spot_img

ഹെയര്‍ സ്‌ട്രെറ്റനിങ്: നിങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

നീണ്ട് ഇടതൂർന്ന മുടിയാണ് പലരുടെയും സങ്കൽപ്പം. എന്നാൽ പലപ്പോഴും തങ്ങൾ ആഗ്രഹിക്കുന്ന തരം മുടിയല്ല പെൺകുട്ടികൾക്കുള്ളത്. പണ്ട് കാലത്ത് അതേ മുടിയുമായി തന്നെ നടക്കേണ്ടി വന്നിരുന്നു. എന്നാൽ കാലം പുരോഗമിച്ചതോടെ മുടിയിലും മാറ്റങ്ങൾ കൊണ്ട് വരാമെന്നാമായി. ചുരുണ്ട മുടികൾ സ്‌ട്രെയ്റ്റ് ചെയ്ത് നടക്കുന്നത് ഇന്ന് ഫാഷനേക്കാളുപരി നിത്യസംഭവമായി മാറിക്കഴിഞ്ഞു. പെർമനന്റ് സ്‌ട്രെയ്റ്റ്‌നിങ്, ടെംപററി എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഇതിനുണ്ട്. മുടി ഭംഗിയായി നീണ്ട് കിടക്കുമെങ്കിലും സ്‌ട്രെയ്റ്റ് ചെയ്യുന്നതു മൂലം നിരവധി പ്രശ്‌നങ്ങൾ മുടിക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

മുടി വരണ്ടതാകുക

സ്‌ട്രെയ്റ്റ് ചെയ്യുന്നതു മൂലമുള്ള ഏറ്റവും വലിയ പ്രശ്‌നം മുടി വരണ്ട് പോകുന്നതാണ്. തലമുടിയുടെ ഈർപ്പം സ്‌ട്രെയ്റ്ററിനിലെ ചൂട്‌കൊണ്ട് നശിക്കുന്നു. തുടർച്ചയായി മുടി സ്‌ട്രെയ്റ്റ് ചെയ്യുന്നത് മുടിയുടെ ഇലാസ്റ്റിസിറ്റിയെ ബാധിച്ച് മുടിയുടെ ആരോഗ്യം നശിപ്പിക്കും. മുടി വരണ്ടതാകുന്നതോടെ പല പ്രശ്‌നങ്ങൾക്കും തുടക്കമാകുകയായി. 

മുടിയുടെ കട്ടി കുറയുന്നു

സ്‌ട്രെയ്റ്റ് ചെയ്യുന്ന മുടിയുടെ ഘനം അതിന് മുൻപുള്ളതിനേക്കാൾ വളരെ കുറവായിരിക്കും. സ്‌ട്രെയ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ ചൂട് കാരണം മുടി കുറേ പൊഴിഞ്ഞ് പോകുന്നു. ഈ ട്രീറ്റ്‌മെന്റ് ചെയ്യുന്നതോടെ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുകയും മുടിയുടെ ഘനവും ഉറപ്പും നഷ്ടമാകുകയും ചെയ്യുന്നു. ഇത് പിന്നീട് മുടി പൊട്ടി പോകാനും മറ്റും കാരണമാകുന്നു.

മുടിയുടെ അറ്റം പിളരുന്നു

സ്‌ട്രെയ്റ്റ് ചെയ്ത മുടിയുടെ അറ്റം ശ്രദ്ധിച്ചാൽ തന്നെ മനസിലാക്കാം അറ്റം പിളർന്നിരിക്കുന്നത്. മുടിയുടെ അനാരോഗ്യമാണ് ഇത് കാണിക്കുന്നത.് മുടിക്ക് ലഭിക്കുന്ന അമിത ചൂട് മുടിയുടെ വളർച്ചയെ തന്നെ ബാധിക്കുന്നു. ഇത് അറ്റം പിളരുന്നതിനും വളർച്ച നിൽക്കുന്നതിനും കാരണമാകും. 

സ്വാഭാവികത നഷ്ടമാകും

സ്‌ട്രെയ്റ്റ് ചെയ്ത മുടി കണ്ടാൽ സ്വാഭാവിക ഭംഗി ഉണ്ടാകില്ല. എത്ര പണം മുടക്കിയാലും സ്വാഭാവികമായ രൂപഭംഗി മുടിക്ക് നഷ്ടപ്പെടുന്നതായി കാണാം. സ്‌ട്രെയ്റ്റ് ചെയ്ത മുടിയിൽ തലയോട്ടിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയം നഷ്ടമാകുന്നു. ഇത് മുടിയുടെ തിളക്കം നശിപ്പിക്കുകയും ജീവനില്ലാത്ത പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു. 

മുടി പൊഴിച്ചിൽ

ഒരു തവണയെങ്കിലും മുടി സ്‌ട്രെയ്റ്റ് ചെയ്തവർക്കും മുടി പൊഴിച്ചിൽ ഉണ്ടാകുന്നത് ഇന്ന് വളരെ സാധാരണമാണ്. അത്രയധികം ചൂടാണ് തലയോട്ടിയിലേക്കും മുടികളിലേക്കും എത്തുന്നത്. സ്ഥിരമായി സ്‌ട്രെയ്റ്റ് ചെയ്യുന്നവർക്ക് മുടി പൊഴിച്ചിൽ വളരെ കൂടുതലായിരിക്കും. പുതിയ മുടി വളരുന്നതിന് സ്‌ട്രെയ്റ്റനിങ് തടസമാകുകയും ചെയ്യുന്നു.

അസ്വസ്ഥതകൾ ഉണ്ടാക്കുന്നു

തുടർച്ചയായി മുടി സ്‌ട്രെയ്റ്റ് ചെയ്യുന്നവരിൽ പലവിധ അസ്വസ്ഥതകളും കണ്ടുവരാറുണ്ട്. ചർമ്മം,കണ്ണ്,മൂക്ക് എന്നിവയെ ബാധിക്കുന്ന തരം അസ്വസ്ഥതകൾ ഉണ്ട്. സ്‌ട്രെയ്റ്റ് ചെയുന്ന ഉത്പന്നങ്ങൾ ഫോർമാൽഡീഹൈഡ് എന്ന ഗ്യാസ് പുറന്തള്ളുന്നു. ഇത് കാൻസറിന് വരെ കാരണമായേക്കാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.