spot_img

ഭക്ഷണങ്ങളില്‍ ഒമേഗ3, ഒമേഗ 6 അനുപാതം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത

ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ഒമേഗ 6 ഫാറ്റി ആസിഡുകൾ. ഇവയുടെ അളവ് കൂടിയാലും കുറഞ്ഞാലും അത് ശരീരത്തെ ബാധിക്കുമെന്നതിൽ തർക്കമില്ല. ക്യത്യമായ അളവിൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുകയും ചർമ്മപാളികളുടെ ഘടന നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ അളവിൽ കൂടുതൽ ഇവ ശരീരത്തിനുള്ളിൽ ചെന്നാൽ പല രോഗങ്ങൾക്കും കാരണമാകും. 

ഒമേഗ 6 ഫാറ്റി ആസിഡുകൾ അമിതമാകുമ്പോൾ

ഒമേഗ 3 ഫാറ്റി ആസിഡുകളെ പോലെ തന്നെ ഒമേഗ 6 ഉം ശരീരത്തിന് ആവശ്യമുള്ളതാണ്. എന്നാൽ അമിത അളവിൽ ഇവ ശരീരത്തിനുള്ളിൽ ചെല്ലുന്നത് പല മാരക രോഗങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിയ്ക്കുന്നവരിൽ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ രക്തം കട്ട പിടിക്കാനുള്ള സാധ്യതയും വളരെയേറെയാണ്. കാർഡിയോവാസ്‌കുലർ ഡിസീസ്, ഓട്ടോഇമ്യൂൺ ഡിസീസ്, കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇവ കാരണമാകുന്നു. 

ഒമേഗ 6 ഒമേഗ 3 ക്ക് ആനുപാതികകമായി കഴിയ്ക്കുക.

ഒമേഗ 3 യുടെ അതേ അളവിൽ തന്നെയായിരിക്കണം ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിയ്‌ക്കേണ്ടത്. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാലും ഇവയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതിനാലും ഒമേഗ 6 ഫാറ്റി ആസിഡിന്റെ അളവ് ശരീരത്തിൽ കൂടാൻ പാടില്ല. ഹ്യദയ സംരക്ഷണത്തിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ വളരെയേറെ പങ്ക് വഹിക്കുന്നുണ്ട്. 

1:1 എന്ന അളവിലായിരിക്കണം ഒമേഗ 6, ഒമേഗ 3 ശരീരത്തിലുണ്ടാകേണ്ടത്. എന്നാൽ ഇന്നത്തെ  കാലത്ത് 15:116: 1 എന്ന നിലയിലാണ് പലരിലും ഇവയുടെ അനുപാതം. അതായത് ശരീരത്തിന് ആവശ്യമുള്ളതിന്റെ പലമടങ്ങ് അധികം ഒമേഗ 6 ആണ് ശരീരത്തിലുള്ളത്. ഇതുമൂലം ഹൃദ്രോഗം, കാൻസർ, ആസ്മ തുടങ്ങി മാരകമായ പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത 70 ശതമാനത്തോളമാണെന്ന്‌ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ ഫാറ്റി ആസിഡുകളുടെ അനുപാതം ക്യത്യമാക്കേണ്ടതുണ്ട്. 2:1 മുതൽ 4:1 വരെ ആയാലും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകാം. ഈ അനുപാതം നിലനിർത്താൻ ചിലതരം ആഹാരങ്ങൾ നിങ്ങളെ സഹായിക്കും. വാള്‍നട്ട്, ഫഌക്‌സീഡ്‌, ചിയ സീഡ് എന്നിവ അനുപാതം ക്യത്യമാക്കുന്നവയാണ്. 

നട്‌സ് 

പോഷക സമ്പുഷ്ടവും എസൻഷ്യൽ ഫാറ്റി ആസിഡുകൾ നിറഞ്ഞവയുമാണ്‌ നട്‌സ്. ഇതിൽ ഒമേഗ 3, ഒമേഗ 6 എന്നീ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.വാള്‍നട്ട് കഴിക്കുന്നതിലൂടെ എസൻഷ്യൽ ഫാറ്റി ആസിഡുകളുടെ അനുപാതം 4:1  ആക്കാൻ സാധിക്കും. എന്നാൽ പീനട്ട് ബട്ടർ, പീനട്ട് എന്നിവയിൽ ഒമേഗ 6 ഫാറ്റി ആസിഡിന്റെ അളവ് വളരെ കൂടുതലായിരിക്കും. 200:1 എന്ന അനുപാതമാണ് ഇതിലുളളത്. 

സീഡ്‌സ്

പ്രോസസ്ഡ് ഫുഡിനേക്കാൾ മികച്ച ഫലം തരുന്നവയാണ് സീഡ്‌സ്. ഫഌക്‌സീഡ് ഉപയോഗിക്കുമ്പോൾ ശരീരത്തിന് 4:1  അനുപാതത്തിലായിരിക്കും എസൻഷ്യൽ ഹോർമോണുകൾ ലഭിക്കുക. പക്ഷേ, ഒമേഗ 3 ഫാറ്റി ആസിഡാണ് ഫഌക്‌സീഡുകളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ ചിയ സീഡിലും ആരോഗ്യകരമായ അളവിലാണ് ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നത്. എന്നാൽ സൺഫഌവർ സീഡിൽ നിന്ന് ലഭിക്കുന്ന എസൻഷ്യൽ ആസിഡുകളുടെ അനുപാതം 465:1 ആണ്. 

സോയാബീൻ

ഒരു കപ്പ് പുഴുങ്ങിയ സോയാബീനിൽ 7.68 ഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. 1.029 ഗ്രാം ഒമേഗ 3 മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 

ഇവയിലെല്ലാം ഒമേഗ 6 ഫാറ്റി ആസിഡുകളുടെ അളവ് കൂടുതലാണെങ്കിലും ക്യത്യമായ അളവിൽ മാത്രം ഇവ കഴിയ്ക്കുകയും ഒപ്പം പച്ചക്കറികളും പോഷകസമ്പുഷ്ടമായ ആഹാരക്രമവും ശീലമാക്കുകയാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാം. 

റിഫൈൻഡ് വെജിറ്റബിൾ ഓയിൽ

ഓയിലുകൾ തിരഞ്ഞെടുക്കുമ്പോൾ ഒമേഗ 6 ഫാറ്റി ആസിഡുകൾ കുറവുള്ള ഓയിലുകൾ ഉപയോഗിക്കുക. സണ്‍ഫഌര്‍ ഓയിലിൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ഒമേഗ 3 ഒട്ടും തന്നെയില്ല. വാള്‍നട്ട് ഓയിലിൽ എസൻഷ്യൽ ആസിഡുകളായ ഒമേഗ 3 യുടെ അളവ് കുറവായിരിക്കും. 5:1 അനുപാതത്തിലാണ് ഇതിൽ എസൻഷ്യൽ ആസിഡുകൾ അടങ്ങിയിരിക്കുന്നത്. കോൺ ഓയിലിൽ 7 ഗ്രാമിലധികം ഒമേഗ 6 ഫാറ്റി ആസിഡുകളാണ് ഉള്ളത്. 46:1 അനുപാതത്തിലാണ് ഇതില്‍ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നത്‌

പ്രോസസ്ഡ് ഫുഡ്

പ്രോസസ്ഡ് ഫുഡുകളിൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ വളരെയധികം അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണപദാർത്ഥങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവ് വളരെ കുറവായിരിക്കും. ഇവ അമിതമായി കഴിയ്ക്കുന്നതിലൂടെ അമിതവണ്ണം, ഹ്യദ്രോഗം, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ പിടിപെടുന്നു. 

അതിനാൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി എസൻഷ്യൽ ആസിഡുകൾ കൃത്യമായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ശീലിക്കുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.