spot_img

ജനിക്കുമ്പോള്‍ തന്നെ കുട്ടിയുടെ കണ്ണ് പരിശോധിക്കുക; കാഴ്ചപ്രശ്‌നങ്ങള്‍ മനസ്സിലാക്കുക

2000 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിക്കുന്നു. 2019 ഒക്ടോബര്‍ പത്തിനാണ് ഈ വര്‍ഷത്തെ കാഴ്ച ദിനം. കാഴ്ച തകരാറിന്റെയും അന്ധതയുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. 2019ലെ സന്ദേശം വിഷന്‍ ഫസ്റ്റ് എന്നതാണ്. ടെസ്റ്റ് ചെയ്യാതെ നമ്മുടെ രണ്ട് കണ്ണിനും പൂര്‍ണമായ കാഴ്ച ശക്തിയുണ്ടെന്ന് പറയാനാകില്ല. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടാല്‍ പോലും ചിലര്‍ക്ക് അത് മനസിലാകില്ല. ടെസ്റ്റ് ചെയ്യുമ്പോള്‍ മാത്രമാണ് ഇത് പലരും തിരിച്ചറിയുന്നത്. ദൂരക്കാഴ്ച, അടുത്ത കാഴ്ച, കളര്‍ വിഷന്‍, കോണ്‍ട്രാ സെന്‍സിറ്റീവ്സ്, ബൈനോകുലാരിറ്റി ഇങ്ങനെ പല കാര്യങ്ങള്‍ കൂടി ചേരുമ്പോഴാണ് കാഴ്ച പൂര്‍ണമാകുന്നത്.

ലോകത്താകമാനം ഇരുനൂറ്റി അന്‍പത് മില്യണ്‍ ആളുകള്‍ ലോകത്താകമാനം കാഴ്ചക്കുറവ് അനുഭവിക്കുന്നു. ഇതില്‍ 40 മില്യണ്‍ ആളുകള്‍ അന്ധരാണ്. കാഴ്ച തകരാറുള്ളവരില്‍ 90 ശതമാനവും ജീവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. ഇവയില്‍ പകുതിയും ചികിത്സിച്ച് ഭേദമാക്കാവുന്ന കാഴ്ച തകരാറുകളാണ്. അല്ലെങ്കില്‍ കണ്ണട വെച്ച് പ്രതിരോധിച്ച് നിര്‍ത്താവുന്നതാണ്. കാഴ്ച തകരാറുണ്ടോ എന്ന് ക്യത്യമായി പരിശോധനയിലൂടെ കണ്ടെത്തുകയാണ് ഏക പരിഹാരം.

ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ കണ്ണുകളുടെ ആക്യതിയും വലിപ്പവും മറ്റും പരിശോധിക്കുന്നത് നന്നായിരിക്കും. കോങ്കണ്ണ് ഉണ്ടോ എന്നതൊക്കെ ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. കോര്‍ണിയയുടെ പിന്നില്‍ ഐറിസ് എന്നു പറയുന്ന കറുത്ത ഭാഗമുണ്ട്. അതിന്റെ നടുക്ക് വിടവുണ്ട്. അതിനെ പ്യൂപ്പിള്‍ എന്ന് പറയുന്നു. ഇതിന്റെ പുറകിലായാണ് ലെന്‍സിരിക്കുന്നത്. ലെന്‍സിന്റെ ഭാഗത്ത് സാധാരണയായി കറുത്ത നിറമാണുള്ളത്. അതിന് പകരം വെളുത്ത നിറമുണ്ടെങ്കില്‍ ലീക്കോപോറിയ എന്ന് പറയും. മാരകമായ പല അസുഖങ്ങളും ഉണ്ടാകുന്ന അവസ്ഥയാണിത്. കുഞ്ഞ് ജനിച്ച് ഒരു മാസമാകുമ്പോള്‍ കുട്ടിയുടെ നോട്ടത്തിലെ വ്യത്യാസങ്ങള്‍ അമ്മയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും. അത് പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞ് മുഖത്ത് നോക്കി ചിരിക്കുന്നുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കാര്യം നോക്കണം.

സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുന്‍പ് കുട്ടിയുടെ കാഴ്ചയ്ക്ക് പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്താന്‍ നേത്രരോഗ വിദഗ്ധനെ സമീപിക്കാവുന്നതാണ്. സ്‌കൂളുകളില്‍ കുട്ടികളുടെ കാഴ്ച ശക്തി പരിശോധിക്കുന്ന സ്‌കീമുകള്‍ ഉണ്ട്. അവ നടപ്പാക്കാത്ത സ്‌കൂളുകളില്‍ ഈ ആവശ്യം ഉന്നയിക്കുക. കുട്ടികള്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പു വരുത്താനും ഇത് സഹായിക്കും.

മുതിര്‍ന്നവരില്‍ കാണുന്നതാണ് ഗ്ലോക്കോമ എന്ന അസുഖം. പ്രായമാകുമ്പോള്‍ കാഴ്ചയ്ക്ക് സഹായിക്കുന്ന ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങളും ഉണ്ട്. ഇവ കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അന്ധതയാകും ഫലം. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടോ ഇല്ലയോ എന്ന് പരിശോധയിലൂടെ കണ്ടെത്തുക. ഗ്ലോക്കോമ പോലുള്ള രോഗങ്ങള്‍ അല്ലാതെ കണ്ടെത്തുക പ്രയാസമാണ്. ഡയബറ്റിക് റെറ്റിനോപതി- പ്രമേഹമുള്ളവരില്‍ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറാണിത്. തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം കാഴ്ച മങ്ങുകയും ചെയ്യുന്നു, എന്ത് ചികിത്സ ചെയ്താലും പഴയ കാഴ്ച തിരിച്ചു കിട്ടില്ല. നമ്മുടെ കാഴ്ച ക്യത്യമാണെന്ന് പകിശോധനയിലൂടെ ഉറപ്പു വരുത്തുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.