spot_img

പഴങ്ങള്‍ കഴിക്കേണ്ടത് ഏപ്പോള്‍? ഭക്ഷണത്തിന് മുന്‍പോ ശേഷമോ..

ഭക്ഷണത്തിനൊപ്പം പഴങ്ങളും ജീവിതചര്യയിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധരായ എല്ലാ ഡോക്ടർമാരും പറയുന്നത്. ആഹാരത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്. ഭക്ഷണം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ നിരവധിയാണ്. എന്നാൽ എപ്പോഴാണ് പഴങ്ങൾ കഴിയക്കേണ്ടത്? ആഹാരത്തിന് മുൻപാണോ ശേഷമാണോ.. 

വെറും വയറ്റിൽ രാവിലെ പഴങ്ങൾ കഴിയ്ക്കുക

ഉറക്കം ഉണർന്ന് കഴിഞ്ഞ് ശരീരത്തിന് ഏറ്റവും കൂടുതൽ പോഷകവും വിറ്റമിനുകളും ആവശ്യമായ സമയമാണ് രാവിലെ. പ്രഭാതത്തിൽ വെറും വയറ്റിൽ വിറ്റമിനുകളും ആന്റിയോക്‌സിഡന്റുകളും അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിന് മുൻപ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഒരു ദിവസത്തേക്ക് വേണ്ടുന്ന ഊർജവും പോഷകവും ലഭിക്കും. ഉൻമേഷത്തോടെ ഒരോ ദിവസത്തിനും തുടക്കം കുറിയ്ക്കാം. പഴങ്ങൾ നേരിട്ട് കഴിയ്ക്കുന്നതാണ് നല്ലത്. എക്‌സ്ട്രാക്റ്റ് ആയോ, ജ്യൂസ് ആയോ കഴിയ്ക്കുന്നതിനേക്കാൾ പതിൻമടങ്ങ് പോഷകസമ്പുഷടമാണ് അല്ലാതെ കഴിയ്ക്കുന്നത്. ഫൈബർ സമ്പുഷ്ടമായ ആഹാരം ദഹനപ്രക്രീയ സുഗമമാക്കുകയും ശരീരത്തിന് വേണ്ടുന്ന വിറ്റമിനുകളും മിനറൽസും നൽകുകയും ചെയ്യുന്നു. രാവിലെ കഴിയ്ക്കാൻ സാധിക്കാത്തവർക്ക് ഉച്ചയ്ക്ക് മുൻപ് ഇടനേരങ്ങളിൽ പഴങ്ങൾ കഴിയ്ക്കാവുന്നതാണ്. 

ഉറങ്ങുന്നതിന് തൊട്ട് മുൻപ് പഴങ്ങൾ ഭക്ഷിക്കരുത്

ഉറങ്ങുന്നതിന് തൊട്ട് മുൻപ് പഴങ്ങളോ മറ്റ് ആഹാരമോ കഴിയ്ക്കാതിരിക്കുക. എല്ലായ്‌പ്പോഴും കിടക്കുന്നതിന് 3,4 മണിക്കൂർ മുൻപേ അത്താഴം കഴിയ്ക്കാൻ ശീലിക്കുക. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിയ്ക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും രാത്രിയിലെ ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. 

അമിതമായി പഴങ്ങൾ കഴിയ്ക്കുന്നത് ഒഴിവാക്കുക

പ്രക്യതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പോഷകസമ്പുഷ്ടമായ ആഹാരം എന്ന നിലയിൽ എപ്പോഴും പഴങ്ങൾ മാത്രം ഭക്ഷിക്കുന്നത് നല്ലതല്ല. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇത് കാരണമായേക്കാം. കലോറിയിലും പോഷക ഘടനയിലുമെല്ലാം പഴങ്ങളും മറ്റ് ഭക്ഷണങ്ങളും വ്യത്യസ്തമാണ്. അതിനാൽ ക്യത്യമായ ഡയറ്റ് പ്ലാൻ ചെയ്ത് അതിനനുസരിച്ച് വേണ്ട ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. അതിനൊപ്പം പഴങ്ങളും കഴിയ്ക്കുന്നതാണ് ആരോഗ്യകരമായ ശരീരത്തിനും ജീവിതത്തിനും ഉത്തമം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.