spot_img

കുട്ടികളുടെ ചെവിയില്‍ ഇയര്‍ബഡ്‌സ് ഉപയോഗിക്കരുത്; കേള്‍വിക്കുറവിന് അതുമതി

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം 40 കോടിയോളം ജനങ്ങള്‍ കേള്‍വി കുറവിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതില്‍ നാലു കോടിയോളം കുട്ടികളാണുള്ളത്. ആയിരത്തില്‍ അഞ്ചോളം കുട്ടികള്‍ കേള്‍ക്കി കുറവുള്ളവരായാണ് ജനിക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തി പ്രതിവിധി കാണാനും സാധിക്കും. ജനനത്തിന് ശേഷം പ്രത്യേക പരിശോധനകളിലൂടെ കേള്‍വികുറവിന്റെ പ്രശ്നങ്ങള്‍ കണ്ടെത്താനാകും. ജനിച്ചയുടനെ ഒഎഇ ടെസ്റ്റുകള്‍ സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണ്. പ്രസവ ശേഷം വീടുകളിലേക്ക് പോകുംമുമ്പേ ഇത്തരം ടെസ്റ്റുകള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

ജനനശേഷം കുട്ടികളുടെ ചെവിയില്‍ ഉണ്ടാകുന്ന അണുബാധ, ചെവി വേദന, കേള്‍വി കുറവ് എന്നിവ വിദഗ്ധ ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്. അറുപത് ശതമാനത്തോളം കേള്‍വിക്കുറവിന്റെ പ്രശ്നങ്ങള്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ പറ്റും. ആന്തരിക ചെവിയിലെ നാഡികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തി ഇയര്‍ റിങ്ങേഴ്സ് പോലുള്ള ഉപാധികളിലുടെ പരിഹരിക്കാവുന്നതാണ്. നേരത്തേ കണ്ടെത്തിയിട്ടില്ലെങ്കില്‍ കുട്ടികളില്‍ സംസാര വൈകല്യമുണ്ടാകാനും ബുദ്ധി വികാസത്തിന് തടസമുണ്ടാകാനും സാധ്യതയുണ്ട്. നേരത്തേ തന്നെ കേള്‍വികുറവ് കണ്ടെത്താന്‍ സാധിക്കും. കണ്ണിന് കണ്ണാടി വെക്കുന്ന പോലെ ചെവിക്ക് ഇയര്‍ റിങ്ങേഴ്സും ഉപയോഗിക്കാവുന്നതാണ്.

ബാഹ്യകര്‍ണത്തിനും മധ്യകര്‍ണത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങള്‍, അതായത് ചെവിക്കായ, ഒട്ടൈറ്റിസ് മിഡിയ എന്നിവയ്ക്കെല്ലാം വിദഗ്ധമായ ചികിത്സയിലൂടെ പരിഹാരം കാണാന്‍ സാധിക്കും. വിദഗ്ധനായ ഇഎന്‍ടി ഡോക്ടറുടെ സഹായത്താല്‍ ചെവിക്കുള്ളില്‍ അടിഞ്ഞിരിക്കുന്ന ചെവിക്കായം നീക്കം ചെയ്യ്ത് കേള്‍വി പൂര്‍ണമായും തിരിച്ചു പിടിക്കാന്‍ സാധിക്കും. സാധാരണ ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കാറുണ്ട്. സ്ഥിരമായി ഇയര്‍ ബഡ്സ് ഉപയോഗിക്കുന്നത് മൂലം ചെവിയിലെ വാക്സ് ഉള്ളിലേക്ക് പോകുന്നത് മറ്റൊരു പ്രശ്നമാണ്. ഇംപാക്റ്റട് വാക്സ് സ്ഥിരമായ കേള്‍വി കുറവിന് ഇത് കാരണമാകും. ക്യത്യമായി ഇവ നീക്കം ചെയ്യാന്‍ സാധിക്കും. മധ്യകര്‍ണത്തിലുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ മൂലം കേള്‍വി കുറവും ചെവി വേദനയും, മറ്റ് അണുബാധകളും ചികിത്സിച്ച് ഭേതമാക്കാന്‍ സാധിക്കും.

തൊണ്ടയുടെയും ചെവിക്കും ഇടയ്ക്കുള്ള ട്യൂബില്‍ തടസം ഉണ്ടാകുന്നത് മൂലം ചെവിയുടെ മധ്യകര്‍ണത്തില്‍ നീര്‍ക്കെട്ട് ചികിത്സിക്കാതിരിക്കുമ്പോള്‍ കര്‍ണപടത്തിലൂടെ ദ്വാരമായി പുറത്തേക്ക് വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. തുടര്‍ച്ചയായ ചികിത്സകളിലൂടെ ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാനും, ശസ്ത്രക്രിീയയിലൂടെ ദ്വാരം ഇല്ലാതാക്കാനും സാധിക്കും. മൂക്കിന് പിന്നിലെ അഡിനോയിഡ് ഗ്രന്ഥിയിലെ വീക്കവും മൂക്കിലെ സ്ഥിരമായ അലര്‍ജിയും കുട്ടികളുടെ കേല്‍വിക്കുറവിനുള്ള മറ്റൊരു പ്രധാന കാരണമാണ്. ചെവിയില്‍ നിന്ന് തൊണ്ടയിലേക്കുള്ള ട്യൂബ് അടയുന്നത് കാരണം ചെവിയുടെ മധ്യകര്‍ണത്തില്‍ നീര്‍കെട്ട് ഉണ്ടാകുകയും ആ നീര്‍കെട്ട് വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേള്‍വി കുറവിന് കാരണമാകുന്നു. ചികിത്സകളിലൂടെ അലര്‍ജി പരിഹരിക്കുകയും അഡിനോയിഡിനു വേണ്ടുന്ന ചികിത്സകള്‍ ചെയ്ത് ഇവ ഒഴിവാക്കാന്‍ സാധിക്കും. ചില അവസ്ഥകളില്‍ അഡിനോയിഡ് ശസ്ത്രക്രീയ വേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍ ഒരു ഇഎന്‍ടി വിദഗ്ധന്റെ സഹായം തേടാവുന്നതാണ്. കര്‍ണപടത്തിനുണ്ടാകുന്ന ദ്വാരവും ഓപറേഷനിലൂടെ പരിഹരിക്കാവുന്നതാണ്. മുലയൂട്ടുന്ന സമയത്ത് കുട്ടികളെ കിടത്തുന്നത് ഒഴിവാക്കുക, ചെവിക്കായം നീക്കം ചെയ്യാനായി ഇയര്‍ ബഡ്സ് ഉപയോഗിക്കാതിരിക്കുക, കുട്ടികളില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ ഗൗരവത്തോടെ കണ്ട് ചികിത്സ തേടുക, അമിതമായി ശബ്ദമുണ്ടാകുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക, ആന്തരിക കര്‍ണത്തിന്റെ ക്ഷതത്തിന് കാരണമാകുന്ന ഇയര്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ കേള്‍വി കുറവുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.