spot_img

വൃക്കകളെ ആരോഗ്യത്തോടെ പരിപാലിക്കാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍

വൃക്കകളാണ് നിങ്ങളുടെ ശരീരത്തിലെ നിശബ്ദ നായകര്‍. ദിവസവും അവ നിങ്ങളുടെ രക്തത്തില്‍ നിന്നും മാലിന്യങ്ങളെ നീക്കംചെയ്യുന്നു. കൂടാതെ അവ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തിലും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലും രക്തത്തിലെ ഇലക്ട്രോലൈറ്റുകളെ നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. വളരെ സൂക്ഷ്മവും നിര്‍ണ്ണായകവുമായ ജോലിയാണ് വൃക്കകള്‍ക്ക് ചെയ്യാനുള്ളത്. അതിനാല്‍ അവയെ അങ്ങേയറ്റം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതുണ്ട്. അതിനായി ചില മാര്‍ഗങ്ങള്‍ താഴെ പറയുന്നു.

  1. ധാരാളം വെള്ളം കുടിക്കുക

വെള്ളം മൂത്രത്തിലെ മാലിന്യങ്ങളെ നേര്‍പ്പിക്കുന്നതിനാല്‍ വൃക്കകള്‍ക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കുന്നു.  അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മുതിര്‍ന്ന സ്ത്രീ ഒരു ദിവസം 2.1 ലിറ്ററും പുരുഷന്‍ 2.6 ലിറ്ററും വെള്ളം കുടിക്കണം. എന്നാല്‍ ചിലപ്പോഴൊക്കെ കൂടുതല്‍ വെള്ളം കുടിക്കേണ്ടിവരും. കൂടുതല്‍ വ്യായാമം ചെയ്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോഴോ, ചൂടുള്ള കാലാവസ്ഥയിലോ ഒക്കെ ഇത് വേണ്ടിവരും. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തിലെ നിര്‍ജ്ജലീകരണ തോത് മനസ്സിലാക്കാം. 

  1. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിര്‍ത്തുക

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ വൃക്കകളെ തകരാറിലാക്കും. പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ ശരീരം പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാല്‍ ഇടയ്ക്കിടെയുള്ള പരിശോധന ആവശ്യമാണ്. ഈ മൂന്നു ജീവിതശൈലീ രോഗങ്ങളും നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഡയറ്റും നിരന്തര വ്യായാമവും പിന്തുടരുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിക്കുകയും വേണം.

  1. ഉപ്പിന്റെ ഉപയോഗം കുറക്കുക

നമ്മുടെ ഭക്ഷണം സോഡിയം / ഉപ്പ് നിറഞ്ഞതാണ്. കഴിക്കാവുന്നതിനേക്കാള്‍ 50 ശതമാനം അധികം ഉപ്പ് നമ്മള്‍ ദിവസേന കഴിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുന്നത് രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. വൃക്കകള്‍ തകരാറിലാവുന്നതിന്റെ രണ്ടാമത്തെ പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. 2,300 മില്ലിഗ്രാം സോഡിയം അല്ലെങ്കില്‍ ഒരു ടീ സ്പൂണ്‍ ഉപ്പ് എന്നതാണ് ഒരു ദിവസം ഉപയോഗിക്കാവുന്ന കണക്ക്. എന്നാല്‍ 75 ശതമാനം സോഡിയവും നമ്മുടെ ശരീരത്തിലെത്തുന്നത് സംസ്‌ക്കരിച്ച ഭക്ഷണവസ്തുക്കളില്‍ നിന്നാണ്. അതിനാല്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് പരിശോധിക്കാന്‍ മറക്കരുത്. 

  1. പ്രോട്ടീന്‍ അധികമാകരുത്

പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും. പ്രോട്ടീന്റെ ഉപോല്‍പ്പന്നമായ അമോണിയ അധികമാകുന്നത് അപകടമാണ്. ഇത് യൂറിയയായി മാറി ഒടുവില്‍ മൂത്രമായി പുറത്തുപോകുന്നു. കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുമ്പോള്‍ വൃക്കകള്‍ കൂടുതലായി ജോലി ചെയ്യേണ്ടിവരുന്നു.

സ്ത്രീകള്‍ക്ക് അവരുടെ ഭാരത്തിന്റെ ഓരോ കിലോഗ്രാമിനും .75 ഗ്രാമും പുരുഷന്മാര്‍ക്ക് .84 ഗ്രാമും ആണ് ഒരു ദിവസം ആവശ്യമുള്ള പ്രോട്ടീന്‍. 

  1. സംസ്‌ക്കരിച്ച ഭക്ഷണം ഒഴിവാക്കുക

സംസ്‌ക്കരിച്ച ഭക്ഷണ വസ്തുക്കളില്‍ സോഡിയവും ഫോസ്ഫറസും അമിതമായി അടങ്ങിയിരിക്കുന്നു. ഇത് രണ്ടും വൃക്കകളെ തകരാറിലാക്കുന്നവയാണ്. ഫോസ്ഫറസ് ധാരാളമായി അടങ്ങിയ ഒന്നാണ് കോള. ഇത്തരം ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിച്ച് വൃക്കകളെ സംരക്ഷിക്കാന്‍ ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുക.

  1. ആല്‍ക്കഹോള്‍ ഉപയോഗം കുറക്കുക

അമിത മദ്യപാനം വൃക്കകളെ തകരാറിലാക്കും. ആല്‍ക്കഹോള്‍ രക്തത്തില്‍ നിന്ന് വേര്‍തിരിച്ച് മാറ്റേണ്ട വിഷമയമുള്ള വസ്തുവാണ്. ആല്‍ക്കഹോള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുകയും വൃക്കകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ അമിത മദ്യപാനം രക്തസമ്മര്‍ദ്ദം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. മദ്യപാനം നിയന്ത്രിച്ച് വൃക്കകളെ ആരോഗ്യത്തോടെ നിലനിര്‍ത്തണം. ക. 

  1. പുകവലിക്കരുത്

പുകവലി ഹൃദയത്തിനും ശ്വാസകോശത്തിനും നല്ലതല്ലെന്നും അര്‍ബുദത്തിന് കാരണമാകുമെന്നും എല്ലാവര്‍ക്കുമറിയാം. വൃക്കകള്‍ക്കും പുക ഇഷ്ടമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുകവലി രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും വൃക്കകളിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്. നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പികള്‍ ചെയ്ത് നിക്കോട്ടിന്റെ അളവ് കുറച്ചു കൊണ്ടുവന്ന് പൂര്‍ണ്ണമായും ഉപേക്ഷിക്കാവുന്നതാണ്. 

  1. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ബിഎംഐ 25 ഓ അതിലധികമോ ആവുന്നത് വൃക്കകള്‍ക്ക് അപകടമാണ്. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും പിന്നീട് വൃക്കരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. സന്തുലിത ഡയറ്റും വ്യായാമവും ചെയ്ത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താവുന്നതാണ്. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം (സൈക്ലിങ്, നീന്തല്‍, നടത്തം) എങ്കിലും ഉറപ്പാക്കുക.

  1. സോയാബീന്‍, ബ്ലൂബെറീസ്, പച്ചിലക്കറികള്‍ എന്നിവ കഴിക്കുക

പ്രോട്ടീന്‍ വൃക്കകള്‍ക്ക് നല്ലതല്ലെങ്കിലും ചില പ്രോട്ടീനുകള്‍ അപകടമില്ലാത്തതാണ്. സോയാ പ്രോട്ടീന്‍ വൃക്കരോഗങ്ങള്‍ കുറക്കുമെന്നാണ് പഠനങ്ങള്‍. സോയാ പ്രോട്ടീനായാലും നിര്‍ദ്ദിഷ്ട അളവില്‍ കൂടുതല്‍ കഴിക്കരുത്. 

ബ്ലൂബെറീസ് ആന്റിഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ്. പച്ചിലക്കറികളില്‍ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കയിലെ കല്ല് ഇല്ലാതാക്കുന്നതിന് ഇവ വളരെ നല്ലതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.