spot_img

എന്താണ് റൂട്ട് കനാല്‍; റൂട്ട് കനാലിനെ കുറിച്ച് അറിയേണ്ടതെല്ലാം

ROOT canal- സാധാരണക്കാരുടെ മനസ്സില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചിട്ടുള്ള പദമാണിത്.

എന്താണ് റൂട്ട് കനാല്‍?

വേരറുത്തു കളയുക എന്നൊക്കെ സാധാരണക്കാര്‍ പറയുമെങ്കിലും വളരെ ലളിതമായി പറഞ്ഞാല്‍ പഴുപ്പ് വന്ന പല്ലിന്റെ ഭാഗത്തെ, ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പള്‍പ്പ് പൂര്‍ണമായും നീക്കം ചെയ്ത് വേരിന്റെ അറ്റം മുതല്‍ അടച്ച് കൊണ്ട് വന്ന് ആ പല്ല് പറിക്കാതെ നിലനിര്‍ത്തുന്നതാണ് റൂട്ട് കനാല്‍ ചികിത്സ

എപ്പോഴാണ് റൂട്ട് കനാല്‍ ചെയ്യേണ്ടത്?
പല്ലിന് ചുറ്റും പ്രധാനമായും 3 കവചങ്ങളാണുള്ളത്, ഏറ്റവും പുറത്ത് കട്ടിയുള്ള ഇനാമല്‍ ( ഏത്, പല്ല് ക്ലീന്‍ ചെയ്താല്‍ ഇനാമല്‍ പോകുവോന്ന് നിങ്ങള്‍ ചോദിക്കുന്ന ഇനാമല്‍ ഉണ്ടല്ലോ, പുള്ളി തന്നെ). തുടര്‍ന്ന് ഡെന്റിന്‍ പിന്നെയാണ് നമ്മള്‍ നേരത്തെ പറഞ്ഞ പള്‍പ്പ്. നിങ്ങളുടെ പല്ലിനുണ്ടായിരിക്കുന്ന കേട് അല്ലെങ്കില്‍ പോട് ഈ ഇനാമലും ഡെന്റിനും ഭേദിച്ച് പള്‍പ്പില്‍ എത്തുമ്പോഴാണ് റൂട്ട് കനാല്‍ അനിവാര്യമാകുന്നത്.

എല്ലാ പല്ലും റൂട്ട് കനാല്‍ ചെയ്യാന്‍ പറ്റുമോ?

ഇല്ല എന്ന് തന്നെയാണുത്തരം, റൂട്ട് കനാല്‍ ചെയ്താലും പല്ലിനെ നിലനിര്‍ത്താന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആ പല്ല് പറിക്കുന്നത് തന്നെയാണ് ഉത്തമം, എന്നാല്‍ പല്ല് കേട് വന്നതിന്റെ അളവ് അനുസരിച്ച് ദന്ത രോഗ വിദഗ്ധന്‍ എടുക്കേണ്ട തീരുമാനമാണത്.

റൂട്ട് കനാല്‍ ചെയ്യാന്‍ എത്ര തവണ വരേണ്ടി വരും?

സമയത്തിന് പൊന്നിന്റെ വിലയുള്ള ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ചോദ്യമാണിത്.പല്ല് കേട് വന്നതിന്റെ അളവും പഴുപ്പിന്റെ തീവ്രതയുമനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് സിറ്റിംഗ് വരെ നീളാവുന്നതാണ് റൂട്ട് കനാല്‍ ചികിത്സ. നിങ്ങളുടെ സമയത്തെ കുറിച്ച് നിങ്ങളെ പോലെത്തന്നെ നിങ്ങളുടെ ഡോക്ടറും ബോധവാനാണ്. അതുകൊണ്ട് തന്നെ അനാവശ്യമായ ഒരു നീട്ടി കൊണ്ടുപോകല്‍ ഉണ്ടാകില്ല.

റൂട്ട് കനാല്‍ ചെയ്താല്‍ പിന്നെ ടോപ് ഇടേണ്ടതുണ്ടോ?

വേണം എന്ന് തന്നെയാണുത്തരം. റൂട്ട് കനാല്‍ ചെയ്യുന്ന സമയത്ത് പള്‍പ്പിനോടൊപ്പം തന്നെ പല്ലിന്റെ കേട് വന്ന ഭാഗങ്ങളും നീക്കം ചെയ്യുന്നുണ്ട് . ഇത് നിങ്ങളുടെ പല്ലിന്റെ ബലം കുറക്കുകയും ഭാവിയില്‍ ആ പല്ല് പൊട്ടിപോകാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. റൂട്ട് കനാല്‍ ചെയ്ത പല്ലുകള്‍ പൊട്ടിപ്പോകാതിരിക്കാനും ആ പല്ലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കാനുമാണ് ക്യാപ് അല്ലെങ്കില്‍ ടോപ് ഇടാന്‍ പറയുന്നത്.

റൂട്ട് കനാല്‍ ചികിത്സ ചെലവേറിയതല്ലേ?

അതെ. സാധരണ പല്ല് അടക്കുന്നതിനേക്കാളും ചെലവ് കൂടുതലാണ്. എന്നാല്‍ പല്ല് പറിച്ച് കളഞ്ഞ് പകരം കൃത്രിമ പല്ലുകള്‍ വെക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഇതിന് വരുന്നുള്ളു. പിന്നെ ഓര്‍ക്കുക മേന്മയുള്ള ചികിത്സകളെപ്പോഴും ചിലവേറിയതാണ്.

പല്ല് പറിച്ച് കളഞ്ഞ് പിന്നീട് കൃത്രിമ പല്ലുകളെ ആശ്രയിക്കാതെ സ്വന്തം പല്ലുകള്‍ യഥാവിധി നിലനിര്‍ത്താനുള്ള ചികിത്സ മാര്‍ഗമാണ് റൂട്ട് കനാല്‍ ചികിത്സ. അതുകൊണ്ട് തന്നെ ഈ ചികിത്സ രീതി തെരഞ്ഞെടുക്കാന്‍ മടിക്കേണ്ടതില്ല…

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.