spot_img

പനി മരണം: ബാക്ടീരിയ പരത്തുന്ന പകര്‍ച്ചവ്യാധിയെന്നു സൂചന; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കാസര്‍ഗോഡ്‌ ബദിയടുക്കയില്‍ രണ്ടു പിഞ്ചു സഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ചത്‌ പ്രത്യേകതരം ബാക്ടീരിയ മൂലമെന്ന്‌ പ്രാഥമിക പരിശോധനയില്‍ സൂചന. മംഗളൂരുവില്‍ നടത്തിയ
രക്തസാംപിള്‍ പരിശോധനയില്‍ ബര്‍ക്കോള്‍ ഡേറിയ സൂഡോമലിയ മെലിയോഡോസിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ഇന്നു വൈകിട്ട് അന്തിമ റിപ്പോര്‍ട്ട് ലഭിക്കും. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മണ്ണിലൂടെയും പകരുന്ന രോഗമാണിത്. അപൂര്‍വമായി വായുവിലൂടെയും പകരാം. വളര്‍ത്തുമൃഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായമായവരെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ബാധിക്കുന്ന ഈ രോഗം മുന്‍പും ഒറ്റപ്പെട്ട രീതിയില്‍ സംസ്ഥാനത്ത്‌ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശരീരഭാഗങ്ങളില്‍ മുറിവുള്ളവര്‍ കെട്ടിക്കിടക്കുന്ന ജലം, ചെളി എന്നിവിടങ്ങളില്‍ ഇറങ്ങുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്‌ നല്‍കി.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.