spot_img

വേദനയില്ലാതെ എങ്ങനെ വാക്‌സ് ചെയ്യാം

കാലുകളിലും കൈകളിലും മറ്റുമുള്ള രോമങ്ങള്‍ വാക്‌സിംഗിലൂടെ നീക്കം ചെയ്യുന്നത് ഇന്ന് വളരെ സാധാരണമാണ്. പ്രത്യേകിച്ചും സ്ത്രീകൾ. ഷോർട്ട് സ്‌കേർട്ടോ, ടോപ്പോ ഇടുമ്പോൾ രോമാവൃതമായ
കാലുകൾ കാണുന്നത്‌ അഭംഗി തന്നെയാണ്‌. രോമം കളയുന്നതിന്‌ ഷേവിങ് ഒക്കെ നിലനിൽക്കുന്നുണ്ടെങ്കിലും വാക്‌സിങ്ങിലൂടെ ശരീരത്തിലെ രോമങ്ങൾ പൂർണമായും നീക്കം ചെയ്യാമെന്ന ഗുണമുണ്ട്. ഷേവ് ചെയ്യുമ്പോൾ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കുറ്റി രോമങ്ങൾ കണ്ടു തുടങ്ങും. അതുപോലെ തന്നെ
, തുടരെ തുടരെ ഷേവ് ചെയ്യേണ്ടതായും വരുന്നു. വാക്‌സിങ് ചെയ്യുമ്പോൾ ഏറെ നാളത്തേക്ക് രോമം കൊണ്ടുള്ള ശല്യം ഉണ്ടാകാറില്ല. എന്നാൽ വാക്‌സ് ചെയ്യുമ്പോഴുണ്ടാകുന്ന വേദന അസഹനീയമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാക്‌സ് ചെയ്യുമ്പോഴുള്ള വേദനയ്ക്ക് അൽപം ആശ്വാസം ലഭിക്കും. 

ആർത്തവ സമയത്ത് വാക്‌സ് ചെയ്യാതിരിക്കുക

ആർത്തവം പൊതുവെ സ്ത്രീകളിൽ മൂഡ് ചെയ്ഞ്ചുകളും, വയറുവേദന, നടുവിനും കൈകാലുകൾക്കും തരിപ്പ് പോലുള്ള പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന സമയമാണ്. ഈ സമയത്ത് വാക്‌സ് ചെയ്യുന്നത് കൂടുതൽ വേദന അനുഭവപ്പെടാൻ കാരണമാകും. സ്ത്രീകളിലെ ഈസ്ട്രജൻ എന്ന ഹോർമോൺ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ വേദന സമ്മാനിക്കും. അതിനാല്‍ ഈ സമയത്ത് വാക്‌സ് ചെയ്യാതിരിക്കുക

പഞ്ചസാര ഉപയോഗിക്കുക

വാക്‌സ് ചെയ്യുന്നത് പഞ്ചസാര കൊണ്ടായാലോ.. അത് വേദന കുറയ്ക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്‌. മാർക്കറ്റിൽ ലഭ്യമായ മറ്റ് ഉൽപന്നങ്ങൾ കൊണ്ട് വാക്‌സ് ചെയ്യുമ്പോൾ വേദന സഹിക്കാൻ കഴിയാത്തവർക്ക് പഞ്ചസാര ഉപയോഗിക്കാവുന്നതാണ്. പഞ്ചസാര ചർമ്മത്തിന്റെ ഗ്രിപ്പ് നിലനിർത്തിയാണ് രോമങ്ങൾ നീക്കം ചെയ്യുന്നത്. അതിനാൽ മറ്റു ഉത്പന്നങ്ങളെ അപേക്ഷിച്ച് പഞ്ചസാര കൊണ്ട് വാക്‌സ് ചെയ്യുന്നത് വേദന കുറയ്ക്കും. 

വാക്‌സിംഗിന് മുമ്പ്‌ മൃതകോശങ്ങളെ നീക്കം ചെയ്യുക

വാക്‌സ് ചെയ്യുന്നതിന് മുൻപേ ശരീരത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുക. ഇത് വേദന കുറയ്ക്കാൻ സഹായിക്കും. വാക്‌സ് ചെയ്യുന്നതിന് 24 മണിക്കൂർ മുന്‍പെങ്കിലും ഇത് ചെയ്തിരിക്കണം. വാക്‌സിംഗിനായി ബ്യൂട്ടി പാർലറിലെത്തിയ ശേഷം ഇത് ചെയ്യാമെന്ന് കരുതരുത്. അത് വിപരീത ഫലം ഉണ്ടാക്കും. വാക്‌സിന് ശേഷം നിങ്ങളുടെ ശരീരം വ്യത്തിയാക്കി, മോയ്‌സ്ചറൈസ് ചെയ്യുന്നത് വേദന കുറയ്ക്കാനും ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ്. 

സംഗീതം കേൾക്കുക

വാക്‌സ് ചെയ്യുന്ന സമയത്ത് അതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ വേദനയുടെ അളവ് കൂടും.  ശരീരത്തിൽ പേടിയും സ്‌ട്രെസും ഉണ്ടാക്കുന്ന ഹോർമോണിന്റെ പ്രവർത്തനം വർധിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്‌. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മറ്റ് പല വിഷയങ്ങളിലേക്കും നിങ്ങൾക്ക് ശ്രദ്ധ തിരിക്കാം. പ്രത്യേകിച്ചും സംഗീതത്തിലേക്ക്. സംഗീതം പല രോഗങ്ങൾക്കും വേദനകൾക്കുമുള്ള ഒരു മരുന്നായാണ് കണക്കാക്കുന്നത്. അതിനാൽ സംഗീതം ആസ്വദിച്ച് വാക്‌സ് ചെയ്യുമ്പോൾ വേദന അധികം ഉണ്ടാവാൻ സാധ്യത കുറവാണ്.

വേദന സംഹാരികൾ

വേദന ഒട്ടും സഹിക്കാന്‍ കഴിയാത്തവര്‍ക്ക്‌ വാക്‌സ് ചെയ്യുമ്പോഴുള്ള വേദന കുറയ്ക്കാനായി നേരത്തേ വേദന സംഹാരികൾ കഴിക്കാവുന്നതാണ്. അത് വേദന കുറയ്ക്കും. അല്ലെങ്കിൽ രോമം ഉയർന്ന് നില്‍ക്കുന്നതിനുള്ള ക്രീമുകൾ ലഭ്യമാണ് .വാക്‌സ് ചെയ്യുന്നതിന്‌ അരമണിക്കൂർ മുന്നേ ഇവ പുരട്ടുക. വേദന കുറയ്ക്കാൻ സഹായിക്കും. 

ക്യത്യമായ ഇടവേളകളിൽ വാക്‌സ് ചെയ്യുക

ഫങ്ഷനുകൾക്ക് മാത്രം വാക്‌സ് ചെയ്യുന്നവർ, ഏറെ നാളുകൾക്ക് ശേഷം മാത്രം രോമം നീക്കാൻ വരുന്നവർ എന്നിവർക്കാണ് പ്രധാനമായും അസഹനീയമായ വേദന അനുഭവപ്പെടാറുള്ളത്. ക്യത്യമായ ഇടവേളകളിൽ രോമം നീക്കം ചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വേദന കുറവായിരിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.