spot_img

‘ആഹാരം വേണ്ടാതെ, വിശപ്പില്ലാതെ നാല് മാസം, ഒറ്റയടിക്ക് കുറഞ്ഞത് 26 കിലോ ഭാരം’; കാന്‍സര്‍ അനുഭവങ്ങള്‍ വിവരിച്ച് ഋഷി കപൂര്‍

പഴയകാല ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍ കാന്‍സറിന്റെ പിടിയിലാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വെറും അഭ്യൂഹമല്ലെന്നും താന്‍ കാന്‍സര്‍ ചികിത്സയിലാണെന്നും പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. മാസങ്ങളായി ഋഷി കപൂര്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. എന്നാല്‍ രോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ അതെക്കുറിച്ച് ഋഷി കപൂര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ആഹാരം വേണ്ടാതെ, വിശപ്പില്ലാതെ നാല് മാസം കടന്നു പോയതും ഇരുപത്തിയാറുകിലോ ഭാരം ഒറ്റയടിക്ക് കുറഞ്ഞതുമെല്ലാം താരം തുറന്നു പറഞ്ഞിരിക്കുന്നു. കാന്‍സര്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ് അടുത്തിടെ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഋഷി കപൂര്‍ പറയുന്നത്. ജീവിതത്തില്‍ ഒട്ടും ക്ഷമയില്ലാത്ത ഒരാള്‍ക്ക് ക്ഷമ എന്താണെന്നും ജീവിതം എന്താണെന്നും തിരിച്ചറിയാനുള്ള ഒരു ഘട്ടം കൂടിയാണിതെന്ന് ഋഷി കപൂര്‍ പറയുന്നു. കാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മോചനം വളരെ പതിയെയാണ്. പക്ഷേ ആ കാലം നമ്മളെ പലതും പഠിപ്പിക്കും. വിശപ്പില്ലാതെ ആഹാരം കഴിക്കാതെ ഇരുപത്തിയാറുകിലോ കുറഞ്ഞെന്നും ഋഷി അഭിമുഖത്തില്‍ പറയുന്നുണ്ട് .

കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ചികിത്സയുടെ ആദ്യമാസങ്ങള്‍ പിടിച്ചുനിന്നത്. ഭാര്യ നീതു, മക്കളായ രണ്‍ബീര്‍, റിദ്ധിമ എന്നിവര്‍ കൂടെതന്നെ നിന്നു. ആദ്യം രോഗം ഉണ്ടെന്നു വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്നും പിന്നീട് രണ്‍ബീര്‍ നിര്‍ബന്ധിച്ചു ന്യൂയോര്‍ക്കില്‍ ചികിത്സ തേടാന്‍ തീരുമാനിച്ചതുമെല്ലാം ഋഷി കപൂര്‍ പറയുന്നുണ്ട്. ഇപ്പോഴും ചികിത്സയിലാണ് താരം. ഓഗസ്റ്റ് അവസാനത്തോടെ വീട്ടിലേക്ക് തിരികെ വരാനാകുമെന്ന വിശ്വാസത്തിലാണ്. കീമോ ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ താന്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഓരോ ദിവസവും മുന്‍പോട്ടു നോക്കുന്നതെന്നും താരം പറയുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.