പൊതുവേ കാണപ്പെടുന്ന ഒരു നേത്ര രോഗമാണ് തിമിരം. പ്രായമുള്ളവര്‍ക്ക് ദൂരെക്കാഴ്ച വളരെ കുറവായിരിക്കും. വീട്ടിലുള്ളവരെ തന്നെ അകലെ നിന്നുൂ കണ്ടാല്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കില്ല. പകല്‍ വെളിച്ചത്തില്‍ അവര്‍ക്ക് കാഴ്ച മഞ്ഞ് മൂടിയ അവസ്ഥയിലായിരിക്കും. ഇതിന് പ്രധാന കാരണം വാര്‍ദ്ധക്യ സംബന്ധമായ തിമിരമാണ്. തിമിരമെന്ന് പറയുന്നത് കണ്ണിനുള്ളിലെ ലെന്‍സ് വെളിച്ചം ക്ലിയറല്ലാതെ കടത്തി വിടുന്ന അവസ്ഥയാണ്. പ്രായമായവര്‍ക്കാണ് ഇത് വരാന്‍ ഏറെ സാധ്യതയെങ്കിലും ചില മരുന്നുകളുടെ അമിതമായ ഉപയോഗത്തിലൂടെയും കണ്ണിന് ഏല്‍ക്കുന്ന ക്ഷതത്തിലൂടെയും ചില അസുഖങ്ങള്‍ കൊണ്ടും മറ്റുള്ളവര്‍ക്കും തിമിരം വരാം. അടുത്തുള്ളത് വളരെ ക്ലിയറാണെങ്കിലും ഇവര്‍ക്ക് ദുരെക്കാഴ്ച കുറവായിരിക്കും. ഇത് എന്ത് തരം തിമിരമാണ് എന്ന് തിരിച്ചറിയാന്‍ വിദഗ്ദ്ധമായ ചെക്കപ്പ് ആവശ്യമാണ്.
തിമിരം മുലം ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാവാം. ചെറിയ തിമിരത്തെ കണ്ണടയിലൂടെയും മരുന്നിലൂടെയും മറ്റും ചെറുക്കാമെങ്കിലും വലിയ തിമിരാവസ്ഥയെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ചികിത്സ നല്‍കിയില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച തന്നെ അത് കുറയ്ക്കും. പല ജോലികളും നമുക്ക് ചെയ്യാന്‍ സാധിക്കാതെയാവും. ഒരു കണ്ണിലാണ് തമിരമുള്ളതെങ്കില്‍ സാധാരണയായി അത് പെട്ടെന്ന് തിരിച്ചറിയില്ല. അതിനാല്‍ തന്നെ ഒരു 50-55 വയസ് കഴിയുമ്പോള്‍ കണ്ണ് ഒന്ന് പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. അതിലൂടെയെ നേത്രരോഗം എന്തെങ്കിലും ഉണ്ടെങ്കില്‍ തിരിച്ചറിയാനാകു. തിമിരത്തിനുള്ള ചികിത്സ ഇന്ന് വളരെ ഈസിയാണ്. വിഷന്‍ 20-20 എന്ന സര്‍ക്കാര്‍ പദ്ധതിയിലൂടെ തിമിര ശസ്ത്രക്രിയ അനായാസകരമായി ചെയ്യാനാകും. എല്ലാ ഹോസ്പിറ്റലുകളിലും ഈ സേവനം ലഭ്യമാണ്. ശസ്ത്രക്രിയയിലൂടെ മങ്ങിപ്പോയ കാഴ്ച തിരിച്ച് ലഭിക്കും. പല തരത്തിലുള്ള ശസ്ത്രക്രിയകള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്.
ഒരുപാട് കാലം തിമിരം വെച്ചു കൊണ്ടിരിക്കുന്നത് ആരോഗ്യ പ്രദമല്ല. ശസ്ത്രക്രിയ എപ്പോള്‍ വേണമെന്നത് രോഗിയുടെ താല്‍പ്പര്യമാണ്. തിമിരത്തിന്റേതായ ബുദ്ധിമുട്ടുകള്‍ നമ്മുടെ ജീവിത ചെയ്തികളുടെ താളം തെറ്റിക്കുമ്പോള്‍ ശസ്ത്രക്രിയ നടത്തുക തന്നെ ചെയ്യുക. ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ഗ്ലോക്കോമ തിമിരം പൊട്ടുന്ന അവസ്ഥ എന്നിവയുണ്ടാകും. ഇത് കാഴ്ച തിരിച്ചു കിട്ടാത്ത അവസ്ഥയില്‍ വരെ കാര്യങ്ങല്‍ എത്തിക്കും. എല്ലാവര്‍ക്കും തിമിരം വരും. അത് എത്രത്തോളമുണ്ട് എങ്ങനെയുള്ളതാണ് എന്നത് ചെക്കപ്പിലുടെ മാത്രമേ നിര്‍ണയിക്കാനാകൂ.