spot_img

ഉറക്കക്കുറവും മാനസിക പിരിമുറുക്കവും; മൈഗ്രൈനിന്റെ കാരണങ്ങള്‍

നിരവധിയാളുകൾ ഇക്കാലത്ത് മൈഗ്രേൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് മൈഗ്രേൻ ഉണ്ടാകുന്നത്. സഹിക്കാനാവാത്ത മൈഗ്രേൻ തടയാൻ പല മാർഗങ്ങളും ഉണ്ട്. എന്നാൽ പ്രധാനമായും എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് മൈഗ്രേൻ ഉണ്ടാകുന്നതെന്ന് ശ്രദ്ധിച്ചാൽ നൈഗ്രേൻ വരുന്നത് ഒരു പരിധി വരെ തടഞ്ഞു നിർത്താം..

ചിലതരം ഭക്ഷണങ്ങൾ

മൈഗ്രേൻ ഉണ്ടാകാനുള് പ്രധാന കാരണങ്ങളിൽ ഒന്നായി പറയുന്നതാണ് ചിലതരം ഭക്ഷണങ്ങൾ. 10 ശതമാനം ആളുകൾക്ക് മൈഗ്രേന് കാരണമാകുന്നത് ഇത്തരം ഭക്ഷണങ്ങളാണ്. മധുരം, അമിതമായ ഉപ്പ്, എന്നിവയെല്ലാം മൈഗ്രേൻ ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്. ഒപ്പം തന്നെ, ഭക്ഷണം ഒഴിവാക്കുക, മോണോസോഡിയം ഗ്ലൂക്കാമേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക എന്നിവയിലൂടെ മൈഗ്രേൻ ഉണ്ടാകാം. ചിലതരം നേന്ത്രപ്പഴങ്ങൾ, അവക്കാഡോ എന്നിവയും ശക്തമായ തലവേദനയ്ക്ക് കാരണമാകാറുണ്ട്. ശരീരത്തിലെ ജലാംശം കുറയുന്നതും മൈഗ്രേൻ ഉണ്ടാകുന്നതിന്റെ സാധ്യത ഏറെ വർധിപ്പിക്കുന്നു. 

മാനസിക പിരിമുറുക്കം

ശാരീരികമായ മാറ്റങ്ങൾക്ക് പുറമേ, മാനസികമായ പിരിമുറുക്കങ്ങളും മൈഗ്രേൻ ഉണ്ടാകാൻ കാരണമാകുന്നു. ടെൻഷൻ, ആകാംഷ, അമിത സ്‌ട്രെസ് എന്നിവയെല്ലാം തലവേദനയുണ്ടാകുന്നതിൽ മുഖ്യ ഘടകങ്ങളാണ്. ചിലയാളുകൾക്ക് ഇടയ്ക്കിടെ ഇത്തരം തലവേദനകൾ വരാറുണ്ട്. യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ മാനസിക പിരിമുറുക്കങ്ങൾക്ക് കടിഞ്ഞാണിടാം. 

ഉറക്കക്കുറവ്

ഉറക്കം ക്യത്യമായില്ലെങ്കിൽ പിന്നെ ഒന്നും ക്യത്യമായിരിക്കില്ല. ക്യത്യമായി ഉറങ്ങാത്തവരെ മൈഗ്രേൻ ഇടയ്ക്കിടെ ശല്യം ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഉറക്കത്തിന്റെ സൈക്കിൾ ക്യത്യമല്ലെങ്കിൽ, അതായത് ക്യത്യസയത്ത് ഉറങ്ങാതെ ുണരാതെ ഇരിക്കുന്നവർക്കാണ് മൈഗ്രേനിന്റെ ഭീഷണി ഏറെയുള്ളത്. ഇതിനൊപ്പം തന്നെ നമ്മുടെ ഇരിപ്പുപോലും മൈഗ്രേനിന് കാരണമായേക്കാം. കഴിത്തിനും തോളിനും സമ്മർദം നൽകുന്ന തരം ഇരിപ്പുകൾ, ഏറെ നേരം കമ്പ്യൂട്ടറിൽ നോക്കി ഒരേ ഇരിപ്പ് ഇരിക്കുക എന്നിവയിലൂടെ മൈഗ്രേൻ ഉണ്ടാകാം. 

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം

വേനൽക്കാലവും ചൂട് കാലാവസ്ഥയും മൈഗ്രേൻ ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും നന്നായി വെയിൽ കൊള്ളുന്നവർക്ക് മൈഗ്രേൻ കണ്ടുവരാറുണ്ട്. ചില ആളുകൾക്ക് തണുപ്പ് കാലാവസ്ഥയിൽ പോലും തലവേദന ശല്യമായി എത്താറുണ്ട്. അസഹ്യമായ ശബ്ദം, വെളിച്ചം, നിരന്തരമുള്ള ടിവി കാഴ്ച എന്നിവയെല്ലാം മൈഗ്രനുണ്ടാകുന്നതിന് കാരണമാകുന്നു. 

ഹോർമോണിലുണ്ടാകുന്ന വ്യത്യാസങ്ങൾ

സ്ത്രീകളെ സംബന്ധിച്ച് ഹോർമോണിലുണ്ടാകുന്ന വ്യതിയാനങ്ങളും മൈഗ്രേൻ ഉണ്ടാകാൻ കാരണമാകാറുണ്ട്. പ്രത്യേകിച്ചും ആർത്തവ സമയങ്ങളിലാണ് സ്ത്രീകൾക്ക് പ്രധാനമായും മൈഗ്രേനിന്റെ പ്രശ്‌നങ്ങൾ വർധിക്കുന്നതായി കാണുന്നത്. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് പെട്ടെന്ന് കുറയുന്നതു മൂലമാണ് സ്ത്രീകളിൽ മൈഗ്രേൻ അധികരിക്കുന്നത്. ആർത്തവ വിരാമത്തോടെ മൈഗ്രേൻ പല സ്ത്രീകളിലും കുറയുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില കേസുകളിൽ ഇതിന്റെ നേരെ വിപരീതവും സംഭവിക്കാറുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.