spot_img

എയർ കണ്ടീഷണറിന്റെ ദൂഷ്യവശങ്ങൾ

നേരത്തെ എയർപോർട്ടുകളിലും സിനിമാ തീയറ്ററുകളിലും മാത്രം കണ്ടു വന്നിരുന്ന എയർ കണ്ടീഷണറുകൾ ഇന്ന് ഓഫീസുകളിൽ നിന്നും വീടുകളിലേക്ക് വരെ എത്തി നിൽക്കുകയാണ്. വേനലിന്റെ കാഠിന്യം കൂടുന്നതും ചൂട് അസഹനീയമാകുന്നതുമാണ് വൈദ്യുതി ബില്ല് പോലും നോക്കാതെ പലരും എസി വാങ്ങാൻ തയ്യാറാവുന്നതിന് പിന്നിലെ പ്രധാന കാരണം. എസി നല്ല തണുപ്പ് നൽകുമെങ്കിലും നിങ്ങൾ ചിന്തിക്കാത്ത പല ദൂഷ്യവശങ്ങളും കൂടിയാണ് അവ സമ്മാനിക്കുന്നത്

നിർജലീകരണം

തണുപ്പ് കൂടിയ സ്ഥലങ്ങളിൽ ഇരിക്കുന്നവർക്ക് പലപ്പോഴും ദാഹം അനുഭവപ്പെടാറില്ല. ശരീരത്തിൽ വിയർപ്പുണ്ടാകാറില്ല. എങ്കിലും മൂത്രത്തിലൂടെയും മറ്റും നിങ്ങളുടെ ശരീരത്തിലെ ജലാംശം നഷ്ടമായിക്കൊണ്ടിരിക്കുന്നത് എസിയുള്ളപ്പോൾ പലരും ശ്രദ്ധിക്കാറില്ല. ഇത് പിന്നീട് നിർജലീകരണത്തിന് കാരണമാകുന്നു. വെള്ളം കുടിയ്ക്കാതിരിക്കുന്നതു മൂലം നിങ്ങളെ പല രോഗങ്ങളും പിടികൂടാം. 

തലവേദനയും മൈഗ്രേനും

എസി ക്യത്യമായ രീതിയിൽ മെയിന്റെയ്ൻ ചെയ്തില്ലെങ്കിൽ തലവേദനയും മൈഗ്രേനും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ചും എസിയിലൂടെ വരുന്ന വായു ശുദ്ധമല്ലെങ്കിൽ പല ആരോഗ്യപ്രശ്‌നങ്ങൾക്കും അത് കാരണമാകുന്നു. നിർജലീകരണം മൂലവും മൈഗ്രേനും തലവേദനയും അനുഭവപ്പെടുന്നവരുമുണ്ട്. അതിനാൽ എസി ക്യത്യമായി ഉപയോഗിക്കുന്നതിനൊപ്പം ആവശ്യമായ മാറ്റങ്ങളും നടത്തുക. 

അസുഖങ്ങൾ വരാനുള്ള സാധ്യത ഏറെ

വായു സഞ്ചാരമില്ലാത്ത എസി മുറികളിൽ കീടാണുക്കളുടെ സാന്നിധ്യം കൂടുതലായിരിക്കും. ഒരാൾക്ക് പനിയോ ജലദോഷമോ വന്നാൽ മറ്റുള്ളവരിലേക്കും പകരുന്നതിനുള്ള കാരണം ഇതാണ്. ചിലർക്ക് ഇടയ്ക്കിടെ ജലദോഷം, തൊണ്ടവേദന, കണ്ണിന് പ്രശ്‌നം എന്നിവ കണ്ടുവരാറുണ്ട്. എസി മുറികളിൽ ഏറെ നേരം ചിലവഴിക്കുന്നവരുടെ കണ്ണുകൽ വരണ്ടുപോകുന്നതായും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വരണ്ട ചർമ്മം

ഏറെ നേരം എസിയുടെ തണുപ്പ് കൊണ്ടിരിക്കുന്നവരുടെ ചർമ്മം ശ്രദ്ധിച്ചാൽ മനസിലാകും. വരണ്ട്, തൊലിയിളകി വരുന്ന സാഹചര്യം പലരിലും കണ്ടുവരുന്നു. വർഷങ്ങളായി എസി മുറികളിൽ കഴിയുന്നവർക്കാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. ചർമ്മത്തിന് വേണ്ട ഈർപ്പം നഷ്ടപ്പെടുന്നതും, നിർജലീകരണം സംഭവിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ദിവസങ്ങൾ കൊണ്ട് മാറാവുന്ന അവസ്ഥയാണിത്. 

ആസ്മയും അലർജിയും 

എസിയിൽ നിന്ന് വരുന്ന വായു അലർജികൾക്കും ആസ്മയ്ക്കും കാരണമാകുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. ആസ്മയുള്ളവർക്ക് പൊതുവെ തണുപ്പ് സഹിക്കാൻ സാധിക്കില്ല. എസിയുടെ ക്യത്യമ തണുപ്പ് കൂടിയാകുമ്പോൾ പലർക്കും ആസ്മ വർധിച്ചേക്കാം. എസി ക്യത്യമായ ഇടവേളകളിൽ വ്യത്തിയാക്കിയില്ലെങ്കിൽ അതിൽ നിന്ന് വരുന്ന വായുവിൽ പൊടിയും  കീടാണുക്കളും ഒളിഞ്ഞിരിപ്പുണ്ടാകും. ഇത് മറ്റ് അലർജികൾക്കും കാരണമാകുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.