നമ്മുടെ ഇടയില്‍ വയസ്സാകുന്നവരുടെ എണ്ണം കൂടി വരികയാണ്. 20ാം നൂറ്റാണ്ടില്‍ ജനസംഖ്യയില്‍ 50 ശതമാനം ആള്‍ക്കാരും വൃദ്ധര്‍ ആയിരിക്കുമെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. എത്ര വയസ്സായാല്‍ ഞാന്‍ വൃദ്ധനാകും എന്നത് പൊതുവെ ഉയരുന്ന ചോദ്യമാണ്. വൃദ്ധനായെന്ന് നമുക്ക് സ്വയം തോന്നിത്തുടങ്ങുമ്പോള്‍ മാത്രമാണ് നമുക്ക് വയസ്സാവുക എന്നതാണ് അതിനുത്തരം. പക്ഷേ ചില കണക്കുകള്‍ പ്രകാരം 60 വയസ്സിന് മുകളിലുള്ളവരെ ‘ഓള്‍ഡ് ഏജ്’ എന്ന ഗണത്തില്‍ കൂട്ടാറുണ്ട്. എന്നാല്‍ 70-80 വയസ്സാകുമ്പോളാണ് വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങള്‍ നമ്മളിലേക്ക് എത്തിത്തുടങ്ങുന്നത്.
പ്രായമായ വ്യക്തികള്‍ക്ക് എന്തൊക്കെ അസുഖങ്ങള്‍ വരാം- അതിനെ നാല് രീതിയില്‍ തിരിക്കാം. അതിലൊന്ന് ചലനത്തെ സംബന്ധിക്കുന്നതാണ്. അവര്‍ക്ക് ചലിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കൈയും കാലും കോച്ചി ജോയിന്റിനൊക്കെ വേദന തോന്നുന്ന സാഹചര്യമുണ്ടാകാറുണ്ട്. രണ്ടാമത്തെ കാര്യം ബാലന്‍സിംഗ്. ചെവിക്കുള്ളിലെ കോക്ലിയയില്‍ വരുന്ന മാറ്റങ്ങള്‍, നമ്മുടെ തലച്ചോറില്‍ വരുന്ന മാറ്റങ്ങള്‍ ഇതൊക്കെ ബാലന്‍സിനെ ബാധിക്കാറുണ്ട്. മൂന്നാമതായി അവര്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നതു പോലെ പ്രതികരിക്കാനാകാത്ത അവസ്ഥ . ഇത് ഓര്‍മശക്തി കുറയുന്നത് കൊണ്ടാകാം, പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കാത്തതുമാകാം. നാലാമതായി മലമൂത്ര വിസര്‍ജനത്തിന് ബുദ്ധിമുട്ട് വരുന്ന അവസ്ഥ. ഈ നാല് രീതിയിലാണ് വാര്‍ദ്ധക്യ രോഗങ്ങളെ തരം തിരിച്ചിരിക്കുന്നത്.
പ്രായമായ ആള്‍ക്കാര്‍ തനിക്ക് പ്രായമായല്ലോ, ഇനിയെന്ത് ചെയ്യും തുടങ്ങിയ കാര്യങ്ങള്‍ ചിന്തിച്ച് സങ്കടപ്പെടാറുണ്ട്. വീട്ടില്‍ തന്നെ ചില കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വര്‍ദ്ധക്യകാല പ്രശ്‌നങ്ങളെ നമുക്ക് നിഷ്പ്രയാസം കൈകാര്യം ചെയ്യാനാകും. നല്ലൊരു വാര്‍ദ്ധക്യ കാലം വൃദ്ധജനങ്ങള്‍ക്ക് കൊടുക്കാനുമാകും.
പ്രായമായ ആള്‍ക്കാര്‍ക്ക് അത് ബുദ്ധിമുട്ട് ആകുമെന്നതിനാല്‍ വീടുകളില്‍ പടികളുണ്ടെങ്കില്‍ അവ മാറ്റാന്‍ ശ്രമിക്കുക. ടോയ്‌ലെറ്റിലും മറ്റും പിടിച്ച് എണീക്കാന്‍ തരത്തില്‍ ഹാന്‍ഡിലുകള്‍ ഘടിപ്പിക്കുക. പ്രായമായ ആളുകളുടെ സ്വാതന്ത്രത്തെ ഹനിക്കാതിരിക്കുക. അവരുടെ താല്‍പ്പര്യം കൂടി പരിഗണിക്കുക. പ്രായമാകുന്ന ആള്‍ക്കാര്‍ ഒന്നിച്ചു കൂടുന്ന പരിപാടികളില്‍ പങ്കെടുക്കാനും അത്തരം പരിപാടികള്‍ക്ക് സഹായമൊരുക്കാനും ശ്രമിക്കുക. പഅവര്‍ക്ക് പഴയ കൂട്ടുകാരുമായി ഒന്നിച്ചുകൂടാനുള്ള അവസരം ഒരുക്കി കൊടുക്കുക. ഇത്തരത്തില്‍ പ്രായമായി ഇനി തനിക്ക് ഒന്നും ചെയ്യാനില്ല എന്ന അവരുടെ ചിന്തയെ തിരുത്തി അവര്‍ക്ക് പ്രായമായി എന്ന ചിന്ത നമ്മളില്‍ വളര്‍ത്തി വേണ്ട രീതിയിലുള്ള കെയര്‍ നല്‍കണം. പ്രായമായവരുമായി നല്ല മനോഭാവം വെച്ചു പുലര്‍ത്തുക. ഇതിലൂടെ നല്ലൊരു വാര്‍ദ്ധക്യ കാലം അവര്‍ക്ക് സമ്മാനിക്കാനാകും.