൂണ്‍ 21ന് 2019ലെ യോഗാദിനം നമ്മള് അടയാളപ്പെടുത്തും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണ്. യോഗയുടെ ഗുണങ്ങള്‍ അതിഗംഭീരമാണ്’- വീഡിയോകള്‍ പങ്കുവച്ച് മോദി ട്വീറ്റ് ചെയ്തു.
On 21st June, we will mark #YogaDay2019.
I urge you all to make Yoga an integral part of your life and also inspire others to do the same.
The benefits of Yoga are tremendous.
Here is a video on Trikonasana. pic.twitter.com/YDB6T3rw1d
— Narendra Modi (@narendramodi) June 5, 2019
ത്രികോണാസനം, തടാസനം, ശലഭാസന തുടങ്ങിയവയുടെ വീഡിയോകളാണ് മോദി പങ്കുവെച്ചത്. തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാനാകുമെന്നാണ് മോദി പറയുന്നത്. ശലഭാസനം ചെയ്യുന്നതിലൂടെ കൈക്കുഴകള്‍ക്കും മസിലുകള്‍ക്കും ബലം ലഭിക്കുമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് മോദി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലാണ് ‘യോഗ ഗുരു’ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയിരുന്നത്.