spot_img

സൂര്യപ്രകാശം ശരീരത്തിന് ആപത്തോ?

വെയിലത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാൽ സൂര്യപ്രകാശം ശരീരത്തിന് അത്ര ഹാനികരമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. സൂര്യനിൽ നിന്ന് വരുന്ന യുവി കിരണങ്ങളാണ് പലപ്പോഴും ശരീരത്തിൽ ആഘാതമേൽപ്പിക്കുന്നത്. അതേ സമയം സൂര്യപ്രകാശം ചർമ്മത്തിന് അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ വിറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സൂര്യപ്രകാശം ആവശ്യമാണ്. ശരീരത്തിലെ എല്ലുകൾ, ഹ്യദയം, തലച്ചോർ എന്നിവയുടെ പ്രവർത്തനത്തിന് വിറ്റമിൻ ഡി അത്യാവശ്യമാണ്. വിറ്റമിൻ ഡിയുടെ ഏറ്റവും വലിയ കലവറയാണ് സൂര്യപ്രകാശം. നാം കഴിയ്ക്കുന്ന ഭക്ഷണത്തിൽ നിന്നോ മറ്റോ ആവശ്യമായ വിറ്റമിൻ ഡി ലഭിക്കാറില്ല. അതിനാൽ സൂര്യപ്രകാശം ഏൽക്കുക തന്നെവേണം. അല്ലാത്ത പക്ഷം വിറ്റമിൻ ഡിയുടെ അപര്യാപ്തത ശരീരത്തിലുണ്ടാകും. 

എത്രത്തോളം സൂര്യപ്രകാശം ശരീരത്തിന് ആവശ്യമാണ്

സൂര്യപ്രകാശം വിറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നു എന്നുള്ളത് സത്യമാണെങ്കിലും ആവശ്യമായ അളവിൽ മാത്രം ഇതിനായി വെയിൽ കൊണ്ടാൽ മതിയാകും. നട്ടുച്ച വെയിലിൽ നിൽക്കുന്നത് സൂര്യാഘാതം പോലുള്ളവ ഉണ്ടാകാൻ കാരണമായേക്കാം. 70 വയസ് വരെയുള്ളവർക്ക് ഒരു ദിവസം 600 ഇന്റർനാഷണൽ യൂണിറ്റ് വിറ്റമിൻ ഡി ആവശ്യമാണ്. വെളുത്ത നിറമുള്ളവർ 5-8 മിനിറ്റും, ഇരുനിറമുള്ളവർ 15-20 മിനിറ്റും കറുത്ത നിറമുള്ള 30-40 മിനിറ്റും വെയിൽ കൊള്ളണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.

സൂര്യപ്രകാശം ഏൽക്കാൻ പറ്റിയ സമയം

വെയിലിന്റെ കാഠിന്യം കൂടുന്ന സമയങ്ങളിൽ സൂര്യപ്രകാശം ഏൽക്കാതിരിക്കുക. പ്രത്യേകിച്ചും 11 മുതൽ 4 വരെയുള്ള സമയങ്ങളിലെ വെയിൽ ഏൽക്കാതിരിക്കുന്നതാണ് ഉത്തമമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ സമയത്ത് അൾട്രാ വൈലറ്റ് രശ്മികൾ ശരീരത്തെ ബാധിക്കാൻ സാധ്യതയുണ്ട്. സൂര്യപ്രകാശം ഏൽക്കാൻ ഏറ്റവും നല്ല സമയം വൈകുന്നേരമാണെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ വൈകുന്നേരം ചെറിയ നടത്തമോ, ജോഗിങ്ങോ ശീലമാക്കുക. 

വിറ്റമിൻ ഡി ഉത്പാദനത്തിനായി സൂര്യപ്രകാശം ഏൽക്കണമെന്ന് പറയുമ്പോഴും കഠിനമായ വെയിൽ കൊള്ളാതിരിക്കുക. 15 മിനിറ്റ് തുടർച്ചയായി വെയിൽ കൊള്ളുന്നത് ശരീരത്തിൽ നിർജലീകരണം ഉണ്ടാകും. ക്ഷീണം, തളർച്ച, തലകറക്കം, സൺബേൺ എന്നിവയ്ക്കും കാരണമാകും. അമിതമായ വെയിൽ ഉള്ള സമയത്ത് ഗുണമേൻമയുള്ള സൺസ്‌ക്രീനുകൾ പുരട്ടിയ ശേഷം മാത്രം പുറത്തിറങ്ങുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.